Month: July 2024
-
Crime
വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍; അന്വേഷണം
എറണാകുളം: മൂവാറ്റുപുഴ വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയില്‍ ആണ് മരിച്ചത്. 65 വയസ്സായിരുന്നു. പള്ളിയുടെ പാചകപുരയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഫാദര്‍ ജോസഫിനെ അലട്ടിയിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Kerala
അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തു, സൈബറാക്രമണം: പൊലീസില്‍ പരാതി നല്‍കി അര്‍ജുന്റെ കുടുംബം
കോഴിക്കോട്: തങ്ങള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ അമ്മയുടെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്ക് എതിരെയാണ് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയുണ്ട്. അര്‍ജുന്‍ വീഴാന്‍ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായതെന്നും ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നുമാണ് അമ്മ ഷീല കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. സൈന്യം എത്തിയപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ ഇല്ലാതായി. കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞു.
Read More » -
Kerala
വീണ്ടും മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ ‘യെല്ലോ’
തിരുവനന്തപുരം: ഏതാനും ദിവസത്തെ ഇടവേളക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കി. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍ കേരള മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. അതേസമയം, ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. അതിനിടെ, രാജ്യത്തെ വിവിധ ഇടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഗുജറാത്തില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ദ്വാരക ജില്ലയില്‍ വീട് തകര്‍ന്നാണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളില്‍ മഴ തുടരുകയാണ്. ഗുജറാത്തില്‍ അടുത്ത രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലാണ് മ?ഴക്കെടുതി രൂക്ഷം. മുംബൈയിലും മഴ തുടരുകയാണ്.
Read More » -
Crime
തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം; ഓട് പൊളിച്ച് ഒരുലക്ഷം മോഷ്ടിച്ചു
തൃശൂര്‍: തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം. ഓട് പൊളിച്ച് നാലമ്പലത്തിന് അകത്തു കടന്നാണ് കള്ളന്‍ മോഷണം നടത്തിയത്. ഒരു ലക്ഷം രൂപയില്‍ അധികം നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കൗണ്ടറിന്റെ ഓട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുകയായിരുന്നു. രാവിലെ കൗണ്ടര്‍ തുറക്കാന്‍ വന്നയാളാണ് വിവരം ആദ്യം അറിഞ്ഞത്. പണം മാത്രമാണ് നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. ഇന്നലെ രാത്രി ഏറെ വൈകിയും ക്ഷേത്രത്തിലേക്ക് ആവശ്യമായ അപ്പം നിര്‍മിക്കുന്ന പ്രവര്‍ത്തനം നടന്നിരുന്നു. സെക്യൂരിറ്റിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച് മോഷ്ടാവ് അകത്തു കടന്നത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Read More » -
Kerala
നിര്‍ണായകമായ മണിക്കൂറുകള്‍; ലോറിക്കടുത്തെത്താന്‍ വെല്ലുവിളിയായി അടിയൊഴുക്ക്, തിരച്ചിലിന് ‘ഐബോര്‍ഡ്’
ബംഗളുരു: പത്താംനാളിലേക്ക് നീണ്ട അര്‍ജുനായുള്ള കേരളത്തിന്റെ കാത്തിരിപ്പിന് ഇന്ന് അന്ത്യമായേക്കും. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള നിര്‍ണായക ജോലികള്‍ ഷിരൂരില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തിനിടയില്‍ ലോറിയുണ്ടെന്നാണ് ബുധനാഴ്ച കണ്ടെത്തിയത്. 15 മീറ്റര്‍ താഴ്ചയില്‍ കിടക്കുന്ന ട്രക്കിനടത്തേക്ക് മുങ്ങിത്തപ്പാന്‍ നാവികസേനയുടെ സ്‌കൂബാ ടീം ബുധനാഴ്ച എത്തിയെങ്കിലും ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ കഴിയാതെ മടങ്ങിയിരുന്നു. അത്യാധുനിക സംവിധാനങ്ങളുടെ പിന്തുണയോടെ മുങ്ങല്‍ വിദഗ്ധരെ ലോറിക്കടുത്തേക്ക് എത്തിക്കുന്നതിനാണ് ഇപ്പോള്‍ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂബ ടീമിന് സാങ്കേതിക സഹായമൊരുക്കുന്നതിന് മലയാളിയായ റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനടങ്ങുന്ന സംഘവും എത്തിയിട്ടുണ്ട്. വെള്ളത്തിനടിയിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ഐബോര്‍ഡ് എന്ന അത്യാധുനിക സംവിധാനമുപയോഗിച്ചായിരിക്കും തിരച്ചില്‍. ‘നാവികസേന ലോറിയുണ്ടെന്ന് അനുമാനത്തിലെത്തിയ പ്രദേശത്ത് ഓപ്പറേഷന്‍ നടത്തണമെങ്കില്‍ കൃത്യമായ ഒരുരൂപരേഖ വേണം. കൂടാതെ ഇറങ്ങുന്നവര്‍ക്ക് നല്ല ആത്മവിശ്വാസവും ഉണ്ടാകേണ്ടതുണ്ട്. കാരണം വെള്ളത്തിന്റെ അടിയൊഴുക്ക് ശക്തമാണ്. നിലവിലെ ഒഴുക്കനുസരിച്ച്…
Read More » -
India
ദൃക്സാക്ഷി മൊഴി അവഗണിച്ചതിനാൽ 2 നാൾ നഷ്ടമായി, ട്രക്കിൻ്റെ കാബിനിൽ അർജുൻ ഉണ്ടോയെന്ന് ഇന്ന് സ്ഥിരീകരിക്കും
ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ന് (വ്യാഴം) 10-ാംദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ 8 മണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഷിരൂർ ദുരന്തം സൃഷ്ടിച്ച വലിയ പ്രതിസന്ധികളിലൊന്ന്, സംഭവത്തിന് ഒരു ദൃക്സാക്ഷിയെ കണ്ടെത്താൻ വൈകി എന്നതാണ്. ദുരന്ത സ്ഥലത്ത് അപ്പോഴുണ്ടായിരുന്ന എല്ലാ മനുഷ്യർക്കും അപകടത്തിൽ ജീവഹാനി സംഭവിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ നാഗേഷ് ഗൗഡ എന്ന ദൃക്‌സാക്ഷിയുടെ മൊഴി അധികൃതർ അവഗണിക്കുകയും ചെയ്തു. അർജുന്റെ ലോറി പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അടിത്തട്ടിൽ റോഡിനോടു ചേർന്നുള്ള ഭാഗത്തുതന്നെ ലോറി ഉണ്ടാവാമെന്നും ആയിരുന്നു നാഗേഷിന്റെ വെളിപ്പെടുത്തൽ. ഷിരൂർ കുന്നിനടുത്ത ഗ്രാമത്തിൽ ജീവിക്കുന്ന നാഗേഷ് പുഴയിലൂടെ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ എത്തിയതായിരുന്നു. ‘’കുന്നിൽനിന്ന് മണ്ണ് ഇടിഞ്ഞു വീണ് തടി കയറ്റിയ ഒരു ലോറിയെയും കൊണ്ടു പുഴയിലേക്കു നീങ്ങി വരുന്നതു കണ്ടു. തീരത്ത് ഉണ്ടായിരുന്ന ചായക്കടയാണ് ആദ്യം…
Read More » -
Kerala
പുഴയില്‍ ലോറി കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍, അര്‍ജുന്റേതാകാന്‍ സാധ്യത
ബംഗളുരു: അങ്കോലയില്‍ തിരച്ചിലിനിടെ പുഴയില്‍ നിന്ന് ലോറി കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍. പുഴയോരത്തുനിന്ന് 20 മീറ്റര്‍ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ?ബായരെ ഗൗഡ സ്ഥിരീകരിച്ചു. നിലവില്‍ നദിയുടെ കരയോട് ചേര്‍ന്ന ഭാഗത്ത് ഡീപ് ഡൈവേഴ്‌സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്‌കലേറ്റര്‍ ഉപയോഗിച്ച് ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് ശക്തമായ മഴയാണ്. കാലാവസ്ഥ അനുകൂലമെങ്കില്‍ രാത്രിയിലും പരിശോധന തുടരാനാണ് സാധ്യത. കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്ന തിരച്ചിലിനൊടുവിലാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയത്. കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു. ജൂലൈയ് 16-ന് രാവിലെ കര്‍ണാടക-ഗോവ…
Read More » -
Crime
ഭര്‍ത്താവിന്റെ സുഹൃത്തായ 63 കാരനുമായി അവിഹിതം, തര്‍ക്കം, ഒടുവില്‍ കേസും; കോടതിമുറിയില്‍ 38 കാരിയായ അഭിഭാഷകയെ കുത്തിവീഴ്ത്തി
ബംഗളൂരു: കോടതിക്കുള്ളില്‍ അഭിഭാഷകയെ 63-കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഏവരെയും നടുക്കിയ സംഭവം. കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാമും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാമിനെതിരേ വിമല വധശ്രമം ആരോപിച്ച് കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കേസിലെ വാദംകേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കൈയില്‍ കറിക്കത്തിയുമായി എത്തിയ ജയറാം റെഡ്ഡി കോടതിമുറിയിലെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിമലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടന്‍തന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ജയറാം റെഡ്ഡി, ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നാണ് വിമല പോലീസിന് നല്‍കിയ മൊഴി. വിമലയും ജയറാമും പിന്നീട് അടുപ്പത്തിലായി. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി.…
Read More » -
Crime
കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ കടന്നുകളഞ്ഞു; ശ്രീലങ്കന്‍ പൗരനായി തിരച്ചില്‍
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയി. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പൊലീസ്. ടീഷര്‍ട്ടിന്റെ ഇടതു കൈഫ്‌ളാപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലഹരിക്കേസില്‍ അജിത് കിഷോര്‍ എറണാകുളത്തുവച്ചാണ് പിടിയിലായത്. എറണാകുളം ജില്ലാ ജയിലില്‍ നിന്ന് അടുത്തിടെയാണ് പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ 9995230327 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Read More »