KeralaNEWS

റെയിൽവേയിൽ ജോലി വാഗ്ദാനം: പയ്യന്നൂരിലെ സഹോദരങ്ങളിൽ നിന്നും തട്ടിയെടുത്തത് അരക്കോടി രൂപ

     റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി 53 ലക്ഷത്തി 70 ആയിരം രൂപ തട്ടിയെടുത്ത പരാതിയിൽ 3 പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. പിലിക്കോട് കാലിക്കടവിലെ ശ്രീനിലയത്തിൽ പി ശരത് കുമാർ (32), സഹോദരൻ പി ശ്യാംകുമാർ (30) എന്നിവരുടെ വ്യത്യസ്‌ത പരാതിയിലാണ് കണ്ണൂർ ജില്ലയിലെ ലാൽ ചന്ദ്, ശശി, കൊല്ലത്തെ അജിത് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.

കഴിഞ്ഞവർഷം സെപ്റ്റംബർ 11നും ഈ വർഷം ഫെബ്രുവരി 6നും ഇടയിലുള്ള കാലയളവിൽ ചെന്നൈയിൽ റെയിൽവേയിൽ ജോലിക്കായി ശരത് കുമാർ പണമായും ബാങ്ക് അക്കൗണ്ട് വഴിയും, പ്രതികളുടെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് 35,20,000 രൂപ കൈമാറി. പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.

Signature-ad

ശ്യാംകുമാറിന്റെ പരാതിയിൽ, റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി കഴിഞ്ഞ വർഷം നവംബർ 27നും ഈ വർഷം ഫെബ്രവരി 6നും ഇടയിൽ 18, 50,000 രൂപ കൈമാറിയെന്നും പിന്നീട് ജോലിയോ കൊടുത്ത പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: