CrimeNEWS

ഹരിപ്പാടുകാരിയായ വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ IIT-യില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.

സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാര്‍ഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖര?ഗ്പുര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികള്‍ പൂര്‍ണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തില്‍ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. നിലവില്‍ ബയോസയന്‍സ് ആന്‍ഡ് ബയോടെക്‌നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു.

Signature-ad

വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ജീവനൊടുക്കാന്‍ തക്കതായ യാതൊരു പ്രശ്‌നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: