പാലക്കാട്: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. പാലക്കാട് ജില്ലയിലെ ആര്യമ്പാവിലാണ് സംഭവം. ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയില്‍ വെച്ച് വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. കെ. ശിവദാസന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ. ഷെമീര്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
നാട്ടുകല്‍ സ്റ്റേഷനില്‍നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം