KeralaNEWS

പരാതിക്കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍

കണ്ണൂർ: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റില്‍.

അഡ്വ. എം.ജെ. ജോണ്‍സണ്‍, അഡ്വ. കെ.കെ. ഫിലിപ്പ്‌ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട്‌ സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച്‌ പീഡിപ്പിച്ചെന്നാണ്‌ കേസ്‌.

Signature-ad

ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സ്ഥലമെടുപ്പ്‌ സംബന്ധിച്ച്‌ വിജിലൻസ്‌ അന്വേഷണം നേരിടുന്നവരാണ്‌ ആരോപണ വിധേയരായ അഭിഭാഷകർ. എം.ജെ. ജോണ്‍സണ്‍ യു.ഡിഎഫ്‌ ഭരണകാലത്ത്‌ തലശ്ശേരി ജില്ല കോടതിയില്‍ പ്രോസിക്യൂട്ടറായിരുന്നു.

Back to top button
error: