CrimeNEWS

30 കോടിയുടെ കൊക്കെയ്ന്‍ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ടാന്‍സാനിയന്‍ ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി: മുപ്പതുകോടിയുടെ കൊക്കെയ്ന്‍ വയറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ദമ്പതികളെ ഡിആര്‍ഐ (ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടി. ദോഹയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ സ്വദേശികളായ ഒമറി അത്തുമണി ജോങ്കോ, വേറോനിക്ക അഡ്രഹേം എന്നിവരെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

വിമാനത്താവളത്തില്‍ വച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ കണ്ടെത്തിയത്. ഇരുവരുടെയും വയറ്റില്‍നിന്നും 2 കിലോയോളം വരുന്ന ലഹരിയാണ് കണ്ടെത്തിയത്. പൂര്‍ണമായും ഇതു പുറത്തെടുത്തശേഷം രണ്ടുപേരേയും റിമാന്‍ഡ് ചെയ്യും. പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് കൊക്കെയ്ന്‍ കൈമാറാനായി എത്തിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

 

Back to top button
error: