Social MediaTRENDING

ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്, വെറുക്കുന്നവര്‍ എന്നും വെറുക്കും! അമല ഷാജിയുടെ കുറിപ്പ്

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലൂവന്‍സേഴ്‌സ് എന്ന ലേബലില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരും മുഖവുമാണ് അമല ഷാജിയുടേത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സേഴ്‌സില്‍ ഒരാളാണ് മലയാളിയായ അമല ഷാജി. ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള അമല തിരുവനന്തപുരം സ്വദേശിനിയാണ്. നിലവില്‍ 40 ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഇരുപത്തിരണ്ടുകാരിയായ അമലയെ പിന്തുടരുന്നത്.

മലയാളികളേക്കാള്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും തെലുങ്കാനയിലും എല്ലാമാണ് അമലക്ക് ഫാന്‍സ് കൂടുതലെന്നതാണ് രസകരം. ഡാന്‍സ്, ലിപ് സിങ് എന്നീ കണ്ടന്റുകളുമായാണ് താരം ആരാധകരെ കയ്യിലെടുക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന ടിക്ടോക് താരമായിരുന്ന അമല ടിക്ടോക് ആപ്പിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് എത്തി സജീവമായത്.

Signature-ad

തുടക്കത്തില്‍ അമലയും സഹോദരിയും അമൃതയും ഒരുമിച്ചാണ് വീഡിയോകള്‍ ചെയ്തിരുന്നത്. ഇരുവര്‍ക്കും കൂടി ഒരു സോഷ്യല്‍മീഡിയ പേജാണ് ഉണ്ടായിരുന്നത്. പിന്നീട് ആരാധകര്‍ വര്‍ധിച്ചതോടെയാണ് ഇരുവരും സ്വന്തം പേരില്‍ അക്കൗണ്ടുകള്‍ ആരംഭിച്ചത്. തമിഴ്, തെലുങ്ക് സിനിമാ പാട്ടുകളും ഡയലോ?ഗുകളുമാണ് അമല ഷാജി റീല്‍സിനും മറ്റുമായി ഉപയോ?ഗിക്കുന്നത്.

അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിലും തെലുങ്കാനയിലുമെല്ലാം ഫാന്‍സ് അസോസിയേഷനുകള്‍ വരെ അമലയുടെ പേരിലുണ്ട്. അമലയെപ്പോലെ തന്നെ സഹോദരി അമൃതയ്ക്കും ആരാധകര്‍ ഏറെയാണ്. വീഡിയോകള്‍ അമലയ്ക്കായി കാമറയില്‍ പകര്‍ത്തുന്നതും സഹോദരി അമൃത തന്നെയാണ്. മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയും ഇരുവര്‍ക്കുമുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് പ്രഖ്യാപിച്ച സമയത്ത് അമല മത്സരാര്‍ത്ഥിയായി എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് പരസ്യം വരെ ഏഷ്യാനെറ്റ് പുറത്തിറക്കിയിരുന്നു. എന്നാല്‍ അവസാന നിമിഷം അമല പിന്മാറി. അമല ബിഗ് ബോസിലേക്ക് വരുന്നുവെന്ന് അറിഞ്ഞ് ആരാധകരും ത്രില്ലിലായിരുന്നു.

അതേസമയം, അടുത്തിടെ ചില വിവാദങ്ങളിലും അമല ഉള്‍പ്പെട്ടിരുന്നു. ഫെയിമായശേഷം വലിയ രീതിയില്‍ അമലയ്ക്ക് വിമര്‍ശനവും വളരെ മോശമായ രീതിയില്‍ സൈബര്‍ ബുള്ളിയിങും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ അമല പങ്കിട്ട ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണെന്ന് കുറിച്ചുകൊണ്ടാണ് അമലയുടെ കുറിപ്പ് ആരംഭിക്കുന്നത്. ജീവിതം മുഴുവന്‍ നിരാശയും പരാജയങ്ങളും നിറഞ്ഞതാണ്.

എന്നാല്‍, അവയ്‌ക്കൊന്നും നിങ്ങളെ ശാശ്വതമായി തടയാന്‍ കഴിയില്ല. ജീവിതം നിങ്ങളുടെ നേര്‍ക്ക് എറിയുന്ന എന്തിനേയും തരണം ചെയ്യാനുള്ള ശക്തി നിങ്ങളിലുണ്ട്. ഉണ്ടാക്കിയ മനസിനോളം ശക്തിയുള്ള മറ്റൊന്നില്ല. ഒരു വ്യക്തിക്കോ സാഹചര്യത്തിനോ സന്ദര്‍ഭത്തിനോ നിങ്ങള്‍ ആരാണെന്ന് നിര്‍വചിക്കാനാവില്ല. തളരരുത്… സ്വയം വിശ്വസിക്കുന്നത് നിര്‍ത്തരുത്.

നീ ശക്തനാണ് എന്നാണ് ചില ഫോട്ടോകള്‍ കൂടി പങ്കുവെച്ച് അമല ഷാജി കുറിച്ചത്. പ്രിയ താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തെ പിന്തുണച്ചും കരുത്ത് പകര്‍ന്നും നിരവധി ആരാധകര്‍ കമന്റുകള്‍ കുറിച്ചു. വെറുക്കുന്നവര്‍ എന്നും വെറുക്കും. പറയുന്നവര്‍ പറഞ്ഞുകൊണ്ടേയിരിക്കും നീ റോക്ക് ചെയ്യൂ, ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ കട്ടയ്ക്ക് സപ്പോര്‍ട്ടായി ഉണ്ടാവും എന്നൊക്കെയാണ് ആരാധകര്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സറായ വിദ്യാര്‍ത്ഥിനി തിരുവനന്തപുരത്ത് സോഷ്യല്‍മീഡിയ സൈബര്‍ ബുള്ളിയിങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു. ആ സംഭവത്തിനുശേഷം അമലയുടെ പേരും വലിയ രീതിയില്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.

ഇത്രയേറെ വിമര്‍ശനങ്ങളും പരിഹാസവും തുടക്കക്കാലം മുതല്‍ നേരിട്ടിട്ടും അമല കരുത്തോടെ സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ട് പോകുന്നതിനെ അഭിനന്ദിച്ചായിരുന്നു കമന്റുകളും കുറിപ്പുകളും. കോളജ് വിദ്യാര്‍ത്ഥിനിയാണ് അമലയും സഹോദരിയും. ദിവസങ്ങള്‍ക്ക് മുമ്പാണ് അമല ഷാജി പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിന് പിന്നാലെ പുതിയ കാര്‍ വാങ്ങിയ വീഡിയോയും ഫോട്ടോകളും താരം പങ്കുവച്ചതും വൈറലായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: