മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച ആക്രമണം. രാവിലെ 10.40നു മുംബൈയില്‍നിന്നു ബറേലിയിലേക്കുള്ള വിമാനത്തിന്റെ ചിറകിലാണു തേനീച്ച ആക്രമണമുണ്ടായത്. വിമാനത്തിന്റെ വിന്‍ഡോ ഗ്ലാസിനു പുറത്തു തേനീച്ചകള്‍ കൂട്ടമായി ഇടിക്കുന്ന വീഡിയോ പുറത്തുവന്നു. യാത്രക്കാരുടെ ബോര്‍ഡിങ് കഴിഞ്ഞശേഷമാണു വിമാനത്തില്‍ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്.
തേനീച്ചക്കൂട്ടത്തെ മുഴുവന്‍ മാറ്റിയാലേ വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കൂ. ബോര്‍ഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിനു പുറത്തു തേനീച്ച കൂടുകൂട്ടിയത് അറിഞ്ഞതെന്നും തേനീച്ചയെ തുരത്താനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. അഗ്‌നിശമന സേന പൈപ്പില്‍ ശക്തിയായി വെള്ളം ചീറ്റിച്ചാണു തേനീച്ചയെ തുരത്തുന്നത്. മുഴുവന്‍ തേനീച്ചകളെയും മാറ്റിയ ശേഷമേ വിമാനം പുറപ്പെടൂവെന്ന് അധികൃതര്‍ അറിയിച്ചു.