LIFELife Style

സിനിമയോട് വിടപറഞ്ഞത് അമ്മ കാരണം; ആനി മിസ്സിസ് ഷാജി കൈലാസ് ആയതിനു പിന്നിലെ രഹസ്യം

തിനഞ്ചാം വയസില്‍ നായികയായി അരങ്ങേറ്റം. പിന്നീട് 16 ചിത്രങ്ങള്‍. സിനിമയിലൂടെ ജീവിതം മാറി മറഞ്ഞ നായികയാണ് ആനി. ആ പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് അമ്മയാണേ സത്യം എന്ന ചിത്രവുമാണ്. സിനിമാ പാരമ്പര്യമില്ലാത്ത പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു സ്‌കൂള്‍ വിദ്യര്‍ത്ഥി ആണ്‍ വേഷത്തിലും പെണ്ണായും ഒരുപോലെ തകര്‍ത്ത് അഭിനയിച്ചു. അതിനു ശേഷം ഒരു പിടി ചിത്രങ്ങള്‍ വേറെയും.

പരീക്ഷ സമയത്തൊക്കെ ആയിരുന്നു ഷൂട്ട്. ആകെ പത്തുദിവസം ആണ് പഠിക്കാന്‍ കിട്ടിയത്. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ മോശമല്ലാത്ത മാര്‍ക്ക് കിട്ടിയെന്ന് ആനി ഒരിക്കല്‍ പറഞ്ഞിരുന്നു. വിവാഹത്തിനു ശേഷം ആനിയെ തുടര്‍ച്ചയായി പ്രേക്ഷകര്‍ കാണുന്നത് അമൃത ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനീസ് കിച്ചണിലൂടെയാണ്.

Signature-ad

എല്ലാവരും ചെയ്യുന്ന പോലൊരു തിരിച്ചു വരവ് ആനിയിലൂടെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നു എന്ന തീരുമാനം ആരാധകര്‍ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. എനിക്ക് ഇനി അഭിനയിക്കേണ്ട,എനിക്ക് മിസിസ്സ് ഷാജി കൈലാസ് ആയാല്‍ മതി എന്ന് താന്‍ ഷാജി കൈലാസിനോട് പറഞ്ഞിരുന്നെന്ന് ആനി മുന്‍പൊരിക്കല്‍ അനീസ് കിച്ചണില്‍ വെച്ച് പറഞ്ഞിരുന്നു.

1995ലായിരുന്നു കമലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എടുത്ത മഴയെത്തും മുന്‍പെ എന്ന ചിത്രം. ആനിയാണ് ചിത്രത്തില്‍ ആ വേഷം ചെയ്യുന്നതെന്ന് കേട്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് അവളൊരു ആണിനെ പോലിരിക്കുന്ന പെണ്ണല്ലെ എന്നാണെന്ന് ഒരിക്കല്‍ കമല്‍ പറഞ്ഞിരുന്നു. പക്ഷേ ആ സിനിമ ആനിയുടെ കരിയര്‍ ബെസ്റ്റ് തന്നെയായിരുന്നു. 17ാം വയസിലാണ് ആ വേഷം ചെയ്യുന്നത്.

മൂന്ന് ആണ്‍മക്കളാണ് ആനിക്ക്. സിനിമ നിര്‍മ്മാണവും സംവിധാനവും ഒക്കെയായി ഷാജി തിരക്കില്‍ ആകുമ്പോള്‍ വീട്ടിലെ എല്ലാ കാര്യങ്ങളും മക്കളുടെ കാര്യങ്ങളും ഉള്‍പ്പെടെ നോക്കി നടത്തുന്നത് ആനിയാണ്. പതിമൂന്നാം വയസ്സിലാണ് സ്വന്തം അമ്മയെ ആനിക്ക് നഷ്ടമായത്. ഒരു ദിവസം ഒരു നേരമെങ്കിലും അമ്മയെ കുറിച്ച് താന്‍ ഓര്‍ക്കാറുണ്ടെന്നും ആനി പറഞ്ഞിരുന്നു. അതിനാല്‍ അമ്മയില്ലാത്തതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്കറിയാമെന്നും അത്തരം സാഹചര്യം മക്കള്‍ക്ക് ഉണ്ടാക്കില്ലെന്നും ആനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

അമ്മയില്ലാത്ത വേദന അറിയാതെ വേണം നമ്മുടെ മക്കള്‍ വളരാന്‍ അവര്‍ക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ. അമ്മ എന്ന വാക്കിനു ഒരായിരം അര്‍ഥങ്ങള്‍ ഉണ്ട്, അതിനു പകരം വയ്ക്കാന്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വേദന അമ്മായി അമ്മയുടെ വേര്‍പാട് ആയിരുന്നു. സൂപ്പര്‍ അമ്മയും മകളും ഷോയില്‍ വന്നപ്പോള്‍ ആനി പറഞ്ഞ വാക്കുകള്‍.

ഷാജി കൈലാസുമായി ആനിക്ക് ഏകദേശം പതിമൂന്നുവയസ്സോളം വ്യത്യാസം ഉണ്ട്. പക്ഷേ പ്രായത്തിനും മതത്തിനും അവിടെ പ്രസക്തി ഉണ്ടായില്ല. 1996ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. ഏകദേശം മൂന്നു മാസത്തിനു ശേഷം ആനി ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

രുദ്രാക്ഷം, അക്ഷരം, ആലഞ്ചേരി തമ്പ്രാക്കള്‍, പാര്‍വതി പരിണയം തുടങ്ങി മികച്ച കുറച്ചു ചിത്രങ്ങള്‍ ചെയ്തു. മൂന്നു വര്‍ഷത്തെ സിനിമാ അഭിനയത്തിന് വിടപറഞ്ഞത് വിവാഹത്തോടെയാണ്. 1996ല്‍ റിലീസ് ചെയ്ത സ്വപ്ന ലോകത്തെ ബാലഭാസ്‌കരന്‍ ആയിരുന്നു അവസാന ചിത്രം.

 

Back to top button
error: