നടിമാരുടെ അടിയില്‍ പൊട്ടിയത് ആരുടെ തല? വിശദീകരണവുമായി സജിത ബേട്ടിയും രഞ്ജിനിയും
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീരിയലാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം. സാന്ത്വനം സീരിയല്‍ അവസാനിച്ചതിന് പിന്നാലെ വന്ന സീരിയല്‍ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രിയം നേടുകയും ചെയ്തു. ചിത്രം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള പഴയ കാല നടി രഞ്ജിനി, യദു കൃഷ്ണന്‍, സുജേഷ്, ശ്രീദേവി അനില്‍, സുമി സന്തോഷ്, സജിത ബേട്ടി തുടങ്ങിയവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സീരിയലിലെ പ്രധാന താരങ്ങളായ രഞ്ജിനിയും സജിത ബേട്ടിയും തമ്മില്‍ വഴക്കുണ്ടായെന്നും കയ്യാങ്കളി നടന്നുവെന്നുമെല്ലാമാണ് വാര്‍ത്ത പ്രചരിച്ചത്. നടിമാര്‍ തമ്മിലുള്ള ഈ?ഗോയാണ് വഴക്കിന് കാരണമെന്നും. സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നും റിപോര്‍ട്ടുകള്‍ വന്നിരുന്നു.
തങ്ങളില്‍ ആരാണ് സീനിയര്‍ എന്നതിനെ ചൊല്ലിയാണ് രഞ്ജിനിയും സജിതയും തമ്മില്‍ പോര് തുടങ്ങിയതെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്. ഒടുവില്‍ അത് കൈയാങ്കളിയിലേക്കും എത്തിയത്രെ. ഒപ്പമുണ്ടായിരുന്നവര്‍ പിടിച്ച് മാറ്റാന്‍ നോക്കിയിരുന്നുവെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നുവെന്നുമെല്ലാം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ സത്യത്തില്‍ എന്താണ് നടന്നതെന്ന് വ്യക്തമാക്കി വഴക്കുണ്ടാക്കിയെന്ന് പറയപ്പെടുന്ന നടിമാര്‍ തന്നെ എത്തിയിരിക്കുകയാണ്. പ്രചരിക്കുന്നതെല്ലാം ഫേക്ക് ന്യൂസാണെന്നും അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നും സജിത ബേട്ടിയുമ രഞ്ജിനിയും പറഞ്ഞു. സജിതാ ബേട്ടിയുടെ യുട്യൂബ് ചാനലായ എസ്സ വേള്‍ഡില്‍ പങ്കിട്ട വീഡിയോയിലാണ് ഇരുവരും സത്യം വെളിപ്പെടുത്തിയത്.
വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും എന്നിരുന്നാലും ഫേക്ക് ന്യൂസ് കൊണ്ട് തങ്ങളുടെ ചാനലിന്റെ റേറ്റിങ് കൂടിയെന്നും ഇരുവരും പറയുന്നു. ഇവിടെ ആര്‍ക്കാണിപ്പോള്‍ തലപൊട്ടിയത്. എനിക്കാണോ സജിത ബേട്ടിക്കാണോ?. രണ്ടുപേര്‍ക്കും അല്ല… രണ്ടുപേരുടെയും തല നന്നായി തന്നെ ഇരിക്കുന്നല്ലോ. എന്തൊക്കെ ന്യൂസാണ് വരുന്നതെന്ന് അറിയില്ല. പക്ഷെ ഇവിടെ ആര്‍ക്കും തലപൊട്ടിയിട്ടില്ല. നല്ല രീതിയിലാണ് പോകുന്നത്.
എല്ലാവരും ഹാപ്പിയാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് തന്നെ അറിയില്ല. ഇങ്ങനെ പുറത്ത് ചിലതൊക്കെ വൈറലാകുന്നുണ്ടെന്ന് നമ്മള്‍ ഇപ്പോഴാണ് അറിയുന്നത്. സീരിയല്‍ കാണുന്നവരും പ്രേക്ഷകരുമെല്ലാം അറിയാന്‍ പറയുകയാണ് ഇന്നലെ വന്ന ന്യൂസ് ഫേക്കാണ്. എന്തായാലും അങ്ങനൊരു ന്യൂസ് വന്നത് നന്നായി. കാരണം ചന്ദ്രകാന്തം സീരിയലിന്റെ റേറ്റിങ് കൂടി. അത് വളരെ നന്നായി. തുടര്‍ന്നും ഇങ്ങനെയൊക്കെ ചെയ്ത് റേറ്റിങ് കൂട്ടാന്‍ സഹായിക്കുക.
ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ ക്രൈമാണ്. മാത്രമല്ല ഞാന്‍ ഒരു ലോയറുമാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം. ഞാന്‍ നിങ്ങളെ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. ചന്ദ്രകാന്തം ഫെയ്മസാക്കി തന്നതിന് നന്ദിയുണ്ട്. ഞങ്ങള്‍ ഹാപ്പിയാണ് എന്നാണ് സജിതയും രഞ്ജിനിയും പറഞ്ഞത്. കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം.
അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‌നം. ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു.