KeralaNEWS

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു, അർജുൻ അശോകന് ഉൾപ്പടെ 3 നടന്മാർക്ക് പരിക്ക്

    കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ അപകടത്തിൽപ്പെട്ട് 3 നടന്മാർക്ക്  പരിക്ക്. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. മൂവർക്കും അപകടത്തിൽ പരിക്കേറ്റു. കൂടാതെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിൽ കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.

ഇന്ന് പുലർച്ചെ 2 മണിയോടെ കൊച്ചി എംജി റോഡിൽ വെച്ചായിരുന്നു  അപകടം. ‘ബ്രൊമാൻസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്ററാണ് കാർ ഓടിച്ചത്.

Signature-ad

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു.

തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Back to top button
error: