KeralaNEWS

കണ്ണൂരിൽ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്നു: 19കാരി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ ഇന്നലെയും അറസ്റ്റില്‍

    കണ്ണൂര്‍ നഗരത്തെ മയക്കു മരുന്ന് മാഫിയ പിടി മുറുക്കിയിട്ട് കാലം കുറെയായി. പ്രതിദിനം എക്സൈസ്- പൊലീസ് സംഘത്തിൻ്റെ വലയിൽ വീഴുന്നത്  അസംഖ്യം പേരാണ്. കഴിഞ്ഞ ദിവസവും മയക്ക് മരുന്നുമായി 19 കാരി വിദ്യാര്‍ഥിനിയടക്കം 3പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാര്‍കോട്ടിക് ആക്ട് പ്രകാരമാണ് മയക്കുമരുന്ന് വില്‍പനക്കാരെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു.

വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സിനാന്‍(20), മുഹമ്മദ് ശെസീന്‍(21), അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിപി ഫര്‍സീന്‍(19) എന്നിവരെ ഫോര്‍ട്ട് റോഡിലെ യോയോ സ്റ്റേയില്‍ നിന്നും കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈയില്‍ നിന്നും 5.60 ഗ്രാം എംഡിഎംഎയും 3.72 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

Signature-ad

വ്യാഴാഴ്ച രാത്രി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ് ജില്‍ പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ മുറിയിലെ കട്ടിലില്‍ നിന്ന് ലഹരി ഉപയോഗത്തിനുള്ള രണ്ട് ഗ്ലാസ് ഫണല്‍, ചെറുകവറുകള്‍, 1000 രൂപ, മൂന്ന് മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. 19കാരി ഫര്‍സീന്‍ ഉൾപ്പെടെ പ്രതികളില്‍ രണ്ടു പേര്‍ വിദ്യാര്‍ഥികളാണെന്നു പൊലീസ് പറഞ്ഞു.

ജില്ലയില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് എംഡിഎംഎയും കഞ്ചാവെന്ന് പറഞ്ഞ പൊലീസ് കണ്ണൂരില്‍ തന്നെയുള്ള മറ്റൊരു സംഘമാണ് പ്രതികള്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്നതെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇതില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളു എന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: