Month: June 2024

  • India

    നീറ്റ് വിവാദത്തിനിടെ റദ്ദാക്കിയ പരീക്ഷകള്‍ വീണ്ടും നടത്താന്‍ എന്‍ടിഎ; പുതിയ തീയതികള്‍ പ്രഖ്യാപിച്ചു

    ന്യൂഡല്‍ഹി: നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ക്കിടെ റദ്ദാക്കിയ പരീക്ഷകള്‍ വീണ്ടും നടത്താന്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസിനെറ്റ്’ ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും ഇടയിലും, ജോയിന്റ് സിഎസ്ഐആര്‍യുജിസി നെറ്റ് പരീക്ഷ ജൂലൈ 2527 തീയതികളിലും നടത്താനാണു തീരുമാനം. അഖിലേന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ ജൂലൈ ആറിനു നടക്കും. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സിഎസ്ഐആര്‍യുജിസി നെറ്റ് പരീക്ഷ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വിഷയങ്ങളും പരിഗണിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണം. ജൂണ്‍ 18നു നടന്ന യുജിസി നെറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോര്‍ന്നതിനെത്തുടര്‍ന്നും 12ന് നടന്ന നാഷനല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നുമാണു റദ്ദാക്കിയത്. ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പോടെ (ജെആര്‍എഫ്) സയന്‍സ്/ ടെക്‌നോളജി മേഖലയില്‍ ഗവേഷണം, അസിസ്റ്റന്റ് പ്രഫസര്‍ നിയമനം എന്നിവയ്ക്കുള്ള യോഗ്യതാപരീക്ഷയാണു സിഎസ്ഐആര്‍ നെറ്റ്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍…

    Read More »
  • Kerala

    ജീവിതം എന്ന യാത്ര: സ്വന്തം നിയോഗങ്ങൾ പൂർത്തിയാക്കി മടങ്ങുമ്പോൾ നേടുന്നതെല്ലാം ഇവിടെത്തന്നെ ഉപേക്ഷിക്കുന്നു

    വെളിച്ചം    രാജാവ് ഒരിക്കല്‍ ഒരു ജ്ഞാനിയെ പരിചയപ്പെട്ടു. അയാളുടെ ബുദ്ധിസാമര്‍ത്ഥ്യം രാജാവിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം ജ്ഞാനിയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. വലിയ സല്‍ക്കാരങ്ങള്‍ക്ക്‌ശേഷം രാജാവ് ചോദിച്ചു: “ഇനി എന്താണ് താങ്കള്‍ക്ക് വേണ്ടത്…?” ജ്ഞാനി പറഞ്ഞു: “എനിക്ക് ഈ സത്രത്തില്‍ ഒരു ദിവസം താമസിക്കണം.” രാജാവിന് പെട്ടെന്ന് ദേഷ്യം വന്നു. അതിമനോഹരമായ തന്റെ കൊട്ടാരത്തെയാണ് ഇദ്ദേഹം സത്രം എന്ന് പറഞ്ഞത്. രാജാവ് തിരുത്തി: “ഇത് നമ്മുടെ കൊട്ടാരമാണ്, സത്രമല്ല…” ജ്ഞാനി ചിരിച്ചുകൊണ്ട് പറഞ്ഞു: “അല്ല. ഇത് സത്രം തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കൊട്ടാരം അങ്ങയുടെ പിതാവിന്റെതായിരുന്നു…. അതിന് മുമ്പ് അങ്ങയുടെ മുത്തച്ഛന്റെയും. കുറച്ച് വര്‍ഷം അവരെല്ലാം ഇവിടെ ജീവിച്ചു. പിന്നീട് ഇതെല്ലാം ഉപേക്ഷിച്ച് അവര്‍ക്ക് പോകേണ്ടി വന്നു. ഇന്ന് ഇത് നിങ്ങളുടേതാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. ശരിയാണ്. പക്ഷേ, കുറച്ച് നാളുകള്‍ക്ക് ശേഷം നിങ്ങള്‍ക്കും ഇത് ഉപേക്ഷിച്ചുപോകേണ്ടിവരും. അതുകൊണ്ടാണ് പറഞ്ഞത് ഇത് സത്രം തന്നെയാണന്ന്. കുറച്ച് കാലം മാത്രം താമസിക്കാനുളളയിടം. ഈ…

