NEWSSocial Media

”മലയാള സിനിമയിലെ ഒരു സൈസ് കുളയട്ടയാണ് ധ്യാന്‍, രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍”

ലയാള സിനിമയിലെ കുളയട്ടയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസനെന്ന് വിമര്‍ശനം. ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍ ഒക്കെ വിമര്‍ശിക്കപ്പെടുമ്പോള്‍ ഇവരേക്കാള്‍ മോശമായ ഒരു സ്റ്റാര്‍ കിഡ് രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍ മാത്രമാണെന്നാണ് ഫേസ്ബുക്കിലൂടെയുള്ള രഞ്ജിത്ത് രവീന്ദ്രന്റെ വിമര്‍ശനം.

”ധ്യാന്‍ ഒരു സിനിമ സംവിധാനം ചെയ്തു എന്നും അതില്‍ നയന്‍താര അഭിനയിച്ചു എന്നും ഒക്കെ പറഞ്ഞാല്‍ അവിശ്വസനീയമാണ്. ശ്രീനിവാസന്‍ തന്നെ സഹായിച്ചിട്ടില്ല എന്നൊക്കെ ധ്യാന്‍ വന്നിരുന്ന് പറയുമ്പോള്‍ അതല്ലാതെ എന്താണ് ധ്യാനിന്റെ യോഗ്യത ? എന്നെങ്കിലും നയന്‍താര അത് പറയും എന്ന് കരുതാം.”-രഞ്ജിത്ത് എഴുതുന്നു.

Signature-ad

എഴുത്തിന്റെ പൂര്‍ണരൂപം:

”ആരും ധ്യാന്‍ ശ്രീനിവാസനെ വിമര്‍ശിച്ച് കാണുന്നില്ല, പക്ഷെ മലയാള സിനിമയിലെ ഒരു സൈസ് കുളയട്ടയാണ് ധ്യാന്‍. അഭിനയം, ഡയറക്ഷന്‍ തുടങ്ങി സിനിമയുമായി ബന്ധമുള്ള ഏതെങ്കിലും മേഖലയില്‍ ധ്യാന്‍ കൊള്ളാം എന്ന് തോന്നിയിട്ടില്ല. ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍ ഒക്കെ വിമര്‍ശ്ശിക്കപ്പെടുമ്പോള്‍ ഇവരേക്കാള്‍ മോശമായ ഒരു സ്റ്റാര്‍ കിഡ് രക്ഷപെട്ട് പോകുന്നത് നാക്കിന്റെ ബലത്തില്‍ മാത്രമാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ വിനീതിന്റെ സര്‍വ്വ ക്രിഞ്ച് എലമെന്റ്‌സ് ഉള്ളതായിരുന്നു, അത് ഒരു ലോകോത്തര സൃഷ്ടിയാണ് എന്നൊന്നും വിനീത് പ്രത്യേകിച്ച് അവകാശപ്പെട്ടില്ല; പക്ഷെ ധ്യാനാണ് അത് ഉദാത്ത സൃഷ്ടിയാണ് എന്നൊക്കെ തള്ളിയത്. സിനിമ ഒ.ടി.ടിയില്‍ വന്നതോടെ ധ്യാന്‍ പ്ലേറ്റ് തിരിച്ചു, വിമര്‍ശനം ഫുള്‍ വിനീതിന്റെ തലയില്‍ വച്ചുകെട്ടി പുണ്യാളനായി!

ഈ ഒരു സ്‌കില്‍ സെറ്റ് കൊണ്ട് മാത്രം ഫീല്‍ഡില്‍ നില്‍ക്കുന്ന ഒരാളാണ് ധ്യാന്‍. ധ്യാന്‍ ഒരു സിനിമ സംവിധാനം ചെയ്തു എന്നും അതില്‍ നയന്‍താര അഭിനയിച്ചു എന്നും ഒക്കെ പറഞ്ഞാല്‍ അവിശ്വസനീയമാണ്. ശ്രീനിവാസന്‍ തന്നെ സഹായിച്ചിട്ടില്ല എന്നൊക്കെ ധ്യാന്‍ വന്നിരുന്ന് പറയുമ്പോള്‍ അതല്ലാതെ എന്താണ് ധ്യാനിന്റെ യോഗ്യത ? എന്നെങ്കിലും നയന്‍താര അത് പറയും എന്ന് കരുതാം.

പണ്ട് ശ്രീനിവാസന്‍ പറഞ്ഞിരുന്നു, താന്‍ ചെയ്യാതെപോയ സിനിമകളാണ് മലയാള സിനിമക്ക് ചെയ്ത സംഭാവന എന്ന്! പക്ഷെ പുള്ളി ചെയ്ത ഈ സംഭാവന എന്തായാലും മലയാള സിനിമക്ക് വളരെ നല്ല ഒരിതായിരിക്കും”.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: