പ്രേക്ഷകപ്രീതിയും പ്രശംസയും ഏറ്റുവാങ്ങിയ പ്രഭാസ്-നാഗ് അശ്വിന്‍ പാന്‍ ഇന്ത്യന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ ഔദ്യോ?ഗിക കളക്ഷന്‍ പുറത്തുവിട്ടു. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടത്.
1000 കോടി ക്ലബ്ബ് എന്ന മാന്ത്രിക സംഖ്യ ചിത്രം പിന്നിട്ടുകഴിഞ്ഞു. ആ?ഗോളതലത്തില്‍ ചിത്രം ഇതുവരെ 1100 കോടിരൂപ സ്വന്തമാക്കിയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം 1000 കോടി ക്ലബ്ബെന്ന നേട്ടത്തിലെത്തുന്ന ആദ്യത്തെ ചിത്രമെന്ന നേട്ടവും കല്‍ക്കി സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 1000 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.
അധികം വൈകാതെ ഷാരൂഖ് ചിത്രം ജവാനെ കളക്ഷനില്‍ കല്‍ക്കി പിന്നിടുമെന്നാണ് അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1148 കോടി രൂപയാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ‘ജവാന്‍’ സ്വന്തമാക്കിയത്. ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ അമീര്‍ ഖാന്‍ നായകനായെത്തിയ ‘ദംഗല്‍’ ആണ് ഇന്ത്യന്‍ ചിത്രങ്ങളില്‍ മുന്നില്‍. 2016-ല്‍ പുറത്തിറങ്ങിയ ചിത്രം ചൈനയിലെ റിലീസിന് പിന്നാലെ ആ?ഗോളതലത്തില്‍ 2023 കോടിരൂപ സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്‌സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. 2024 ജൂണ്‍ 27നാണ് ചിത്രം തിയേറ്റര്‍ റിലീസ് ചെയ്തത്.
അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ ‘ഭൈരവ’യായ് പ്രഭാസ് എത്തുമ്പോള്‍ നായിക കഥാപാത്രമായ ‘സുമതി’യായ് പ്രത്യക്ഷപ്പെടുന്നത് ദീപിക പദുക്കോണാണ്. മറ്റ് സുപ്രധാന കഥാപാത്രങ്ങളായ ‘അശ്വത്ഥാമാവ്’നെ അമിതാഭ് ബച്ചനും ‘യാസ്‌കിന്‍’നെ കമല്‍ ഹാസനും ‘ക്യാപ്റ്റന്‍’നെ ദുല്‍ഖര്‍ സല്‍മാനും ‘റോക്‌സി’യെ ദിഷാ പടാനിയും അവതരിപ്പിച്ചു.