    Read More »
  • Kerala

    സ്വര്‍ണക്കടത്ത്- ക്വട്ടേഷന്‍ സംഘങ്ങളുടെ ഗോഡ് ഫാദർ: പി.ജയരാജൻ്റെ പ്രതിഛായ  പൊളിച്ചടുക്കിയ മനു തോമസിനെതിരെ മാനനഷ്ട കേസുമായി ജെയിൻ രാജ്; കണ്ണൂരില്‍ വിവാദങ്ങള്‍ കത്തിക്കയറുന്നു

        സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘത്തിന്റെ സംരക്ഷകന്‍ പി ജയരാജനാണെന്നും അതിവിപുലമായ ബിസിനസ് ബന്ധങ്ങള്‍ പി ജയരാജനും മകനും കേരളത്തിലും ഗള്‍ഫിലുമുണ്ടെന്നും  ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച  ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡൻ്റ്  മനു തോമസിനെതിരെ . മനനഷ്ട കേസുമായി ജയരാജന്റെ മകൻ ജെയിൻ രാജ്. അണികള്‍ക്കിടയില്‍ പി.ജെ എന്ന് ആവേശത്തോടെ വിളിക്കപ്പെടുന്ന, കമ്യൂണിസ്റ്റു മൂല്യങ്ങള്‍ ഉയർത്തി പിടിക്കുന്ന നിസ്വാർത്ഥനായ നേതാവെന്ന ജയരാജൻ്റെ പ്രതിച്ഛായക്കാണ് ഈ ആരോപണം ആഘാതം ഏൽപ്പിച്ചത്. ആരോപണ പ്രത്യാരോപണങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് മനു തോമസിനെതിരെ  പി ജയരാജന്റെ മകൻ ജെയിൻ രാജ് വക്കീൽ നോട്ടീസ് അയച്ചത്. മനു തോമസ്, ഏഷ്യാനെറ്റ് ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയിൻ പി രാജിൻ്റെ വക്കീൽ നോട്ടീസ്. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. പാർട്ടിയെ കൊത്തിവലിക്കാൻ ജയരാജൻ അവസരമൊരുക്കുകയാണെന്നും മനു തോമസ്…

    Read More »
  • NEWS

    ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ കുത്തേറ്റ കൊല്ലം  സ്വദേശി മരിച്ചു

        ദുബായിൽ മോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും മകൻ പ്രദീപ് എന്ന ഹരിക്കുട്ടൻ(43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. നടന്നു പോകുന്നതിനിടെ പാക് സ്വദേശി പ്രദീപിന്റെ കഴുത്തിൽ കിടന്ന സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു. ഇത്  ചെറുത്തതിനെ തുടർന്ന് ആയുധം ഉപയോഗിച്ച് പ്രദീപിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ദുബായ് അൽ ക്വാസി ഇൻഡസ്ട്രിയൽ ഏരിയയിൽ ന്യൂ ഇവല്യൂഷൻ ഇന്റീരിയർ ഡക്കറേഷൻ എന്ന കമ്പനിയിൽ അലുമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു പ്രദീപ്. മൂന്ന് മാസം മുമ്പാണ് അവസാനമായി വയ്യാങ്കരയിലെ വീട്ടിലെത്തി മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഭാര്യ:രശ്മി. മക്കൾ:കാർത്തിക്,ആദി

    Read More »
  • Kerala

    ബോബി ചെമ്മണ്ണൂരിന് തിരിച്ചടി, ‘ബോ ചെ ടീ നറുക്കെടുപ്പിൻ്റെ  ലൈസന്‍സ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു

        വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ. ‘ബോ ചെ ടീ നറുക്കെടുപ്പ് ‘ അനധികൃതമെന്ന്  ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ‘ബോ ചെ  നറുക്കെടുപ്പ്’ ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ലോട്ടറി ഡയറക്ടര്‍ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിൽ  ആവശ്യപ്പെട്ടിരിക്കുന്നത്. ‘ബോചെ ടീ’ക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതില്‍ മേപ്പാടി പൊലീസാണ് കേസെടുത്തത്. ബോബിയുടെ ഉടമസ്ഥതയിലുള്ള ബോചെ ഭൂമിപത്ര എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം സമ്മാനക്കൂപ്പണ്‍ വിതരണം ചെയ്ത സംഭവത്തിലാണ് കേസ്. ‘ബോ ചെ ടീ’ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെയും നടപടി സ്വീകരിച്ചു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ലോട്ടറി റെഗുലേഷന്‍ ആക്ടിലെ വിവിധ വകുപ്പുകള്‍, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തുക എന്ന സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തത്. ചായപ്പൊടി വില്‍പ്പനക്കും പ്രൊമോഷനും…

    Read More »
  • Crime

    കളിയിക്കാവിളയിൽ ദീപു കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ദുരൂഹതകൾ, ഒരു പ്രതി കൂടി അറസ്റ്റിൽ

        കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ ഉപകരണങ്ങളുടെ കട നടത്തുന്ന സുനിലിൻ്റെ സുഹൃത്ത് പ്രേമചന്ദ്രനാണ് പിടിയിലായത്. അമ്പിളിക്ക് കൊല നടത്താനുള്ള സര്‍ജിക്കൽ ബ്ലേഡും ഗ്ലൗസും നൽകിയത് പാറശാല സ്വദേശി  സുനിലാണ്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. സുനിലും പ്രേമചന്ദ്രനും ചേർന്നാണ് ഗുണ്ടാ നേതാവ് ചുഴാറ്റുകോട്ട സ്വദേശി  അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടത്. ഇവരുടെ നിർദേശ പ്രകാരമാണത്രേ കൊലപാതകം നടന്നത്. കുറ്റം സമ്മതിച്ച അമ്പിളിയുടെ മൊഴികളിലെ വൈരുധ്യം പൊലീസിനെ വല്ലാതെ കുഴപ്പിക്കുന്നുണ്ട്. ചോദ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കിയ മട്ടിലാണ് ഇയാൾ ഉത്തരം നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകം കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ തന്നെ താൻ പിടിക്കപ്പെടണമെന്നും അമ്പിളിക്ക് ഉറപ്പായിരുന്നു. രണ്ടു കൊലക്കേസുകളില്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അമ്പിളി. നാഗര്‍കോവില്‍- തിരുവനന്തപുരം ദേശീയപാതയില്‍ കളിയിക്കാവിള ഒറ്റാമരം പെട്രോള്‍ പമ്പിനു സമീപം തിങ്കളാഴ്ച രാത്രി രാത്രി 11.45നാണ് ദീപുവിനെ ഡ്രൈവിങ് സീറ്റിൽ…

    Read More »
  • Social Media

    ”എനിക്ക് പ്രധാനം ലസ്റ്റ്, പ്രണയം പിന്നെയെ വരൂ; പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ എന്തിന് ഒപ്പം ജീവിക്കണം?”

    ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഷക്കീല മടിക്കാറില്ല. കുടുംബത്തിന്റെ സാഹചര്യം കൊണ്ടാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതെന്ന് ഷക്കീല വ്യക്തമാക്കി. എന്നാല്‍ ഒരു ഘട്ടത്തില്‍ കുടുംബവും ഷക്കീലയെ കൈയൊഴികുയാണുണ്ടായത്. ഇപ്പോഴിതാ വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം?ഗത്ത് തിളങ്ങി നിന്ന കാലത്ത് തന്നെ ആരും മോശമായി സമീപിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. എന്നെ ആളുകള്‍ക്ക് ഭയങ്കര പേടിയായിരുന്നു. പത്ത് ദിവസം കൊണ്ടാണ് എന്റെ സിനിമകള്‍ ഷൂട്ട് ചെയ്യുക. എന്റെ ഒരു ദിവസം അവര്‍ക്ക് വിലപ്പെട്ടതാണ്. അവര്‍ മോശമായി പെരുമാറിയാല്‍ ഞാന്‍ ഡേറ്റ് നല്‍കില്ല. അതുകൊണ്ട് ആരും തന്നോട് അത്തരത്തില്‍ പെരുമാറിയില്ലെന്ന് ഷക്കീല വ്യക്തമാക്കി. റിലേഷന്‍ഷിപ്പുകള്‍ തകരുമ്പോള്‍ ആ ഘട്ടം മറികടക്കുന്നതിനെക്കുറിച്ചും ഷക്കീല സംസാരിച്ചു. എനിക്കെപ്പോഴും ഒരു ബാക്കപ്പ് പ്ലാന്‍ ഉണ്ടാവും, മറ്റൊരാള്‍. പ്രണയിക്കുന്ന വ്യക്തി താനുമായി പിരിയുമെന്ന് തോന്നിയാല്‍ മറ്റൊരാളുമായി…

    Read More »
  • Kerala

    ഇല്ലിപ്പിലായിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

    കോഴിക്കോട്: രാത്രിയില്‍ മുഴങ്ങിയ ഉഗ്രശബ്ദം കേട്ട് ഭയന്ന നാട്ടുകാര്‍, രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഭീമന്‍ പാറക്കല്ല്. കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട കല്ലാനോട് ഇല്ലിപ്പിലായിയിലാണ് നാട്ടുകാരെ ആശങ്കയിലാക്കി പാറക്കല്ല് ഉരുണ്ടുവന്നത്. അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രി 10.30ഓടെയാണ് അസാധാരണമായ ശബ്ദം നാട്ടുകാര്‍ കേട്ടത്. രാത്രിയായതിനാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇന്ന് രാവിലെയോടെ വലിയ പാറക്കല്ല് മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഉരുണ്ട് വന്ന് തങ്ങിനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന സാഹചര്യമാണുള്ളത്. മുന്‍പ് മലയിടിച്ചിലുണ്ടായ പ്രദേശമാണിത്. ഭൂമിയില്‍ മുന്‍പ് വലിയ വിള്ളലും രൂപപ്പെട്ടിരുന്നു. മണ്ണിടിച്ചിലിന്റെ ഭാഗമായാണോ പാറക്കല്ല് താഴേക്ക് എത്തിയതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് ഇല്ലിപ്പിലായിയില്‍ ഉഗ്രസ്‌ഫോടന ശബ്ദം; ജനം ഭീതിയില്‍, മാറ്റിപാര്‍പ്പിക്കുന്നു

    Read More »
  • Crime

    ഹോംഗാര്‍ഡിനെതിരെ പൊലീസിന് ഭാര്യയുടെ പരാതി; പരാതിയും തട്ടിപ്പറിച്ച് ഓടി ഹോംഗാര്‍ഡ്!

    കോഴിക്കോട്: തനിക്കെതിരേ ഭാര്യ പൊലീസില്‍ നല്‍കിയ പരാതിയും തട്ടിപ്പറിച്ച് കടന്നുകളഞ്ഞ ഹോംഗാര്‍ഡിനെ ഒടുവില്‍ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് നന്മണ്ട കൂടത്താംകണ്ടി സുധീഷിനെയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നുവെന്ന് കാണിച്ച് ഇയാളുടെ ഭാര്യ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സുധീഷിനെ കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊലീസ് അധികൃതര്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ചോടെ സ്റ്റേഷനില്‍ മദ്യപിച്ചെത്തിയ ഇയാള്‍ അവിടെയുണ്ടായിരുന്ന പൊലീസുകാരോട് കയര്‍ത്തു സംസാരിക്കുകയും ഇയാളുടെ ഭാര്യ നല്‍കിയ പരാതികള്‍ ഉള്‍പ്പെടെയുള്ള ഫയല്‍ വലിച്ചുകീറി ഓടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പൊലീസുകാര്‍ സുധീഷിനെ കീഴ്പ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.  

    Read More »
  • Crime

    കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു; അയല്‍വാസിയായ യുവാവ് പിടിയില്‍

    ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ യുവാവ് കസ്റ്റഡിയില്‍. ഓച്ചിറ സ്വദേശിയായ ഷഹ്‌നാസ് (25) ആണ് പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതി ഉണ്ടായിരുന്നു. ലഹരി വസ്തുക്കള്‍ അകത്ത് എത്തിയാല്‍ പ്രായമുള്ളവരെ പീഡിപ്പിക്കുകയെന്നത് ഇയാളുടെ സ്ഥിരം പതിവാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ വയോധികയെ അവശനിലയില്‍ കണ്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്നതിനാല്‍ വയോധികയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.  

    Read More »
Back to top button
error: