KeralaNEWS

പിണറായി വിജയനും സി.പി.എമ്മിനും കൂടുതല്‍ കരുത്ത് പകർന്ന് കോടതി വിധി

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും കൂടുതല്‍ കരുത്ത് പകരുമെന്നതിൽ സംശയമില്ല.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും അഴിമതി കൈയോടെ പിടികൂടിയെന്ന നിലയില്‍ മാസപ്പടി കേസ് ഉയർത്തിക്കാട്ടിയ പ്രതിപക്ഷത്തിനും കോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

സ്വകാര്യ കരിമണല്‍ കമ്ബനി സി.ആർ.എം.എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക്കിന് സേവനത്തിനുള്ള പ്രതിഫലമെന്ന നിലയില്‍ മാസംതോറും വൻതുക നല്‍കിയെന്ന കേന്ദ്ര ഏജൻസികളുടെ വെളിപ്പെടുത്തല്‍ ആയുധമാക്കിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുംനേരെ അഴിമതി ആരോപണം ഉന്നയിച്ചത്.

Signature-ad

നല്‍കാത്ത സേവനത്തിന്‍റെ പേരില്‍ കരിമണല്‍ കമ്ബനി മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്ക് നല്‍കിയ തുക സർക്കാറില്‍നിന്നുള്ള വഴിവിട്ട സഹായങ്ങള്‍ക്കുള്ള പ്രതിഫലമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ മുഖ്യമന്ത്രിയുമായി നേർക്കുനേർ ഏറ്റുമുട്ടിയ മാത്യു കുഴല്‍നാടൻ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കുകയും ചെയ്തു.എന്നാൽ അഴിമതിക്ക് തെളിവായി വാർത്തസമ്മേളനങ്ങളില്‍ കുഴല്‍നാടൻ പുറത്തുവിട്ട രേഖകളെല്ലാം സമർപ്പിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. അവയൊന്നും ഹരജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ സാധൂകരിക്കുന്നതിന് മതിയായ തെളിവല്ലെന്ന് വിധിയില്‍ പറഞ്ഞ കോടതി, ഹരജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന പരാമർശവും നടത്തി.

അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം വിജിലൻസ് കോടതി തള്ളിയതോടെ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആരോപണമെന്ന സി.പി.എം നിലപാടിന് ബലം ലഭിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

സർക്കാറിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയ മാസപ്പടി കേസിലെ അനുകൂല വിധി സി.പി.എമ്മിന് നല്‍കുന്ന ആശ്വാസവും ചെറുതല്ല.വോട്ടെടുപ്പിന് മുമ്ബായിരുന്നു കോടതിവിധിയെങ്കില്‍ അത് സി.പി.എമ്മിന് നേട്ടമാകുമായിരുന്നു.നേരത്തെ മാസപ്പടി കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എം വാദങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ വേണ്ടത്ര വിശ്വാസ്യത ലഭിച്ചിരുന്നില്ല.

അതേസമയം വിജിലൻസ് കോടതിയിലെ തിരിച്ചടി മാത്യു കുഴല്‍നാടന് വ്യക്തിപരമായും കനത്ത പ്രഹരമാണ്. മാസപ്പടി ഉള്‍പ്പെടെ ആരോപണങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച്‌ കുഴല്‍നാടൻ മുഖ്യമന്ത്രിയുമായി പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്. മാസപ്പടി കേസിന്‍റെ നിയമവഴിയില്‍ അടിതെറ്റിയത് യുവനേതാവിന്‍റെ പെരുമ കെടുത്തുന്നതായി.

Back to top button
error: