KeralaNEWS

താലൂക്ക് ആശുപത്രി ഐ.സിയുവിലെ ‘പൈങ്കിളി’ ചിത്രീകരണം ഉപേക്ഷിച്ചു

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ ചിത്രീകരണം വിവാദമായതോടെ ഫഹദ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫഹദ് നിര്‍മിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനാണ് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിരുന്നത്.

രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചിത്രീകരണം നടത്തിയതിനെത്തുടര്‍ന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതോടെയാണ് രണ്ടാം ദിവസത്തെ ഷൂട്ടിങ് അണിയറപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചത്.

അങ്കമാലി താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ഷൂട്ടിങ്; വിവാദമായതോടെ വിശദീകരണവുമായി അധികൃതര്‍

Signature-ad

അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടിയിരുന്നു. അതേസമയം, മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.

Back to top button
error: