Social MediaTRENDING

മുന്‍മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ്.അയ്യര്‍, ചിത്രം വൈറല്‍

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.രാധാകൃഷ്ണനെ കെട്ടിപ്പിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിടുമ്പോള്‍ അത് ഇത്രയേറെ പ്രചരിക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഓര്‍ത്തില്ല.

”ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാന്‍ മലയാളി സ്ത്രീകള്‍ക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോള്‍ വളരെ സന്തോഷമായി” എന്ന് ദിവ്യയുടെ ഫോണിലേക്ക് ഒട്ടേറെ വനിതകളുടെ സന്ദേശമെത്തി.

Signature-ad

പത്തനംതിട്ട കലക്ടറായിരുന്നപ്പോള്‍, അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നു ദിവ്യ പറഞ്ഞു.

എംപിയായതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണന്‍ രാജിവച്ച ദിവസം ഭര്‍ത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മന്ത്രി വസതിയില്‍ എത്തിയപ്പോഴാണ് ചിത്രം പകര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: