CrimeNEWS

ഭര്‍ത്താവിന്റെ സുഹൃത്തായ 63 കാരനുമായി അവിഹിതം, തര്‍ക്കം, ഒടുവില്‍ കേസും; കോടതിമുറിയില്‍ 38 കാരിയായ അഭിഭാഷകയെ കുത്തിവീഴ്ത്തി

ബംഗളൂരു: കോടതിക്കുള്ളില്‍ അഭിഭാഷകയെ 63-കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമല(38)യ്ക്കാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ഏവരെയും നടുക്കിയ സംഭവം. കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാമും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാമിനെതിരേ വിമല വധശ്രമം ആരോപിച്ച് കേസ് നല്‍കി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം.

Signature-ad

ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കേസിലെ വാദംകേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കൈയില്‍ കറിക്കത്തിയുമായി എത്തിയ ജയറാം റെഡ്ഡി കോടതിമുറിയിലെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിമലയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒട്ടേറെതവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടന്‍തന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

ജയറാം റെഡ്ഡി, ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നാണ് വിമല പോലീസിന് നല്‍കിയ മൊഴി. വിമലയും ജയറാമും പിന്നീട് അടുപ്പത്തിലായി. എന്നാല്‍, പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. സാമ്പത്തിക തര്‍ക്കവും ഉടലെടുത്തു. തുടര്‍ന്ന് 2020-ലാണ് ജയറാം റെഡ്ഡിക്കെതിരേ വിമല ശേഷാദ്രിപുരം പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് പരാതി നല്‍കിയതെന്നും പോലീസ് പറഞ്ഞു.

Back to top button
error: