IndiaNEWS

അമേത്തിയില്‍ സ്മൃതിയുടെ കടപൂട്ടിച്ച മല്ലന്‍; ആരാണീ കിഷോരിലാല്‍ ശര്‍മ്മ?

ന്യൂഡല്‍ഹി : ബി.ജെ.പിക്ക് ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വാരാണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കടക്കം ഭൂരിപക്ഷം കുത്തനെ കുറയുകയും പലപ്രമുഖരും പരാജയപ്പെടുകയും ചെയ്തു. അതില്‍ പ്രമുഖയാണ് അമേത്തിയില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനി. ഇക്കുറി അമേത്തിയില്‍ രാഹുലിനെ മത്സരിക്കാന്‍ വെല്ലുവിളിച്ച സ്മൃതി ഇറാനിക്ക് വന്‍പരാജയമാണ് നേരിടേണ്ടി വന്നത്.

രാഹുലിന് പകരക്കാരനായി എത്തിയ കിഷോരിലാല്‍ ശര്‍മ്മയാണ് സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. രാഹുലോ പ്രിയങ്കയോ സ്ഥാനാര്‍ത്ഥിയാകും എന്ന് കരുതുമ്പോഴാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരിലാല്‍ മത്സരരംഗത്തെത്തുന്നത്. പ്രാദേശിക നേതാവ് മാത്രമായ കിഷോരിലാലിനെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെന്നാണ് ബി.ജെ.പി പരിഹസിച്ചത്. എന്നാല്‍ ഏറ്റവിും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് താന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളുമായി അടുത്ത ബന്ധമുള്ള താന്‍ അനായാസം ജയിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചിരുന്നു.

Signature-ad

40 വര്‍ഷങ്ങള്‍ക്ക് 1983ല്‍ രാജീവ് ഗാന്ധി തന്റെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കിഷോരി ലാല്‍ അമേത്തിയില്‍ എത്തുന്നത്. അമേത്തി ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന തിലോയ് നിയമസഭാ മണ്ഡലത്തിന്റെ ചുമതലക്കാരനായി ആയിരുന്നു നിയമനം. 1991ല്‍ രാജിവ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ അമേത്തിയില്‍ കോണ്‍ഗ്രസിന് വേണ്ടി പൂര്‍ണസമയ പ്രവര്‍ത്തകനായി. 1999ല്‍ സോണിഗാന്ധിയുപടെ ആദ്യ തിരഞ്ഞെടുപ്പ് വിജയത്തില്‍ കിഷോരിലാല്‍ നിര്‍ണായക പങ്കുവഹിച്ചു. 2004ല്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് അമേത്തി തിരഞ്ഞെടുത്തപ്പോള്‍ സോണിയ ഗാന്ധി റായ് ബറേലിയിലേക്ക് മാറി. അന്നും രണ്ട് മണ്ഡലങ്ങളിലും ഇരുവര്‍ക്കും വേണ്ടി കിഷോരിലാല്‍ പ്രവര്‍ത്തിച്ചിരുന്നു.

 

 

Back to top button
error: