Month: June 2024

  • Kerala

    കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; 12 കാരന്റെ നില ഗുരുതരം

    കോഴിക്കോട്: ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. കുളത്തില്‍ കുളിച്ച് ആറ് ദിവസം കഴിഞ്ഞാണ് കുട്ടിക്ക് രോഗ ലക്ഷണം കണ്ടത്. കുളത്തില്‍ കുളിച്ചവരുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ജൂണ്‍ 12-ന് മരിച്ച കണ്ണൂര്‍ സ്വദേശിയായ 13 കാരിക്കാണ് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • India

    മൊബൈല്‍ നിരക്ക് കൂട്ടാന്‍ ജിയോ; പിന്തുടരാന്‍ മറ്റുള്ളവരും

    ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നിരക്കു വര്‍ധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ 12.5% മുതല്‍ 25% വരെ വര്‍ധനയാണു വിവിധ പ്ലാനുകളില്‍ വരുത്തിയത്. ജൂലൈ 3 മുതലാണ് പുതിയ നിരക്കു പ്രാബല്യത്തില്‍ വരിക. എയര്‍ടെലും വോഡഫോണ്‍ഐഡിയയും ഉടനെ നിരക്കുവര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. റിലയന്‍സ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാര്‍ഷിക പ്ലാന്‍ ഇനി മുതല്‍ 1,899 രൂപയായിരിക്കും (വര്‍ധന: 340 രൂപ). പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാന്‍ 3,599 രൂപയായി (വര്‍ധന: 600 രൂപ). പ്രതിദിനം 2 ജിബിക്ക് മുകളില്‍ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അണ്‍ലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിലവിലെ പ്ലാനുകള്‍ തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നിരക്ക് വര്‍ധയുണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.  

    Read More »
  • Social Media

    സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടായെന്ന് മമ്മൂട്ടി; മകന്റെ വിയോഗത്തില്‍ സിദ്ദീഖിനെ ചേര്‍ത്തുപിടിച്ച് സഹപ്രവര്‍ത്തകര്‍

    നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതോടെ താരപുത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. പലരും പഴയക്കാല ഓര്‍മ്മകള്‍ പങ്കുവച്ചാണ് എത്തുന്നത്. ഇപ്പോഴിതാ സിദ്ധിഖിന്റെ മകന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ മമ്മൂട്ടി. സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ.. എന്ന് കുറിച്ചാണ് താരം അന്ത്യാഞ്ജലിയര്‍പ്പിച്ചത്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രിയ സഹപ്രവര്‍ത്തകന്റെ ദുഖത്തില്‍ പങ്കുചേരാന്‍ സിനിമാരംഗത്തു നിന്നും നിരവധി താരങ്ങള്‍ കാക്കനാട്ടെ സിദ്ദിഖിന്റെ വീട്ടിലെത്തി ചേര്‍ന്നിരുന്നു. നടന്‍ ദിലീപ്, കാവ്യ മാധവന്‍, ബിന്ദു പണിക്കര്‍, സായ് കുമാര്‍, നാദിര്‍ഷ, ജോമോള്‍, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകന്‍, മനോജ് കെ ജയന്‍ തുടങ്ങി നിരവധി പേര്‍ സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു. ബീന ആന്റണി ഓര്‍മ്മ പങ്ക് വച്ചത് ഇങ്ങനെ: ഒരുപാട്…

    Read More »
  • Kerala

    സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വദേശത്തേക്ക് സ്ഥലംമാറ്റം

    കണ്ണൂര്‍: പയ്യന്നൂര്‍ സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച പൊലീസുകാരന് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ച സ്റ്റേഷനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച എം.വി സാജുവിനാണ് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം നല്‍കി ഉത്തരവിറക്കിയത്. പൊലീസ് ആസ്ഥാനത്തുനിന്ന് ബുധനാഴ്ചയാണ് ഉടന്‍ സ്ഥലംമാറ്റം നടപ്പിലാക്കണമെന്ന നിര്‍ദേശത്തോടെ ഉത്തരവ് പുറത്തിറങ്ങിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂലൈ ഏഴിനാണ് സാജു ഉള്‍പ്പെടെ അഞ്ചുപൊലീസുകാരെ സ്ഥലംമാറ്റിയത്. മറ്റുള്ളവര്‍ക്ക് സ്വന്തം ജില്ലയിലേക്ക് തിരികെ സ്ഥലം മാറ്റം നല്‍കിയെങ്കിലും സാജുവിനു മാത്രം അനുകൂല തീരുമാനമുണ്ടായില്ല. ഇത് കടുത്ത നിരാശക്ക് കാരണമായി. ഇതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ആത്മഹത്യക്ക് ശ്രമിക്കവേ മേശ വീഴുന്ന ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പൊലീസുകാര്‍ എത്തിയതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. ഇതിനു പിന്നാലെയാണ് സ്വന്തം ജില്ലയിലേക്ക് മാറ്റം നല്‍കാന്‍ തീരുമാനമായത്. ജില്ല പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.

    Read More »
  • Kerala

    വെള്ളാപ്പള്ളിക്കെതിരെ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ; നവോത്ഥാന സമിതിയുമായി സഹകരിക്കില്ല

    കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശത്തിന്റ പശ്ചാത്തലത്തില്‍ നവോത്ഥാന സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. വെള്ളാപ്പള്ളി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുകയാണെന്നും സംഘടന ആരോപിച്ചു. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധവും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമായ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ മുജാഹിദ് നേതാവായ ഹുസ്സൈന്‍ മടവൂര്‍ കേരള നവോത്ഥാന സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ നിലപാട്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. അതിനാല്‍ നവോത്ഥാന സമിതിയുമായി സഹകരിക്കില്ലെന്നാണ് ഉലമയുടെ തീരുമാനം. ഇന്നലെ പത്തനംതിട്ടയില്‍ ചേര്‍ന്ന ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ യോഗത്തിലാണ് സുപ്രധാന തീരുമാനം. വസ്തുതാവിരുദ്ധവും ജനങ്ങള്‍ക്കിടയില്‍ ഭിന്നത പടര്‍ത്തുന്നതുമായ പ്രസ്താവനകള്‍ വെള്ളാപ്പള്ളി നടേശന്‍ നിരന്തരം നടത്തുമ്പോഴും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് എന്ന് സംഘടന കുറ്റപ്പെടുത്തി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയിലെ മൂന്ന് അംഗങ്ങളാണ് നവോത്ഥാന സമിതിയിലുള്ളത്. ജനറല്‍ സെക്രട്ടറിമാരായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി,…

    Read More »
  • Crime

    മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ചു; അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത

    തിരുവനന്തപുരം: മണ്ണന്തലയില്‍ മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയാണ്. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊള്ളലേല്‍പ്പിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ മാതാപിതാക്കള്‍ കുട്ടിയെ മുത്തശന്റെയും മുത്തശിയുടേയും അടുത്തേല്‍പ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഇവര്‍ തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.  

    Read More »
  • Crime

    ഇന്‍സ്റ്റാഗ്രാം വഴി അശ്ളീല മെസേജ്; ചോദ്യംചെയ്ത യുവതിക്ക് ക്രൂരമര്‍ദനം

    കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണിനു പരിക്കേറ്റ യുവതി ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ് സംഭവം. യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതിയുടെ പരാതി. വീട്ടില്‍ യുവതിയും മാതാവും മാത്രമാണ് താമസം. യുവതിയുടെ പിതാവ് ഖത്തറില്‍ ജോലിചെയ്യുകയാണ്. യുവാവ് ഇന്‍സ്റ്റാഗ്രാം ഐഡിയിലേക് നിരന്തരം അശ്ളീല മെസേജ് അയച്ചിരുന്നു. ഇത് ആവര്‍ത്തികരുതെന്ന് വിലക്കിയിരുന്നതായി യുവതി പറയുന്നു. എന്നിട്ടും ഇത് ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞെന്നും അതിന്റെ വൈര്യഗത്തില്‍ കൊടുവള്ളി അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ക്രൂരമായി ഉപദ്രവിച്ചെന്നുമാണ് പരാതി. അക്രമണത്തിനിടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്നും ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊടുവള്ളി പോലീസ് ഐപിസി 341,323,324,354 വകുപ്പുകള്‍ ചേര്‍ത്തു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കോഴിക്കോട് ഇല്ലിപ്പിലായിയില്‍ ഉഗ്രസ്‌ഫോടന ശബ്ദം; ജനം ഭീതിയില്‍, മാറ്റിപാര്‍പ്പിക്കുന്നു

    കോഴിക്കോട്: കല്ലാനോട് ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്ര സ്‌ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്‌ഫോടന ശബ്ദമാണ് ജനങ്ങളില്‍ ഭീതി പരത്തിയത്. ഇന്നലെ രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികള്‍ കേട്ടത്. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങള്‍ പറഞ്ഞു. പൂത്തോട്ട് താഴെ തോടിനോട് ചേര്‍ന്ന മേഖലയില്‍ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.

    Read More »
  • Social Media

    സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടായെന്ന് മമ്മൂട്ടി; മകന്റെ വിയോഗത്തില്‍ സിദ്ദീഖിനെ ചേര്‍ത്തുപിടിച്ച് സഹപ്രവര്‍ത്തകര്‍

    നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ വിയോഗം ചലച്ചിത്ര ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇതോടെ താരപുത്രന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. പലരും പഴയക്കാല ഓര്‍മ്മകള്‍ പങ്കുവച്ചാണ് എത്തുന്നത്. ഇപ്പോഴിതാ സിദ്ധിഖിന്റെ മകന്റെ വിയോഗത്തില്‍ വികാരാധീനനായി നടന്‍ മമ്മൂട്ടി. സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ.. എന്ന് കുറിച്ചാണ് താരം അന്ത്യാഞ്ജലിയര്‍പ്പിച്ചത്. യുകെയില്‍ ആയിരുന്നതിനാല്‍ മമ്മൂട്ടിക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രിയ സഹപ്രവര്‍ത്തകന്റെ ദുഖത്തില്‍ പങ്കുചേരാന്‍ സിനിമാരംഗത്തു നിന്നും നിരവധി താരങ്ങള്‍ കാക്കനാട്ടെ സിദ്ദിഖിന്റെ വീട്ടിലെത്തി ചേര്‍ന്നിരുന്നു. നടന്‍ ദിലീപ്, കാവ്യ മാധവന്‍, ബിന്ദു പണിക്കര്‍, സായ് കുമാര്‍, നാദിര്‍ഷ, ജോമോള്‍, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകന്‍, മനോജ് കെ ജയന്‍ തുടങ്ങി നിരവധി പേര്‍ സിദ്ദിഖിന്റെ വീട്ടിലെത്തിയിരുന്നു. ബീന ആന്റണി ഓര്‍മ്മ പങ്ക് വച്ചത് ഇങ്ങനെ: ഒരുപാട്…

    Read More »
  • India

    ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു

    ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 1-ലെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. മേല്‍ക്കൂരയ്ക്കു പുറമേ ടെര്‍മിനലിന്റെ തൂണുകളും തകര്‍ന്ന് വീണിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെയെല്ലാം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. ടെര്‍മിനല്‍ 1നിന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ മാത്രമാണുള്ളത്. ഇതു വഴിയുള്ള പ്രവര്‍ത്തനം ടെര്‍മിനല്‍ 2,3, എന്നിവയിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. അപകട സമയം ടെര്‍മിനല്‍ ഒന്നിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ വിമാനങ്ങളില്‍ കയറിയതായും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. പല റോഡുകളിലും വാഹനങ്ങള്‍ പകുതിയോളം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതു വഴിയുള്ള യാത്രയും ദുഷ്‌ക്കരമാണ്. കനത്ത ചൂടിന് മഴ ആശ്വാസമാകുമെങ്കിലും ലഭിക്കുന്ന മഴയുടെ അളവ് വര്‍ദ്ധിച്ചാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടും.  

    Read More »
Back to top button
error: