IndiaNEWS

നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ ടെമ്പോട്രാവലര്‍ ഇടിച്ചുകയറി; 13 തീര്‍ഥാടകര്‍ മരിച്ചു

ബംഗളൂരു: പുനെ- ബംഗളൂരു ഹൈവേയില്‍ നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ച് 13 പേര്‍ മരിച്ചു. ഹവേരി ജില്ലയിലെ ഗുണ്ടെനഹള്ളി ക്രോസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. ശിവമൊഗ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബലഗാവി ജില്ലയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിവരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അപകട കാരണം വ്യക്തമല്ലെങ്കിലും ടെമ്പോ ട്രാവലറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button
error: