KeralaNEWS

പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മുത്തച്ഛന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാനായി കുളത്തില്‍ ഇറങ്ങിയ മുത്തച്ഛനു ദാരുണാന്ത്യം. ഫറോക്ക് ഈസ്റ്റ് നല്ലൂര്‍ കള്ളിക്കൂടം കാട്ടുങ്ങല്‍ ഹൗസില്‍ പീച്ചനാരി രാജനാണ് (65) കള്ളിക്കൂടം തുളിശ്ശേരി കുളത്തില്‍ മുങ്ങിമരിച്ചത്.

മകന്‍ ഷിജുവിന്റെ മക്കളായ ആദിദേവിനും ആര്യനുമൊപ്പമാണ് രാവിലെ പതിനൊന്നോടെ കുളത്തില്‍ ഇറങ്ങിയത്. ആര്യനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ രാജന്‍ പെട്ടെന്നു മുങ്ങിത്താഴ്ന്നു. കുട്ടികള്‍ ബഹളം വച്ചതോടെ, കുളത്തിന്റെ മറുഭാഗത്ത് കുളിക്കുകയായിരുന്ന അയല്‍വാസി പത്താം ക്ലാസ് വിദ്യാര്‍ഥിയായ എം.ഇഷാഖ് നീന്തിയെത്തി ആര്യനെ കരകയറ്റി. ഓടിക്കൂടിയ നാട്ടുകാര്‍ രാജനെ പുറത്തെടുത്തു ചുങ്കത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ രണ്ടാഴ്ച മുന്‍പ് ചെളി നീക്കി ആഴം കൂട്ടിയ കുളത്തിലാണ് അപകടം. കോമണ്‍വെല്‍ത്ത് ഓട്ടുകമ്പനി മുന്‍ ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് 11നു വീട്ടുവളപ്പില്‍. ഭാര്യ: പ്രേമ. മറ്റു മക്കള്‍: സില്‍ജ, സിജിന. മരുമക്കള്‍: സജീഷ്(പുതുക്കഴിപ്പാടം), പ്രവീണ്‍ (കരുവന്‍തിരുത്തി), ശരണ്യ.

 

Back to top button
error: