പ്രാതലില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ?ഗുണം ചെയ്യും. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജ്ജം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് സഹായകമാണ്.
പേശികളുടെ ബലം വര്‍ദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, ഉപാപചയം വര്‍ദ്ധിപ്പിക്കുക, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുക എന്നിവയ്‌ക്കെല്ലാം പ്രോട്ടീന്‍ സഹായകമാണ്. അതിനാല്‍, ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍…
മുട്ട
ഏറ്റവും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട. അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രാതലില്‍ മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ആയോ കഴിക്കാവുന്നതാണ്.
പനീര്‍
പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ ഭക്ഷണമാണ് പനീര്‍. ഇത് പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
ബദാം
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിന്‍ ഇ എന്നിവ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം, ചര്‍മ്മത്തിന്റെ ആരോഗ്യം, ഊര്‍ജ്ജം എന്നിവയ്ക്ക് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും വൈജ്ഞാനിക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ബദാം സഹായകമാണ്.
നട്‌സ്
വാള്‍നട്ട്, ബദാം, പിസ്ത തുടങ്ങിയ നട്‌സുകള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരഭാരം കുറയ്ക്കാന്‍ നട്‌സ് സ്മൂത്തിയിലോ സാലഡിലോ ചേര്‍ത്ത് കഴിക്കാം.
പയര്‍വര്‍ഗങ്ങള്‍
പ്രോട്ടീനുകള്‍ മാത്രമല്ല, ഫൈബര്‍, ഫോളേറ്റ്, മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകള്‍ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയര്‍വര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീന്‍ ആരോഗ്യകരമായ ഹൃദയം നിലനിര്‍ത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.