IndiaNEWS

മഹാരാഷ്ട്രയില്‍ സി.പി.എം. സ്ഥാനാര്‍ഥി പിൻവാങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങളുടെ പ്രധാന സീറ്റായ ദിൻഡോരിയില്‍ മത്സരിക്കുന്നതില്‍നിന്ന് സി.പി.എം. പിൻവാങ്ങി. വോട്ട് ഭിന്നിപ്പ് ഒഴിവാക്കി ഇന്ത്യ സഖ്യത്തിന് ശക്തി പകരുക എന്ന പാർട്ടി തീരുമാനപ്രകാരമാണ് പിൻമാറ്റം.

ഇതേത്തുടർന്ന് ഇവിടത്തെ സി.പി.എം. സ്ഥാനാർഥിയായ ജീവ ഗാവിത് തിങ്കളാഴ്ച പത്രിക പിൻവലിച്ചു

‘ബി.ജെ.പി.യെ തോല്‍പ്പിക്കുക എന്നതാണ് പാർട്ടിയുടെ മുഖ്യലക്ഷ്യം. ഈ സീറ്റ് സി.പി.എമ്മിന് വിട്ടുതരണമെന്ന് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വഴി ഇന്ത്യസഖ്യത്തെ അറിയിച്ചിരുന്നു. എന്നാല്‍, അതു നടന്നില്ല. സീറ്റ് എൻ.സി.പി.ക്ക് നല്‍കുകയായിരുന്നു.തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്.എന്നാൽ ഇത് വോട്ട് ഭിന്നിപ്പിന് ഇടവരുത്തും.അങ്ങനെയാണ് പിൻമാറാൻ തീരുമാനിച്ചത് ‘ -ജീവ ഗാവിത് പറഞ്ഞു.

Back to top button
error: