Month: July 2024
-
Kerala
”ലോറി കണ്ടെത്തിയെന്നതിന് സ്ഥിരീകരണമില്ല, തിരച്ചിലില്‍ ശുഭസൂചനയുണ്ട്”
ബംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്കുസമീപം ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാംദിനവും തുടരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്റഫ് പറഞ്ഞു. എന്നാല്‍, രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന് വിപരീതമായ ചില ആത്മവിശ്വാസം തനിക്ക് തോന്നിയതായും അഷറഫ് പ്രതികരിച്ചു. ‘കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. രാവിലെ കര്‍ണാടക ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്നെയും പങ്കെടുപ്പിച്ചിരുന്നു. അവരുടെ സംസാരത്തില്‍ ആത്മവിശ്വാസമുണ്ട്. എല്ലാവരും ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ദുരന്തം നടന്നതിന് ശേഷം ഇത്തരത്തില്‍ ഇതാദ്യമാണ്’ – എം.എല്‍.എ പറഞ്ഞു. അതിനിടെ, ലോറി കണ്ടെത്തുന്നതിനുള്ള തിരച്ചിലിനായി കൂറ്റന്‍ മണ്ണുമാന്ത്രി യന്ത്രം ഷിരൂരില്‍ എത്തിച്ചിട്ടുണ്ട്. 60 അടിവരെ ആഴത്തില്‍വരെ തിരച്ചില്‍ നടത്താന്‍ കഴിയുന്നതാണ് ബൂം ലെങ്ത് മണ്ണുമാന്തി യന്ത്രം.
Read More » -
Health
വെറുംവയറ്റില്‍ മുളപ്പിച്ച ഉലുവ പ്രമേഹപരിഹാരം….
ആരോഗ്യത്തിന് ഗുണകരമായിട്ടുള്ള അടുക്കളക്കൂട്ടുകള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് ഉലുവ. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള പല രോഗങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ഉലുവ പല രീതിയിലും ഉപയോഗി്ക്കാം. ഉലുവ മുളപ്പിച്ചും ഉപയോഗിയ്ക്കാം. ഇത് കുതിര്‍ത്തി ഊറ്റി അധികം കട്ടിയില്ലാത്ത, നനവുള്ള തുണിയില്‍ കെട്ടി വച്ചാല്‍ മുളച്ചു വരും. ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉലുവാ ഉപയോഗിയ്ക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഇതെന്ന് വേണം, പറയുവാന്‍. ഉലുവ ഉലുവ, പ്രത്യേകിച്ചും മുളപ്പിച്ച ഉലുവാ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ്. ഉലുവ വിത്തിന്റെ രൂപത്തില്‍ മാത്രമല്ല, ഉണങ്ങിയ ഇലകളായി കസൂരി മേത്തിയെന്ന രൂപത്തിലും ഉലുവാ ഇലകളായുമെല്ലാം ഉപയോഗിയ്ക്കാം. ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ചെമ്പ്, വിറ്റാമിന്‍ ബി 6, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് ഉലുവ. ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. അയേണ്‍ സമ്പുഷ്ടമാണ് ഇവ. ഇവയിലെ ആല്‍ക്കലോയ്ഡുകള്‍…
Read More » -
India
അഞ്ചുലക്ഷത്തിന്റെ ഡയമണ്ട് നെക്ലേസ് വലിച്ചെറിഞ്ഞത് ചവറ്റുകൊട്ടയിലേക്ക്; അബദ്ധം മനസിലായത് പിന്നീട്
ചെന്നൈ: വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്നത് പലപ്പോഴും ഓരോരുത്തരുടെയും അശ്രദ്ധമൂലമായിരിക്കും. അത് തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. പിന്നീട് അത് വീണ്ടെടുക്കാനാവാതെ നഷ്ടമാകുകയും ചെയ്യും. ചെന്നൈയില്‍ ഒരാള്‍ക്ക് അത്തരത്തിലൊരു അബദ്ധം സംഭവിച്ചു. ദേവരാജ് എന്നയാള്‍ മകളുടെ വിവാഹത്തിന് തന്റെ അമ്മ വിവാഹസമ്മാനമായി നല്‍കിയ ഡയമണ്ട് നെക്ലേസ് ചവറ്റുകൊട്ടയില്‍ അറിയാതെ വലിച്ചെറിഞ്ഞു. അതും അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം. തനിക്ക് പറ്റിയ അബദ്ധം പിന്നീടാണ് ദേവരാജ് തിരിച്ചറിഞ്ഞത്. മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി മുന്‍സിപ്പാലിറ്റി സ്ഥാപിച്ച ചവറ്റുകൊട്ടയിലേക്കായിരുന്നു ദേവരാജ് നെക്ലേസ് വലിച്ചെറിഞ്ഞത്. സംഭവം ഓര്‍മവന്നതോടെ ദേവരാജ് ഉടന്‍ മുന്‍സിപ്പാലിറ്റി അധികൃതരെ വിവരമറിയിച്ചു. അപ്പോഴേക്കും ചവറ്റുകൊട്ടയിലെ മാലിന്യം ശുചീകരണത്തൊഴിലാളികള്‍ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ അധികൃതര്‍ ശുചീകരണതൊഴിലാളികളുമായി മാലിന്യങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തി. ചെന്നൈ കോര്‍പ്പറേഷന്‍ കരാര്‍ എടുത്തിട്ടുള്ള മാലിന്യ സംസ്‌കരണ കമ്പനിയും തിരച്ചിലില്‍ ഭാഗമായി. ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ മാലിന്യങ്ങള്‍ക്കുള്ളില്‍ നിന്ന് വജ്രമാല കണ്ടെത്തി. ഇതോടെയാണ് ദേവരാജിന് ആശ്വാസമായത്. വെറുമൊരു വജ്രമാല എന്നതിനപ്പുറം തന്റെ അമ്മ തന്റെ മകള്‍ക്ക്…
Read More » -
Crime
ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കടത്തി; സിനിമ സ്റ്റൈല്‍ കവര്‍ച്ച പാലക്കാട്ട്
പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയില്‍ ലോറി തടഞ്ഞ് പോത്തുകളെ മോഷ്ടിച്ചു. കാറിലും ജീപ്പിലും ബൈക്കിലുമായി എത്തിയ സംഘമാണ് 50 പോത്തുകളെയും 27 മൂരികളെയും കടത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നും ഉരുക്കളുമായി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കോട്ടയം കുറവിലങ്ങാട് സ്വദേശി ജോബിയുടേതായിരുന്നു ഉരുക്കള്‍. ലോറി തടഞ്ഞ സംഘം ലോറിയിലുണ്ടായിരുന്നവരെ കാറിലേക്കും ജീപ്പിലേക്കും മാറ്റി. തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന പോത്തുകളെയും മൂരികളെയും കിഴക്കഞ്ചേരി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിലേക്കായി മാറ്റുകയായിരുന്നു. തുടര്‍ന്ന് ലോറി, ഡ്രൈവര്‍ക്ക് തന്നെ തിരിച്ചു കൊടുത്തു. ലോറിക്കാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന് പൊലീസ് ഉരുക്കളെ കണ്ടെത്തി. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ സജീര്‍, ഷമീര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ സ്റ്റൈലില്‍ ലോറി തടഞ്ഞ് ഉരുക്കളെ തട്ടിയെടുത്തതെന്ന് പൊലീസ് സൂചിപ്പിച്ചു.
Read More » -
Crime
അമ്മയുടെ മുന്നിലിട്ട് രണ്ട് മക്കളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ 30 വര്‍ഷം ജീവപര്യന്തമാക്കി
കൊച്ചി: അമ്മയുടെ മുന്നില്‍വെച്ച് രണ്ട് മക്കളേയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. റാന്നി കീക്കൊഴൂര്‍ മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന തോമസ് ചാക്കോയുടെ (47) വധശിക്ഷയാണ് റദ്ദാക്കിയത്. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ചാണ് വധശിക്ഷ ഒഴിവാക്കിയത്. അതേസമയം മുപ്പത് വര്‍ഷത്തെ ജീവപര്യന്തം തടവുശിക്ഷക്കും അഞ്ച് ലക്ഷം പിഴ ഈടാക്കാനും കോടതി വിധിച്ചു. ഇളവുകളില്ലാതെയാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുക. അമ്മയുടെ കണ്‍മുന്നിലിട്ട് രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിധിയെഴുതിയാണ് പത്തനംതിട്ട ജില്ലാ അഡീഷണല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍, വിചാരണ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി കൊലപാതകത്തിനു വധശിക്ഷയാണോ അതോ നിശ്ചിത കാലയളവിലേക്കുള്ള ജീവപര്യന്തമാവുമോ ഉചിതമാവുക എന്നു പരിശോധിക്കുകയായിരുന്നു. ഇതിനുശേഷമാണ് വധശിക്ഷ റദ്ദുചെയ്യുകയും ജീവപര്യന്തത്തിന് വിധിക്കുകയും ചെയ്തത്. കൂടാതെ പ്രതിയുടെ ജയില്‍ ജീവിത റിപ്പോര്‍ട്ടും പരിഗണിച്ചാണ് ജീവപര്യന്തമായി ശിക്ഷ കുറച്ചത്. സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് 2013-ലാണ് മാടത്തേത്ത് വീട്ടില്‍ ഷിബു എന്ന…
Read More » -
India
ഒരു കിലോ കടത്തിയാല്‍ ലാഭം ഒമ്പത് ലക്ഷം! സ്വര്‍ണക്കടത്തുകാരുടെ കടയ്ക്കുവെട്ടി കേന്ദ്രം
ന്യൂഡല്‍ഹി: വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിക്കുന്ന സ്വര്‍ണം ഏറ്റവും അധികം പിടികൂടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഓരോ തവണയും വിദേശത്ത് നിന്ന് സ്വര്‍ണം എത്തിച്ച് ലാഭമായി കൊയ്തിരുന്നത് ലക്ഷങ്ങളാണ്. ഉയര്‍ന്ന ലാഭം കിട്ടുമെന്നതിനാലാണ് എത്ര തവണ പിടിക്കപ്പെട്ടാലും സ്വര്‍ണക്കടത്ത് മേഖലയിലേക്ക് കൂടുതല്‍ യുവതി യുവാക്കള്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മേഖലയെ വേരോടെ അറുത്ത് മാറ്റാന്‍ പോകുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ആറ് ശതമാനമായി ചുരുക്കിയത്. ബഡ്ജറ്റില്‍ പ്രഖ്യാപനമുണ്ടായി കഷ്ടിച്ച് ഒരുമണിക്കൂര്‍ കഴിയും മുമ്പുതന്നെ സ്വര്‍ണത്തിന് വിലക്കുറവ് ദൃശ്യമായിത്തുടങ്ങി. പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. വരുംദിവസങ്ങളില്‍ 5000 രൂപവരെ കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 51,960 രൂപയാണ്. ഒരുഗ്രാമിന് 6,495 രൂപയും. വരും ദിവസങ്ങളിലും ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ആഫ്റ്റര്‍ ഇഫക്ട് സ്വര്‍ണവിപണിയില്‍ കാണാം. ജ്വല്ലറികളില്‍ പോയി ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടി, പണിക്കൂലി തുടങ്ങിയവ…
Read More » -
LIFE
സഹോദരി മാത്രമല്ല അമ്മയുമാണ്…; പതിനേഴാം വയസില്‍ രശ്മികയുടെ ജീവിതത്തിലേക്ക് വന്ന കുഞ്ഞനിയത്തി ഷിമന്‍!
തെന്നിന്ത്യയില്‍ നിന്നും കുറഞ്ഞ കാലത്തിനിടയില്‍ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടിയാണ് രശ്മിക മന്ദാന. കന്നഡ സിനിമയില്‍ നിന്ന് തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ കടന്ന് ഇപ്പോള്‍ ബോളിവുഡിലും ചുവടുറപ്പിച്ച് കഴിഞ്ഞു രശ്മിക. സോഷ്യല്‍മീഡിയയിലും സജീവമായ താരം തന്റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കിര്‍ക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന നായികയായി അരങ്ങേറ്റം കുറിച്ചത്. കാന്താരയിലെ നായകനായ റിഷബ് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ രക്ഷിത് ഷെട്ടിയ്ക്കൊപ്പമാണ് രശ്മിക നായികയായത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയം ഉടലെടുത്തു. രക്ഷിത് ഷെട്ടിയുമായുള്ള പ്രണയത്തിന് വീട്ടുകാര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് രശ്മികയുടെ വിവാഹ നിശ്ചയം നടന്നത്. ഒരു ഘട്ടത്തില്‍ വിവാഹം തന്റെ കരിയറിനെ ബാധിക്കുമെന്ന് ഭയന്ന് രശ്മിക മന്ദാന വിവാഹ നിശ്ചയം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷം തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയ രശ്മിക തെലുങ്ക് സിനിമയിലാണ് പിന്നീട് കൂടുതല്‍ അഭിനയിച്ചത്. അവിടെ ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ്…
Read More » -
Crime
പൊലീസ് വാഹനത്തെ ഓവര്‍ടേക്ക് ചെയ്തു; ദലിത് യുവാവിനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി
ഭോപ്പാല്‍: പൊലീസ് വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിന് ദലിത് യുവാവിനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖജുരാഹോയിലാണ് സംഭവം നടന്നത്. ശുചീകരണതൊഴിലാളിയായ രോഹിത് വാല്‍മീകിയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂലൈ 18 ന് തന്റെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് പൊലീസിന്റെയും ഇലക്ട്രിസിറ്റി വകുപ്പിന്റെ ഔദ്യോഗികവാഹനങ്ങളെ താന്‍ മറികടന്നത്. എന്നാല്‍, ചില പൊലീസുകാര്‍ തന്നെ അധിക്ഷേപിക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. ജൂലൈ 20 നാണ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. പരാതി ലഭിച്ചതായും അന്വേഷണം നടത്തിവരികയുമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം, ഗുജറാത്തില്‍ തലപ്പാവും സണ്‍ഗ്ലാസും ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സബര്‍ക്കാന്ത ജില്ലയിലെ സയേബപൂര്‍ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സണ്‍ഗ്‌ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
Read More » -
Crime
എഐവൈഎഫ് നേതാവ് ഷാഹിന വീട്ടില്‍ മരിച്ചനിലയില്‍; കാരണം വ്യക്തമായില്ല, വിരലടയാള വിദഗ്ധര്‍ എത്തി, അന്വേഷണം ശക്തം
പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ മണ്ണാര്‍ക്കാട്ടെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാര്‍ക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാര്‍ട്ടി പരിപാടികളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. വീടിന്റെ വാതിലുകള്‍, തൂങ്ങി മരിച്ച മുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയത്. വിരലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച് വരികയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു. ഷാഹിന ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ വിപണന സ്ഥാപനവുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന്…
Read More »