Month: June 2024
-
India
ഇടുക്കി സ്വദേശിനിയായ എയർഹോസ്റ്റസ് ഹരിയാന ഗുഡ്ഗാവിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
ഹരിയാന: മലയാളി എയർഹോസ്റ്റസിനെ ഹരിയാന ഗുഡ്ഗാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന ഇടുക്കി ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു-സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് (24) മരിച്ചത്. താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഞായറാഴ്ച രാത്രിയിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നതായി പറയുന്നു. എയർ ഹോസ്റ്റസ് പരിശീലനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി കഴിഞ്ഞ മെയ് മാസത്തിൽ വീട്ടിൽ എത്തിയിരുന്നു. ജൂൺ ആദ്യമാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്.
Read More » -
Kerala
യുവതികൾ മയക്കുമരുന്ന് കച്ചടവടത്തിലെ മുഖ്യ കണ്ണികൾ: 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന എം.ഡി.എം.എയുമായി യുവതി ആലുവയിൽ അറസ്റ്റിൽ
ഒരു കിലോ എം.ഡി.എം.എയുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും ഈ മാരക രാസലഹരിയ്ക്ക്. ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപന . ഡൽഹിയിൽ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽ തന്നെ തിരിച്ചു പോവുകയാണ് പതിവ്. സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണ് യുവതി എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം അവസാനം പറവൂരിൽ നിന്ന് ഒരു കിലോ എണ്ണൂറ്റിയമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ ജി പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം…
Read More » -
Kerala
മലപ്പുറത്തു നിന്നും ഹജ്ജിന് പോയ ആറോളം തീർത്ഥാടകർ 2 ദിവസത്തിനിടെ മക്കയിൽ മരണപ്പെട്ടു
മലപ്പുറം ജില്ലയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോയ ആറോളം പേർ 2 ദിവസത്തിനിടെ മക്കയിൽ മരണപ്പെട്ടു. തിരൂർ സ്വദേശിയായ വീട്ടമ്മ ഹജ്ജിനിടെ മക്കയിൽ തളർന്ന് വീണ് മരിച്ചു. ആലിങ്ങൽ സ്വദേശിനി പരേതനായ എടശ്ശേരി മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ്മ (66)യാണ് മരണപ്പെട്ടത്. മിനായിൽ നിന്ന് മടങ്ങുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ മാസമാണ് ഹജ്ജിന് പോയത്. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി (കൊണ്ടോട്ടി ഫെഡറൽ ബാങ്കിന്റെ പിൻവശത്ത് താമസം) വെള്ളമാർതൊടിക ഹംസ മരിച്ചു. ഹജ്ജ് കർമത്തിനിടയിൽ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണാണ് മരണം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴിൽ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയിരുന്നത്. മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. താനുർ പള്ളിപറമ്പ് റോഡിൽ പരേതനായ കള്ളിയത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ…
Read More » -
Kerala
ഗൗരിയമ്മ പുറത്തുപോകാനുള്ള കാരണം ആരാണെന്ന് എല്ലാവര്‍ക്കും അറിയാം; സുധാകരനെതിരേ എച്ച്. സലാം
ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ ആഞ്ഞടിച്ച് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. കെആര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോകാന്‍ കാരണക്കാരന്‍ ആരാണെന്ന് ആലപ്പുഴയിലെ പൊതുസമൂഹത്തിന് അറിയാമെന്നും അതിന്റെ മൂലകാരണം നോക്കിപ്പോയാല്‍ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗത്വത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് സുധാകരന്റ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റ മോദി പ്രശംസ അത്ഭുതകരമാണെന്നും എച്ച് സലാം മാധ്യമങ്ങളോട് പറഞ്ഞു. ”ആലപ്പുഴയില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് കെആര്‍ ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോയ സമയത്തായിരുന്നു. ആലപ്പഴയിലെ പാര്‍ട്ടിക്കും പൊതുസമൂഹത്തിനും ഗൗരിയമ്മ പോകാനുള്ള മൂലകാരണം ആരാണെന്ന് കൃത്യമായി അറിയാവുന്ന കാര്യമാണ്. പാര്‍ട്ടി അംഗത്വമുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഒരുകാലത്തും പാര്‍ട്ടി അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന ഏഴ് തവണ നിയമസഭയിലേക്ക് മത്സരിച്ചു. വ്യക്തി എന്ന നിലയില്‍ അളന്നുനോക്കിയാല്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചപോലെ മറ്റാരെയും പരിഗണിച്ചിട്ടില്ല”- എച്ച് സലാം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച്…
Read More » -
Crime
തലശ്ശേരിയില്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു; സ്‌ഫോടനം പറമ്പില്‍നിന്ന് കിട്ടിയ വസ്തു തുറന്നപ്പോള്‍
കണ്ണൂര്‍: തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടു. കുടക്കളം സ്വദേശി വേലായുധന്‍ (80) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. പറമ്പില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ പറമ്പിലുള്ള ആള്‍താമസമില്ലാത്ത വീടിന്റെ വരാന്തയ്ക്ക് സമീപത്തുവെച്ചാണ് കളഞ്ഞുകിട്ടിയ വസ്തു വയോധികന്‍ തുറന്നത്. സ്ഥലത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. ആറ് മാസം മുന്‍പ് പാനൂരിലുണ്ടായ സമാനസംഭവത്തില്‍ ആക്രി ശേഖരിക്കുന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയരികില്‍നിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
Read More » -
Crime
യുവാവ് ബാറിനു സമീപം മരിച്ച നിലയില്‍; രണ്ടുപേര്‍ തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്
ആലപ്പുഴ: ചെന്നിത്തല തൃപ്പെരുംതുറ ‘കാര്‍ത്തിക’യില്‍ രാജേഷ് (46) മാവേലിക്കരയില്‍ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേര്‍ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയില്‍ കണ്ടത്. രാജേഷും മറ്റു മൂന്നുപേരും ഇന്നലെ ബാറിലെത്തി മദ്യപിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കമുണ്ടായെന്നും പിന്നീടു ബാറിന് എതിര്‍വശത്തെ ബാങ്കിന്റെ വരാന്തയില്‍ വച്ച് അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read More » -
India
ലൈംഗിക കുറ്റകൃത്യങ്ങളില്‍ പുരുഷന്‍ എപ്പോഴും തെറ്റുകാരനാകണമെന്നില്ല; നിയമങ്ങള്‍ സ്ത്രീ കേന്ദ്രീകൃതമെന്ന് അലഹബാദ് ഹൈക്കോടതി
ലഖ്നൗ: ഇന്ത്യയിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍, സ്ത്രീകളെ സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഇതില്‍ എല്ലായ്പ്പോഴും പുരുഷന്‍ തെറ്റുകാരനാകണമെന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 16-ാം വകുപ്പ് പ്രകാരം ലൈംഗിക കുറ്റകൃത്യ നിയമങ്ങള്‍ ഒരു സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ അന്തസ്സും ബഹുമാനവും സംരക്ഷിക്കുന്നതിനുള്ള നിയമമാണ്. എന്നാല്‍, ഇതില്‍ എല്ലാ സാഹചര്യങ്ങളിലും പുരുഷന്‍ മാത്രം തെറ്റുകാരനാകണമെന്നില്ല. ഇത്തരം സംഭവങ്ങളില്‍ സ്ത്രീയുടെയും പുരുഷന്മാരുടെയും മേല്‍ ഒരുപോലെ കുറ്റം ചുമത്തപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ജസ്റ്റിസുമാരായ രാഹുല്‍ ചതുര്‍വേദി, നന്ദ് പ്രഭ ശുക്ല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഐപിസി സെക്ഷന്‍ 323, 504, 506, 376, എസ്സി/എസ്ടി ആക്ട് സെക്ഷന്‍ 3(2)(വി) എന്നിവ പ്രകാരമാണ് യുവതിയുടെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍, ഐപിസി സെക്ഷന്‍ 323 പ്രകാരം വിചാരണ കോടതി പ്രതിയെ ഗുരുതരമായ എല്ലാ കുറ്റങ്ങളില്‍ നിന്നും…
Read More » -
Crime
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ആത്മഹത്യ; സൈബര്‍ അധിക്ഷേപത്തില്‍ പങ്കില്ലെന്ന് മുന്‍ കാമുകന്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുന്‍സറുടെ ആത്മഹത്യയില്‍ മുന്‍ കാമുകനെ ചോദ്യം ചെയ്ത് പൂജപ്പുര പൊലീസ്. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടിയുമായുള്ള ബന്ധം നേരത്തെ അവസാനിപ്പിച്ചതെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്. മൊഴി വിശദമായി പരിശോധിക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ വിഭാഗം പരിശോധിച്ചു വരികയാണ്. മരണത്തില്‍ പരാതി ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോട് കൂടിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന കുട്ടി ഇന്‍സ്റ്റഗ്രാമില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് ഇതില്‍ മനംനൊന്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ പിന്നീട് പോസ്റ്റ് ചെയ്യുന്ന ഓരോ കണ്ടന്റിനും വ്യാപക വിമര്‍ശനമാണ് കുട്ടി നേരിട്ടിരുന്നത്. ആത്മഹത്യക്ക് പിന്നില്‍ ഇയാളാണോ എന്നറിയാനായിരുന്നു പൊലീസിന്റെ ചോദ്യം ചെയ്യല്‍. സംഭവത്തില്‍ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
Read More » -
Kerala
നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ‘ഉടന്‍’ മത്സരരംഗത്തേക്കില്ലെന്ന് രമേഷ് പിഷാരടി
കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ രമേഷ് പിഷാരടി. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും പിഷാരടി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രമേഷ് പിഷാരടി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍നിന്നും ജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നത്. മണ്ഡലത്തില്‍ യുവസ്ഥാനാര്‍ഥിയെ പരിഗണിക്കണമെന്ന് ഷാഫി പറമ്പിലും അഭിപ്രായപ്പെട്ടിരുന്നു. മത്സരംഗത്തേക്ക് ഉടനെയില്ലെന്നും തന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
Read More »