CrimeNEWS

ബേക്കല്‍കോട്ട കാണാനെത്തിയ കമിതാക്കള്‍ക്കുനേരെ ആക്രമണം; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

കാസര്‍കോട്: ബേക്കല്‍കോട്ട കാണാനെത്തിയ യുവാവിനെയും പെണ്‍സുഹൃത്തിനെയും ആക്രമിച്ച് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ കോട്ടയിലേക്ക് കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനുമാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തില്‍ പളളിക്കര സ്വദേശിയായ അബ്ദുല്‍ വാഹിദ് (25), ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി അഹമ്മദ് കബീര്‍, മൊവ്വല്‍ കോളനിയിലുളള ശ്രീജിത്ത് (26) എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി സാദിഖ് എന്ന യുവാവിനായുളള തിരച്ചില്‍ തുടരുകയാണ്. ബേക്കല്‍ കോട്ടയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ചാണ് നാലംഗ സംഘം ഇവരെ ആക്രമിച്ചത്. യുവാവിനെയും സുഹൃത്തിനെയും പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനുശേഷം കാറില്‍നിന്നു വലിച്ചിറക്കുകയായിരുന്നു. പിന്നാലെ യുവാവിന്റെ കൈയിലെ ബ്രേസ്ലെറ്റും ഊരി വാങ്ങി. യുവതിയുടെ കൈയിലുണ്ടായിരുന്നു 5000 രൂപയും ബലം പ്രയോഗിച്ച് സംഘം കൈക്കലാക്കി.

Signature-ad

പിന്നാലെ പ്രതികളിലൊരാള്‍ എത്തിയ ബൈക്കിന്റെ നമ്പര്‍ യുവാവ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലാണ് പ്രതികള്‍ അറസ്റ്റിലായത്. പിടിയിലായവര്‍ മുന്‍പും ബേക്കല്‍കോട്ട കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. പ്രതികളെ ബേക്കല്‍ കോട്ടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: