IndiaNEWS

മോദിക്ക് മൂന്നാമൂഴം; ഇന്ത്യാ മൂന്നണി നൂറു കടക്കും, എക്‌സിറ്റ്് പോള്‍ ഫലങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചന നല്‍കി 2024 ലോക്‌സഭാ എക്‌സിറ്റ് പോള്‍ ഫലം. ഇതുവരെ വന്ന പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം.

ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല. ഇത്തവണ നാനൂറു സീറ്റുകള്‍ നേടുമെന്ന അവകാശവാദത്തോടെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാല്‍ ഒരു എക്സിറ്റ് പോളിലും സീറ്റ് നാനൂറ് കടന്നിട്ടില്ല. ജന്‍ കി ബാത് എന്‍ഡിഎയ്ക്ക് 392 സീറ്റ് വരെ പ്രവചിച്ചിട്ടുണ്ട്.

Signature-ad

ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വേ പ്രകാരം ഇന്ത്യാ സഖ്യത്തിന് തമിഴ്‌നാട്ടില്‍ 26 മുതല്‍ 30 സീറ്റ് വരെയും എന്‍ഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവര്‍ക്ക് 6 മുതല്‍ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം.

ആക്‌സിസ് മൈ ഇന്ത്യയുടെ കര്‍ണാടക എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 2022 സീറ്റുകള്‍, ജെഡിഎസിന് മൂന്നു സീറ്റുകള്‍
ന്യൂസ് 18 എക്‌സിറ്റ് പോള്‍ പ്രകാരം തമിഴ്‌നാട് ഇന്ത്യ മുന്നണി തൂത്തുവാരും
ഇന്ത്യാ ന്യൂസ് : ഹരിയാനയില്‍ ബിജെപി മേല്‍ക്കോയ്മ നിലനിര്‍ത്തും. പത്തില്‍ ഏഴും ബിജെപിക്ക്, ഇവിടെ ഇന്ത്യാ സഖ്യത്തിന് മൂന്നു സീറ്റുകള്‍
തെലങ്കാനയില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 7 മുതല്‍ 9 വരെ സീറ്റുകള്‍ ഇരുപാര്‍ട്ടികളും നേടിയേക്കാമെന്നാണ് സൂചന.

 

Back to top button
error: