KeralaNEWS

പഠിക്കാന്‍ ആളില്ല; എം.ജിക്ക് കീഴിലെ 14 കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലെ 14 കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മധ്യകേരളത്തില്‍ വിദ്യാര്‍ഥികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് വ്യക്തമാക്കുന്നതാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കോളജുകളുടെ എണ്ണം. ഇടുക്കി ജില്ലയില്‍ ഗിരിജ്യോതി കോളജ്, തൊടുപുഴ ഗുരുനാരായണ, കുട്ടിക്കാനം മരിയന്‍ ഇന്റര്‍നാഷണല്‍ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. സി.ഇ.ടി കോളജ് പെരുമ്പാവൂര്‍, കെ.എം.എം കോളജ് എറണാകുളം, മേരിഗിരി കോളജ് കൂത്താട്ടുകുളം, ശ്രീധര്‍മശാസ്താ കോളജ് നേര്യമംഗലം എന്നിവ എറണാകുളം ജില്ലയിലും പൂട്ടും.

കോട്ടയത്ത് ഗുഡ്ഷെപ്പേര്‍ഡ് കോളജ്, ഷേര്‍മൗണ്ട് കോളജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളജ് പൂഞ്ഞാര്‍ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പോരുകര കോളജ് ചമ്പക്കുളം, ശ്രീനാരായണ കോളജ് കുട്ടനാട് എന്നിവ ആലപ്പുഴ ജില്ലയിലും ശബരി ദുര്‍ഗാ കോളജ്, ശ്രീനാരായണ കോളജ് തിരുവല്ല എന്നിവ പത്തനംതിട്ടയിലും പൂട്ടുന്ന കോളേജുകളുടെ പട്ടികയില്‍ ഉള്‍പെടുന്നു. ആവശ്യമായ കോഴ്സുകളുടെ കുറവ്, കോളജുകളുടെ നിലവാരം, അംഗീകാരം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാരണമായി. ഇതോടെ കോളജുകള്‍ പൂട്ടുന്നതിന് അധികൃതര്‍ യൂണിവേഴ്സിറ്റിയുടെ അനുമതി തേടുകയായിരുന്നു.

Signature-ad

അതേസമയം, പുറത്തുവന്ന 14 കോളജുകളുടെ എണ്ണം സങ്കേതിക കണക്ക് മാത്രമാണെന്ന് കോളജ് അഫ്ലിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി. 2018 മുതല്‍ വിവിധ കാരണങ്ങളാല്‍ കോഴ്സുകള്‍ ഇല്ലാതായതാണ് കോളജുകള്‍ അടക്കാന്‍ ഇടയാക്കിയത്. കോളജുകള്‍ പൂട്ടുകയെന്നത് സര്‍വകലാശാലയുടെ നയമല്ലെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: