Month: June 2024

  • Kerala

    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെയും പ്രതി ചേര്‍ക്കും

    തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസും പ്രതിയാകും. അടുത്തഘട്ടത്തിലെ കുറ്റപത്രത്തില്‍ വര്‍ഗീസിനെയും പ്രതി ചേര്‍ക്കുമെന്നാണ് വിവരം. പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് വര്‍ഗീസിനെ പ്രതിയാക്കുക. തൃശൂര്‍ പൊറത്തിശ്ശേരിയില്‍ സിപിഎമ്മിനായി സ്ഥലം വാങ്ങിയതില്‍ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. പൊറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറിയുടെ പേരിലാണ് 13 ലക്ഷം രൂപയുടെ സ്ഥലവും വസ്തുവകകളും വാങ്ങിയത്. ഇതേക്കുറിച്ച് ജില്ലാ നേതൃത്വത്തിന് അറിവുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു. അതേസമയം, കരുവന്നൂര്‍ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇ.ഡി തോന്ന്യാസം കാണിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഎമ്മിനെ പ്രതിയാക്കി പുകമറ സൃഷ്ടിക്കാനാണ് നീക്കം. ബ്രാഞ്ച് കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ പേരില്‍ വസ്തുവകകള്‍ വാങ്ങുന്നത് പതിവാണെന്നും ലോക്കല്‍ കമ്മിറ്റി പിരിച്ചെടുത്ത പണം കൊണ്ടാണ് പൊറത്തിശേരിയില്‍ ഭൂമി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സിപിഎമ്മിന്റേതുള്‍പ്പെടെ 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡി ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടുതല്‍ നേതാക്കളെയും…

    Read More »
  • Health

    ജീവിതത്തില്‍ മദ്യം രുചിച്ചിട്ടില്ല, എന്നിട്ടും കരള്‍രോഗം! അനുഭവം പങ്കുവെച്ച് നടി

    കരള്‍രോഗം എന്നു കേള്‍ക്കുമ്പോഴേക്കും മദ്യപാനമാകാം കാരണം എന്നു ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ മദ്യം മാത്രമല്ല ജീവിതശൈലി ഉള്‍പ്പെടെയുള്ള മറ്റുചില ഘടകങ്ങളും കരള്‍രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സന മഖ്ബൂല്‍. ബിഗ്‌ബോസ് ഒ.ടി.ടി. സീസണ്‍ ത്രീയിലൂടെയാണ് സന തന്റെ കരള്‍രോഗത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. മദ്യം കൈകൊണ്ടു തൊട്ടിട്ടില്ലാത്ത തനിക്ക് കരള്‍രോഗം ബാധിച്ചതിനേക്കുറിച്ചാണ് സന പങ്കുവെക്കുന്നത്. നോണ്‍ ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ആണ് തന്നെ ബാധിച്ചതെന്ന് സന പറയുന്നു. ജീവിതത്തില്‍ ഇന്നുവരെ മദ്യം രുചിച്ചുപോലും നോക്കിയിട്ടില്ലാത്ത ആളാണ് താന്‍, എന്നും ഈ രോഗം സ്ഥിരീകരിച്ചു. സാധാരണ ആളുകള്‍ക്ക് കരള്‍രോഗം സ്ഥിരീകരിക്കുന്നത് അവസാനഘട്ടം ആകുമ്പോഴായിരിക്കുമെന്നും തന്റെ കാര്യത്തില്‍ ഭാഗ്യംകൊണ്ട് നേരത്തേ തിരിച്ചറിഞ്ഞുവെന്നും സന പറയുന്നു. 2021-ലാണ് തനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടക്കത്തില്‍ എന്താണെന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍പ്പോലും കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു. മദ്യപാനം മൂലമല്ലാതെ വരുന്ന കരള്‍രോഗങ്ങളുടെ പ്രധാനകാരണം അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നതും പ്രമേഹവുമൊക്കെയാണ്. നോണ്‍…

    Read More »
  • Crime

    ലൈംഗികാതിക്രമത്തില്‍ സഹായം തേടിയെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യെദ്യൂരപ്പയ്ക്കെതിരായ കുറ്റപത്രം പുറത്ത്

    ബെംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരായ ഗുരുതര കുറ്റങ്ങള്‍ അടങ്ങിയ പോക്സോ കേസിന്റെ കുറ്റപത്രം പുറത്ത്. ലൈംഗികാതിക്രമ സംഭവത്തില്‍ സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ബി.ജെ.പി നേതാവ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം കുട്ടിക്കും അമ്മയ്ക്കും പണം നല്‍കി സംഭവം ഒതുക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്(സി.ഐ.ഡി) ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 17കാരിയെയാണ് യെദ്യൂരപ്പ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. മകള്‍ക്കെതിരായ മറ്റൊരു ലൈംഗികാതിക്രമ സംഭവത്തില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍ സഹായം തേടിയായിരുന്നു അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചത്. പരാതി കേട്ട യെദ്യൂരപ്പ കുട്ടിയുടെ കൈപിടിച്ച് തൊട്ടടുത്തുള്ള മീറ്റിങ് ഹാളിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അകത്തു കയറിയ ശേഷം ഹാളിലേക്കുള്ള വാതിലടച്ചു. തുടര്‍ന്ന് ലൈംഗിക പീഡനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു അദ്ദേഹം. പീഡിപ്പിച്ചയാളുടെ മുഖം ഓര്‍ക്കുന്നുണ്ടോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ചോദിച്ചത്. ഇതിനു മറുപടി പറയുന്നതിനിടെയാണു കുട്ടിയെ പീഡിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.…

    Read More »
  • Kerala

    എയിംസ് കിനാലൂരില്‍ തന്നെ; നിര്‍ദേശം കേന്ദ്രം അംഗീകരിച്ചതെന്ന് മന്ത്രി

    തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണമെന്ന കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്. നിയമസഭയിലെ സ്വകാര്യബില്ലിന്റെ പ്രമേയാവതരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ 150 ഏക്കര്‍ സ്ഥലം എയിംസിനുവേണ്ടി ഏറ്റെടുത്തു. ശേഷിക്കുന്ന 50ഏക്കര്‍ കൂടി ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിന് വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പലതലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ് അനുവദിക്കുന്നെങ്കില്‍ അത് കേരളത്തിന് ആയിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്നുപറഞ്ഞത്. അതിന്റെ ഫയല്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് പോയെങ്കിലും ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.  

    Read More »
  • India

    ഡപ്യൂട്ടി സ്പീക്കര്‍ വേണമെന്ന നിലപാടില്‍ സ്പീക്കര്‍; വേണമെന്നും വേണ്ടെന്നും ബി.ജെ.പിയില്‍ അഭിപ്രായം

    ന്യൂഡല്‍ഹി: ഡപ്യൂട്ടി സ്പീക്കര്‍ പദവി ഇത്തവണയും ഒഴിച്ചിടണോ അതോ പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങണോ എന്നതാണ് ബിജെപിയിലെ ആലോചന. ഡപ്യൂട്ടി സ്പീക്കര്‍ പദവിയില്‍ താല്‍പര്യമില്ലെന്ന് എന്‍ഡിഎയിലെ പ്രബല ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിട്ടുണ്ട്. ഡപ്യൂട്ടി സ്പീക്കര്‍ വേണമെന്ന് സ്പീക്കര്‍ ഓം ബിര്‍ല നിലപാടെടുത്തതായും സൂചനയുണ്ട്. ഡപ്യൂട്ടി സ്പീക്കര്‍ പദവി തന്നാല്‍ ഓം ബിര്‍ലയെ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം ബിജെപിക്കു മുന്നില്‍ ഉപാധി വച്ചെങ്കിലും അംഗീകരിച്ചില്ല. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഓം ബിര്‍ലയുടെ പേരു നിര്‍ദേശിച്ച പ്രമേയം ശബ്ദവോട്ടില്‍ പാസായത് പ്രതിപക്ഷം അംഗീകരിച്ചു; ആളെണ്ണം തിട്ടപ്പെടുത്തിയുള്ള വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എന്നാല്‍, കൊടിക്കുന്നില്‍ സുരേഷിന്റെ പേരു നിര്‍ദേശിച്ചുള്ള പ്രമേയങ്ങള്‍ പിന്‍വലിക്കാന്‍ തയാറായതുമില്ല. അതുകൊണ്ടുതന്നെ, സ്പീക്കര്‍ പദവിയിലേക്കു നടന്നത് മത്സരം തന്നെ. ഡപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിച്ചിടേണ്ടെന്നാണു തീരുമാനമെങ്കില്‍ അതു ബിജെപിതന്നെ കൈവശം വയ്ക്കില്ലെന്നു തീര്‍ത്തുപറയാനാകില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷത്തിനു നല്‍കാമെന്ന വാദവും ശക്തമാണ്. സഭാനടത്തിപ്പില്‍ പ്രതിപക്ഷ പ്രതിനിധിയെ പങ്കാളിയാക്കുന്നതിന്റെ വരുംവരായ്കകള്‍ പാര്‍ട്ടി വിലയിരുത്തുകയാണ്. പ്രതിപക്ഷത്തിനു പദവി…

    Read More »
  • LIFE

    ഗുരുവായൂരമ്പലനടയില്‍ സ്വപ്‌നസാഫല്യം; മീരയ്ക്ക് മനംപോലെ മാംഗല്യം

    സമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിവാഹ പരിപാടികള്‍ ആഘോഷമാക്കുകയായിരുന്നു മീര നന്ദനും കൂട്ടുകാരും. ഹല്‍ദി, മെഹന്ദി തുടങ്ങി നിരവധി ചടങ്ങുകളായിരുന്നു ഈയിടെ നടന്നത്. ഓരോ ഫോട്ടോസിലും മീരയെ കാണാന്‍ അതീവ സുന്ദരിയായിട്ടുണ്ട്. തന്റെ ആഗ്രഹപ്രകാരം കണ്ണന്റെ തിരുനടക്കു മുന്നില്‍ വെച്ചാണ് വിവാഹം നടന്നത്. ഇപ്പോള്‍ താരം തന്നെ ആ സന്തോഷം ഇന്‍സ്റ്റഗ്രാം വഴി ജനങ്ങളോട് പങ്ക് വെച്ചിട്ടുണ്ട്. ”വിവാഹത്തെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ തന്നെ ഗുരുവായൂര്‍ അമ്പല നടയില്‍ വച്ച് വിവാഹം കഴിക്കണം എന്നായിരുന്നു. കണ്ണന്‍ എനിക്ക് അത്രയും ഇമ്പോര്‍ട്ടന്റ് ആണെന്നും” മീര പറഞ്ഞിരുന്നു. വിവാഹ സാരിയില്‍ സുന്ദരിയായ മീരയെ കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് ആരാധകര്‍. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ കൊണ്ട് രണ്ട് ചിത്രങ്ങള്‍ മീര പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടായിരത്തില്‍പരം ആളുകളാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്. ‘മൈ ലൈഫ് ആന്റ് ലവ്’ എന്നാണ് ചിത്രത്തിന് താഴെ മീരയുടെ കാപ്ഷന്‍. ശ്രീജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സ് എന്ന സ്റ്റുഡിയോ കമ്പനിയാണ് മീരയുടെ കല്യാണ ഫോട്ടോകള്‍…

    Read More »
  • Crime

    അതീവ സുരക്ഷ ജയിലില്‍ തടവുപുള്ളിയുമായി വനിതാ ജയില്‍ ഓഫീസറുടെ ലൈംഗിക വേഴ്ച; ചിത്രീകരിച്ചത് സഹതടവുകാരന്‍, അന്വേഷണം

    ലണ്ടന്‍: അതീവസുരക്ഷാ ജയിലിനുള്ളില്‍ വെച്ച് തടവുപുള്ളിയുമായി വനിതാ ജയില്‍ ഉദ്യോഗസ്ഥ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. തെക്കന്‍ ലണ്ടനിലെ എച്ച്.എം.പി വാന്‍ഡ്സ്വര്‍ത്ത് ജയിലിലെ വീഡിയോ ദൃശ്യത്തില്‍ ഉദ്യോഗസ്ഥ ഔദ്യോഗിക യൂണിഫോമിലാണ്. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന ജയിലില്‍ വെച്ച്, പേര് വെളിപ്പെടുത്താത്ത ജയില്‍ പുള്ളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമാണ് പുറത്തു വന്നത്. അടുത്തിടെ എടുത്തതാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെല്ലിനകത്ത് വെച്ച് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, സെല്ലിലെ സഹതടവുകാരന്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നത്രെ. വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍, നമ്മള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. അതിനിടയില്‍ സെല്ലിനകത്തേക്ക് ആരോ വരാന്‍ ശ്രമിക്കുമ്പോള്‍, ഒരു മിനിറ്റ് കാത്തു നില്‍ക്കാന്‍ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും കേള്‍ക്കാം. ഏതായാലും, ഈ സംഭവത്തിനെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന ലിന്‍ഡ ഡിസൂസ എന്ന…

    Read More »
  • Kerala

    പി.എച്ച്ഡി. ഗവേഷണ പ്രബന്ധം പണം വാങ്ങി എഴുതി നല്‍കിയെന്ന വെളിപ്പെടുത്തല്‍; ഇന്ദു മേനോനെതിരെ പരാതി നല്‍കി എസ്.ഐ.ഒ

    കോഴിക്കോട്: പി.എച്ച്ഡി. ഗവേഷണ പ്രബന്ധം പണം വാങ്ങി എഴുതി നല്‍കി എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരി ഇന്ദു മേനോനെതിരെ എസ്.ഐ.ഒ പരാതി നല്‍കി. എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം അബ്ദുല്ല നേമം ആണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പരാതി നല്‍കിയത്. നിലവില്‍ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോയാണ് ഇന്ദു. ഈ സ്ഥാനത്ത് നിന്നും ഇന്ദു മേനോനെ ഉടന്‍ പുറത്താക്കണം. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങള്‍ എഴുതി നല്‍കിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് മാത്രമല്ല സമൂഹത്തോട് ചെയ്ത വലിയ അക്രമമാണ്. ഇതിനെ സാമ്പത്തിക പരാധീനത കൊണ്ട് ചെയ്തതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ സാധ്യമല്ല. എന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം പി.എച്ച്ഡി. ഗവേഷണ പ്രബന്ധങ്ങള്‍ പണം വാങ്ങി എഴുതി നല്‍കി എന്ന വെളിപ്പെടുത്തല്‍ നടത്തിയ ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ഇന്ദു മേനോനെതിരെയും പണം നല്‍കി ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കി സമര്‍പ്പിച്ചവര്‍ക്കെതിരെയും…

    Read More »
  • Kerala

    താലൂക്ക് ആശുപത്രി ഐ.സിയുവിലെ ‘പൈങ്കിളി’ ചിത്രീകരണം ഉപേക്ഷിച്ചു

    കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചിത്രീകരണം വിവാദമായതോടെ ഫഹദ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫഹദ് നിര്‍മിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നത്. രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചിത്രീകരണം നടത്തിയതിനെത്തുടര്‍ന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് അണിയറപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചത്. അങ്കമാലി താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിങ്; വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടിയിരുന്നു. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.

    Read More »
  • Crime

    ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്, ‘ആഷ്ടണ്‍ മൊണ്ടീറോ’ അറസ്റ്റില്‍

    ആലപ്പുഴ: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കോയമ്പത്തൂര്‍ രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ടുമെന്റില്‍ ‘ആഷ്ടണ്‍ മൊണ്ടീറോ’ എന്നുവിളിക്കുന്ന ആര്‍. മധുസൂദനന്‍ (42) ആണ് അറസ്റ്റിലായത്. ബംഗളൂരു ഉദയനഗറില്‍നിന്ന് നൂറനാട് എസ്.എച്ച്.ഒ: ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. കേരളത്തിലുടനീളം നാല്‍പ്പതിലധികം ഉദ്യോഗാര്‍ഥികളില്‍നിന്നായി കോടിക്കണക്കിനു രൂപയാണ് ഇയാള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഓസ്ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാരായി ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. 2023-ല്‍ ഇയാള്‍ അങ്കമാലി കേന്ദ്രീകരിച്ചാണ് തട്ടിപ്പുതുടങ്ങിയത്. ഇംഗ്ലീഷില്‍ പ്രാവീണ്യമുണ്ടായിരുന്ന ഇയാള്‍ അവിടെ ക്ലാസെടുത്തിരുന്നു. സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍മാര്‍ക്ക് ആകര്‍ഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയില്‍ പെര്‍മനന്റ് വിസയുമായിരുന്നു വാഗ്ദാനം. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പഞ്ചനക്ഷത്രഹോട്ടലുകളില്‍വെച്ച് അഭിമുഖവും നടത്തി. ഇയാള്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്ട്രേലിയന്‍ പൗരനാണെന്നു പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ പരിചയപ്പെട്ടത്. കൂട്ടാളികള്‍ ബോസ് എന്നാണ് വിളിച്ചിരുന്നത്. വിസ പ്രോസസിങ്ങിനായി നാല്‍പ്പതിലധികം…

    Read More »
Back to top button
error: