KeralaNEWS

ലോക്കോ പൈലറ്റുമാരുടെ സമരം തുടരുന്നു; അവധിയിലുള്ളവരെ വിളിച്ചുവരുത്തുന്നു

കോഴിക്കോട്: അര്‍ഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിന്‍ ഓടിക്കില്ലെന്ന തീരുമാനവുമായി ലോക്കോ പൈലറ്റുമാര്‍ നടത്തിവരുന്ന പ്രതിഷേധസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതോടെ റെയില്‍വേ നിശ്ചയിച്ച പ്രകാരം ട്രെയിനുകള്‍ ഓടിക്കാന്‍ അവധിയിലുള്ള ലോക്കോ പൈലറ്റുമാരെ വിളിച്ചുവരുത്തിത്തുടങ്ങി.

ഇന്നലെ രാവിലെ 11ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട 16160 നമ്പര്‍ മംഗളൂരുഎഗ്മോര്‍ എക്‌സ്പ്രസിനാണ് ഈ രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇന്നലെ രാവിലെ 11നു പുറപ്പെടേണ്ട ട്രെയിനില്‍ ജോലിയില്‍ പ്രവേശിക്കാന്‍ 1 മണിക്കൂര്‍ നേരത്തേ ലോക്കോ പൈലറ്റ് എത്തേണ്ടതായിരുന്നു. എന്നാല്‍, എത്തില്ലെന്നു വിവരം ലഭിച്ചതോടെയാണ് പകരം സംവിധാനം ഏര്‍പ്പെടുത്തിയത്.

Signature-ad

ഇന്നുമുതല്‍ ലോക്കോ പൈലറ്റ് ജോലിക്ക് എത്തിയില്ലെങ്കില്‍ അര മണിക്കൂര്‍ മുന്‍പു മാത്രം പകരം സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന നിലപാടിലാണ് റെയില്‍വേ അധികൃതര്‍. ഇതു ട്രെയിനുകള്‍ പുറപ്പെടുന്നത് വൈകാനിടയാക്കും. യാത്രക്കാരുടെ പ്രതിഷേധമുയര്‍ന്നാല്‍ അതിനു കാരണം ലോക്കോ പൈലറ്റുമാരാണെന്നു വരുത്താനാണ് അധികൃതരുടെ ശ്രമമെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ സംശയിക്കുന്നുണ്ട്.

Back to top button
error: