തിരുവനന്തപുരം: ഏതാനും ദിവസത്തെ ഇടവേളക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കി.
എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കന്‍ കേരള മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ.
അതേസമയം, ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.
അതിനിടെ, രാജ്യത്തെ വിവിധ ഇടങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഗുജറാത്തില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ദ്വാരക ജില്ലയില്‍ വീട് തകര്‍ന്നാണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളില്‍ മഴ തുടരുകയാണ്.
ഗുജറാത്തില്‍ അടുത്ത രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലാണ് മ?ഴക്കെടുതി രൂക്ഷം. മുംബൈയിലും മഴ തുടരുകയാണ്.