CrimeNEWS

പൊലീസ് വാഹനത്തെ ഓവര്‍ടേക്ക് ചെയ്തു; ദലിത് യുവാവിനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി

ഭോപ്പാല്‍: പൊലീസ് വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിന് ദലിത് യുവാവിനെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ഖജുരാഹോയിലാണ് സംഭവം നടന്നത്. ശുചീകരണതൊഴിലാളിയായ രോഹിത് വാല്‍മീകിയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂലൈ 18 ന് തന്റെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് പൊലീസിന്റെയും ഇലക്ട്രിസിറ്റി വകുപ്പിന്റെ ഔദ്യോഗികവാഹനങ്ങളെ താന്‍ മറികടന്നത്.

എന്നാല്‍, ചില പൊലീസുകാര്‍ തന്നെ അധിക്ഷേപിക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായാണ് പരാതി. ജൂലൈ 20 നാണ് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. പരാതി ലഭിച്ചതായും അന്വേഷണം നടത്തിവരികയുമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Signature-ad

അതേസമയം, ഗുജറാത്തില്‍ തലപ്പാവും സണ്‍ഗ്ലാസും ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദലിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സബര്‍ക്കാന്ത ജില്ലയിലെ സയേബപൂര്‍ ഗ്രാമത്തിലെ 24 കാരനാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. ഭംഗിയുള്ള വസ്ത്രത്തിനൊപ്പം സണ്‍ഗ്‌ളാസും തലപ്പാവും ധരിച്ച ചിത്രം എടുത്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

 

 

Back to top button
error: