”കിടന്ന് കൊടുത്തിട്ടാണോ… എന്നതില്‍ ഏതാണ് വൃത്തികെട്ട വാക്ക്?, ആ ചോദ്യം ചോദിച്ചതില്‍ റിഗ്രറ്റ് ചെയ്യുന്നില്ല”
ഒരു മാസം മുമ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ഡിഎന്‍എയുടെ പ്രമോഷനായി നായകന്‍ അഷ്‌കര്‍ സൗദാനൊപ്പം ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയപ്പോള്‍ വളരെ മോശം അനുഭവമാണ് നായിക ഹന്ന റെജി കോശിക്ക് നേരിടേണ്ടി വന്നത്. ഒരു സ്വകാര്യ യുട്യൂബ് ചാനലിലെ അവതാരകയായ ഷാലു വളരെ മോശമായാണ് അന്ന് നടിയോട് പെരുമാറിയത്. ശേഷം അത് വലിയ ചര്‍ച്ചയുമായിരുന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്.
പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തങ്ങളോട് അവര്‍ ആദ്യമെ തന്നെ വിവാദമായ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ എന്താണ് ആ ചോദ്യമെന്ന് പറഞ്ഞിരുന്നില്ലെന്നും ഇങ്ങനെയൊരു ചോദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും പറ്റില്ലെന്ന് പറയുമായിരുന്നുവെന്നും അപമാനിതയായ ശേഷം പ്രതികരിക്കവെ ഹന്ന പറഞ്ഞിരുന്നു.
അഭിമുഖം വൈറലായതോടെ അവതാരക ഷാലുവിന് നേരെയും വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും അത്തരമൊരു ചോദ്യം ഹന്നയോട് ചോദിച്ചതില്‍ താന്‍ ഖേദിക്കുന്നില്ലെന്ന് പറയുകയാണ് അവാതരക ഷാലു. കഴിഞ്ഞ ദിവസം നീലക്കുയില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന യുട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഷാലു. അത് പ്ലാന്‍ഡായതോ ഒത്തുകളിയുടെ ഭാ?ഗമായതോ ആയ ഇന്റര്‍വ്യു ആയിരുന്നില്ല.
അത് കാണുമ്പോള്‍ തന്നെ മനസിലാകുമല്ലോ. ഞാനൊരു സ്ത്രീയാണ് അവരും ഒരു സ്ത്രീയാണ്. ഇന്ന ആളോട് ഇന്നതെ ചോദിക്കാന്‍ പാടുള്ളു എന്നൊന്നും ഇല്ലല്ലോ. കിടന്ന് കൊടുത്തെങ്കില്‍ മാത്രമെ സിനിമയില്‍ ചാനന്‍സ് കിട്ടുകയുള്ളോ എന്ന് മാത്രമെ ചോദിച്ചുള്ളു. അത് അവര്‍ പേഴ്‌സണലായി എടുത്തു. കുറേ അധികം പേഴ്‌സണലിലോട്ട് പോയി.
ഇങ്ങനെ ചോദിക്കാന്‍ പാടില്ലായിരുന്നുവെന്നൊന്നും പേഴ്‌സണലി ആരും എന്നോട് പറഞ്ഞിട്ടില്ല. അല്ലാതെ കുറേ അവിടെയും ഇവിടെയും കേട്ടു. ഇപ്പോഴും ആ ചാനലില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഫ്രീലാന്‍സായും ആങ്കറിങ് ചെയ്യുന്നുണ്ട്. ഇന്റര്‍വ്യൂവും ചെയ്യുന്നുണ്ട്. ആ പ്രശ്‌നവുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഞാന്‍ ഇപ്പോള്‍ ബോതേര്‍ഡ് അല്ല. എന്റെ ലൈഫില്‍ വേറെ കുറേ കാര്യങ്ങളുണ്ട്. സിനിമയൊന്നും ചെയ്യുന്നില്ല. ആങ്കറിങ് തന്നെയാണ് ചെയ്യുന്നത്.
ആ ചോദ്യം ആ നടിയോട് ചോദിച്ചത് തെറ്റായിപ്പോയിയെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഞാന്‍ ചോദിച്ചത് ഒരു കോമണ്‍ ക്വസ്റ്റനാണ്. കിടന്ന് കൊടുത്തിട്ടാണോ… എന്നതില്‍ എന്താണ് വൃത്തികെട്ട വാക്കായുള്ളത്. അതുപോലെ തന്നെ ഞാന്‍ അത് ചോദിച്ചശേഷം ഞാന്‍ നേരിട്ട സൈബര്‍ ബുള്ളിയിങിനെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടോ. ആ ചോദ്യം ചോദിച്ചു. അത് അവിടെ തീര്‍ന്നു.
അല്ലാതെ ആരും അതിനെ പറ്റി പിന്നീട് പറയുന്നില്ല. പത്തില്‍ ഒമ്പത് പെണ്‍കുട്ടികളും നേരിടുന്ന ചോദ്യമാണ് ഞാന്‍ ചോദിച്ചത്. ചര്‍ച്ച വിഷയമാകാന്‍ വേണ്ടിയാണ് അങ്ങനെയൊരു ടോപ്പിക്ക് കൊണ്ടുവന്നത്. ആ ചോദ്യം ചോദിച്ചതില്‍ നൂറില്‍ ഒരു ശതമാനം പോലും റിഗ്രറ്റ് ചെയ്യുന്നില്ലെന്നാണ് ഷാലു പറഞ്ഞത്. വയനാട് സ്വദേശിനിയായ ഷാലു കഴിഞ്ഞ കുറച്ച് നാളുകളായി കൊച്ചിയില്‍ സെറ്റില്‍ഡാണ്.
ഷാലുവിന്റെ പ്രതികരണം വൈറലായതോടെ സൈബര്‍ ലോകം ഷാലുവിനെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഉറച്ച് തന്നെ നില്‍ക്കണം. നാണം കെട്ടാലും ഉളുപ്പില്ലാത്ത നിലപാട് നിര്‍ബന്ധമാണ്, ഇവള്‍ ചോദിച്ചത് ഒരു ആണായിരുന്നു ചോദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അവനെ അമ്മയും പെങ്ങളേയും തിരിച്ച് അറിയാത്തവനാക്കിയേനെ ഇവള്‍ ഉള്‍പ്പടെ ഉള്ളവര്‍ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.
അവതാരക ഹന്നയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് നടന്‍ അഷ്‌ക്കര്‍ സൗദാനായിരുന്നു. ആ ചോദ്യം ചോദിച്ചത് റെക്കോര്‍ഡ് ചെയ്യപ്പെട്ടത് കൊണ്ട് മറുപടി പറയാതിരിക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നില്ലെന്നും അതുകൊണ്ടാണ് മറുപടി നല്‍കിയ ശേഷം ഇറങ്ങി പോയതെന്നുമാണ് സംഭവത്തിനുശേഷം പ്രതികരിക്കവെ അഷ്‌ക്കര്‍ പറഞ്ഞത്.