KeralaNEWS

തൃശൂര്‍ ഡിസിസിയിലെ തമ്മില്‍തല്ല്; ജോസ് വള്ളൂര്‍ രാജിവെച്ചു

തൃശൂര്‍: തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂര്‍ ഡിസിസി ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെച്ചു. ഡിസിസി സംഘര്‍ഷത്തില്‍ കെ.പി.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി. ഡിസിസിയില്‍ ചേര്‍ന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എം.പി വിന്‍സന്റും രാജി വെച്ചു. തൃശൂര്‍ ഡിസിസിയിലെ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് വിന്‍സന്റ് അറിയിച്ചു.

ഡി.സി.സിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രസിഡന്റ് ജോസ് വള്ളൂര്‍, എം.പി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദേശം കെ.പി.സി.സി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു. കൂട്ടത്തല്ലിന്റെ പശ്ചാത്തലത്തില്‍ ജോസ് വള്ളൂരിനെ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

Signature-ad

 

Back to top button
error: