CrimeNEWS

ISRO ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പോലീസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കി, യുവതിക്കെതിരെ കേസ്

കാസര്‍കോട്: പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ യുവതി ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി. കാസര്‍കോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് കേസ്. ഐ.എ.എസ്., ഐ.എസ്.ആര്‍.ഒ ഉദ്യോ?ഗസ്ഥ ചമഞ്ഞും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇരുവരും തമ്മില്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെടുന്നത്. പിന്നീട്, യുവാവിന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെന്നാണ് പരാതി. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

Signature-ad

ഇവര്‍ മുമ്പും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസില്‍ കുടുക്കിയതായും ആരോപണമുണ്ട്. യുവതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: