NEWSSocial Media

അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? അവതാരകയോട് പൊട്ടിത്തെറിച്ച് ഹന്ന; മൈക്ക് വലിച്ചെറിഞ്ഞ് താരം!

ഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് നടി ഹന്ന റെജി കോശി. ഡിഎന്‍എ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. ഹന്നയ്ക്കൊപ്പം ചിത്രത്തിലെ നായകന്‍ അഷ്‌കറും ഉണ്ടായിരുന്നു. ഒരു യൂട്യൂബ ്ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകയുടെ ഭാഗത്തു നിന്നുമുണ്ടായ മോശം ചോദ്യങ്ങളെ തുടര്‍ന്നാണ് ഹന്ന പ്രകോപിതയായും പൊട്ടിത്തെറിക്കുകയും ചെയ്തത്. പിന്നാലെ താരം ഇന്റര്‍വ്യുവില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

സിനിമയില്‍ അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? എന്നായിരുന്നു അവതാരക ചോദിച്ചത്. താരങ്ങളെ അമ്പരപ്പിക്കുന്നതായിരുന്നു ഈ ചോദ്യം. അങ്ങനെയൊന്നും ഇല്ലെന്ന് അഷ്‌കര്‍ മറുപടി നല്‍കിയപ്പോള്‍ താന്‍ ചോദിക്കുന്നത് ഹന്നയോടയാണ് എന്നായി അവതാരക. അങ്ങനൊരു കോണ്‍സെപ്റ്റ് ഇല്ല. എന്താണ് അങ്ങനെ ചോദിച്ചതെന്ന് ഹന്ന ചോദിച്ചു.

Signature-ad

ഇതോടെ ഹന്ന അങ്ങനെയാണോ സിനിമയില്‍ കയറിയത്? എന്ന് അവതാരക ചോദിച്ചു. നിങ്ങള്‍ അങ്ങനാണോ? എന്ന് ഹന്ന തിരിച്ചു ചോദിച്ചു. എല്ലാ മേഖലങ്ങളിലും, ആണെന്നും പെണ്ണെന്നുമില്ല, എല്ലാവരേയും ചൂഷണം ചെയ്യാറുണ്ടെന്ന് ഹന്ന പറയുന്നുണ്ട്. എന്ത് ചോദ്യമാണതെന്ന് അഷ്‌കറും ചോദിക്കുന്നു.

ഇതൊരു പബ്ലിക് ചാനല്‍ ആണ്, എന്നിട്ടാണോ ഇങ്ങനെ ചോദിക്കുന്നത്. എന്നോട് ഇങ്ങനെ ചോദിക്കുമ്പോള്‍ കാണുന്ന പ്രേക്ഷകര്‍ എന്തു വിചാരിക്കും എന്നെപ്പറ്റി എന്ന് ഹന്ന പറയുന്നുണ്ട്. എനിക്ക് ഇതിന്റെയൊന്നും ആവശ്യം വന്നിട്ടില്ല. സിനിമയില്ലെങ്കില്‍ വേറെ വഴിയുണ്ട്. സിനിമ പാഷന്‍ കാരണം ചെയ്യുന്നത്. നല്ല അവസരം വരികയാണെങ്കില്‍ നല്ല ക്രൂ ആണെങ്കില്‍ ചെയ്യും. പക്ഷെ അങ്ങനൊരു ചോദ്യം ചോദിക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായമെന്നും ഹന്ന പറയുന്നുണ്ട്.

കിടന്നു കൊടുത്താല്‍ സ്റ്റാര്‍ ആകില്ല. ചൂഷണം ചെയ്യാന്‍ ഒരുപാട് പേരുണ്ട്. അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? എന്ന് അഷ്‌കറും പറയുന്നു. ഇച്ചിരിയെങ്കിലും മര്യാദ വേണം, അന്തസ് വേണം എന്ന് അവതാരകയോട് ഹന്ന പറയുന്നുണ്ട്. വലിയ തര്‍ക്കമാണ് താരങ്ങളും അവതാരകയും തമ്മിലുണ്ടാകുന്നത്. റീച്ച് കിട്ടാനാണോ ഇങ്ങനെ പറയുന്നത്. എന്റെ മര്യാദ കാരണമാണ് പ്രതികരിക്കാത്തത്. ഇത്ര ചീപ്പ് ചോദ്യങ്ങളാണോ ചോദിക്കുന്നത്. നിങ്ങള്‍ ആരെന്നാണ് ഇത് കാണിച്ചു തരുന്നതെന്നും ഹന്ന പറഞ്ഞു.

ഇത് വെറും വിവരക്കേടാണ്. വിളിച്ച് വരുത്തി അപമാനിക്കുകയാണ്. തറ ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്തൊക്കെ നല്ല ചോദ്യങ്ങള്‍ ചോദിക്കാമെന്നും ഹന്ന പറയുന്നു. കുപിതയായ ഹന്ന മൈക്കൂരി വലിച്ചെറിഞ്ഞ ശേഷം എഴുന്നേറ്റ് പോവുകയായിരുന്നു. പിന്നാലെ അഷ്‌കറും പോകുന്നുണ്ട്. കാഴ്ചക്കാരെ ഞെട്ടിച്ചതായിരുന്നു ഈ സംഭവങ്ങളത്രയും. ഈ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

നിനക്കൊന്നും വേരെ പണിയില്ലേ.. ഈ നാട് കുറെ മനുഷ്യരുടെ വേര്‍ പാടില്‍ വേദനിക്കുന്നു. നീയൊക്കെ ഓരോ ഊള പരിപാടിയും കൊണ്ട് ഇറങ്ങിയേക്കുന്നു, കിടന്ന് കൊടുക്കുന്നതിനെ കാളും നിലവാരം കുറഞ്ഞവളാ നീ, റേറ്റിംഗ് കിട്ടാന്‍ ചീപ്പ് ചോദ്യം ചോദിച്ച നീ, വളരെ മോശം ചോദ്യം, ഇത് ചോദിച്ച് ശമ്പളം വാങ്ങേണ്ട അവസ്ഥ. ഹൊ..! ഇതുപോലത്തെ ചോദ്യം ചോദികുന്പോള്‍ മുഖം അടച്ചു ഒന്നു കൊടുക്കാന്‍ മടിക്കരുത് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍. അതേസമയം അഭിമുഖവും ചോദ്യവും താരങ്ങളുടെ പൊട്ടിത്തെറിയും ഇറങ്ങിപ്പോക്കുമെല്ലാം മുന്‍ കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള തന്ത്രമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ആരും കാണില്ലെന്നു ഉറപ്പുള്ള സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ കാണിച്ച തറ പരിപാടി, ഇപ്പൊ ഇതാണല്ലോ ട്രെന്‍ഡ്. സ്‌ക്രിപ്റ്റഡ് , ഓരോ കണ്ടന്റ്. രണ്ട് പേരും കൂടി കാണുന്നവരെ പൊട്ടന്മാര്‍ ആക്കുന്ന പരിപാടി. ഇതൊക്കെ ആര്‍ക്കാ മനസ്സിലാവാത്തത്. അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അറിഞ്ഞു കൊണ്ടുള്ള ചോദ്യങ്ങള്‍, അല്ലാതെ എന്ത്, തട്ടുപൊളിപ്പന്‍ നാടകം, ഇതു നെഗറ്റീവ് പ്രൊമോഷന്‍ ആണ്. ചാനലിന് റീച് കിട്ടാന്‍ അത് അറിയാതെ കമന്റ് ഇടല്ലേ, ബോധപൂര്‍വ്വം ക്രിയേറ്റു ചെയ്യുന്നത്, മൂന്ന് പേരെ അഭിനയം കൊള്ളാം, ഇത് കണ്ടിട്ടെങ്കിലും 2 പേര് പോയി ആ സിനിമ കണ്ടാല്‍ മതി ആയിരുന്നു, നിങ്ങള്‍ നാടകം കളിക്കുകയാണോ ആള്‍ക്കാരെല്ലാവരും പൊട്ടന്‍ മാരാണ് എന്ന് കരുതിയോ ജനത്തിന് അറിയാം എല്ലാം എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: