Month: May 2024

  • Movie

    ‘മായമ്മ’ ഉടന്‍ പ്രദര്‍ശനത്തിന്; പോസ്റ്റര്‍, സോംഗ്‌സ്, ട്രെയിലര്‍ റിലീസായി

    പുണര്‍തം ആര്‍ട്‌സ് ഡിജിറ്റലിന്റെ ബാനറില്‍ രമേശ്കുമാര്‍ കോറമംഗലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുള്ളുവന്‍ പാട്ടിന്റെയും നാവോറ് പാട്ടിന്റെയും പശ്ചാത്തലത്തില്‍ ഒരുക്കിയ ‘മായമ്മ’യുടെ പോസ്റ്റര്‍, സോംഗ്‌സ്, ട്രെയിലര്‍ റിലീസായി. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ നടന്‍ ദിനേശ് പണിക്കരാണ് അവയുടെ റിലീസ് നിര്‍വ്വഹിച്ചത്. പുണര്‍തം ആര്‍ട്‌സ് ഡിജിറ്റല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മായമ്മ എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച അങ്കിത വിനോദ്, നടി ഇന്ദുലേഖ, ഗായിക അഖില ആനന്ദ്, സീതാലക്ഷമി, രമ്യാ രാജേഷ്, ശരണ്യ ശബരി, അനു നവീന്‍ എന്നീ വനിതാ വ്യക്തിത്ത്വങ്ങള്‍ ചേര്‍ന്ന് നിലവിളക്ക് തിരി തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥിയായെത്തിയ ദിനേശ് പണിക്കര്‍ക്കു പുറമെ രാജശേഖരന്‍ നായര്‍, അങ്കിത വിനോദ്, ഇന്ദുലേഖ, പൂജപ്പുര രാധാകൃഷ്ണന്‍, അഖില ആനന്ദ്, സംഗീത സംവിധായകന്‍ രാജേഷ് വിജയ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ കഴക്കൂട്ടം, നാവോറ് പാട്ട് ഗാനരചയിതാവ് കണ്ണന്‍ പോറ്റി,…

    Read More »
  • Crime

    11കാരന് നേരേ ലൈംഗികാതിക്രമം; ജൂലൈയില്‍ വിവാഹിതയാകേണ്ട അധ്യാപിക അറസ്റ്റില്‍

    ന്യൂയോര്‍ക്ക് : പതിനൊന്നുവയസ്സുകാരനായ വിദ്യാര്‍ഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ എലിമെന്ററി സ്‌കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെര്‍ഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈയില്‍ വിവാഹം നടക്കാനിരിക്കെയാണ് വിദ്യാര്‍ഥിക്ക് നേരേ അതിക്രമം കാട്ടിയ കേസില്‍ അധ്യാപിക പിടിയിലായതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെയാണ് അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. അധ്യാപികയുമായി ഫോണില്‍ സംസാരിക്കുന്നത് വിദ്യാര്‍ഥിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരുടെയും നിരവധി മെസേജുകള്‍ കണ്ടെത്തി. ഇതോടെ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്‌കൂളിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ക്ലാസ്മുറിയില്‍വെച്ചും സ്‌കൂള്‍ സമയത്തിന് ശേഷവും അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണംചെയ്‌തെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥിക്ക് അധ്യാപിക പലതവണ സന്ദേശങ്ങളയച്ചിരുന്നു. തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചത് താന്‍ എത്രത്തോളം ആസ്വദിച്ചെന്ന് ഉള്‍പ്പെടെയുള്ള സന്ദേശങ്ങളാണ് അധ്യാപിക വിദ്യാര്‍ഥിക്ക് അയച്ചിരുന്നത്. ഒരു അവധിക്കാലത്ത് അധ്യാപികയ്‌ക്കൊപ്പം വിദ്യാര്‍ഥി സ്‌കീയിങ്ങിന് പോയിരുന്നു. ഈ യാത്രയ്ക്കിടെയാണ് അധ്യാപിക വിദ്യാര്‍ഥിയുടെ മൊബൈല്‍നമ്പര്‍…

    Read More »
  • Crime

    ഭര്‍ത്താവ് വീട്ടിലുള്ളപ്പോള്‍ യുവതിക്കൊപ്പം കയറിക്കിടന്നു; കാമുകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്

    കോഴിക്കോട്: കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും കിടപ്പുമുറിയില്‍ ഇരിക്കുമ്പോളാണ് കാമുകന്‍ കയറിവന്ന് യുവതിക്കൊപ്പം കട്ടിലില്‍ കയറിക്കിടന്നത്. ഇതുകണ്ട ഭര്‍ത്താവ് അടുക്കളയില്‍നിന്ന് കത്തിയെടുത്ത് വെട്ടുകയായിരുന്നു. യുവതിയും ഭര്‍ത്താവും രണ്ടുവയസ്സായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയുടെ മാതൃവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. യുവതിയെയും കുഞ്ഞിനേയും കാണാനില്ലെന്നുപറഞ്ഞ് മൂന്നുദിവസം മുമ്പ് ഭര്‍ത്താവ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് രണ്ടുവയസ്സായ കുഞ്ഞുമായി യുവതി വീട്ടില്‍നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി 11 മണിക്ക് കാമുകന്റെ ബന്ധുക്കള്‍ യുവതിയെ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനേയും മാതാവിനേയും സ്റ്റേഷനില്‍ വിളിച്ചു…

    Read More »
  • NEWS

    പനി ബാധിച്ച് ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു 

    മനാമ: ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെല്‍വിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച്‌ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സല്‍മാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം നാട്ടിലേക്ക് അയക്കും. ബഹ്‌റൈനില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെല്‍വിനാണ് ഭർത്താവ്. രണ്ട് മക്കള്‍. ബഹ്‌റൈനില്‍ സ്‌കൂള്‍ വിദ്യാർത്ഥികളാണ്.

    Read More »
  • India

    അച്ഛന്‍ മരിച്ചതിന് പിന്നാലെ അമ്മ കാമുകനൊപ്പം പോയി: തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസ്സുകാരന്‍

    ന്യൂഡല്‍ഹി: റോഡരികില്‍ തട്ടുകട നടത്തുന്ന ആണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച്‌ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ആനന്ദ് മഹീന്ദ്ര. ജസ്പ്രീത് എന്ന 10 വയസുകാരന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്തു നല്‍കുമെന്നും ആര്‍ക്കെങ്കിലും അവന്റെ നമ്ബര്‍ അറിയാമെങ്കില്‍ പങ്കിടൂ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവച്ച വീഡിയോയില്‍ എഗ്ഗ റോള്‍ ഉണ്ടാക്കുന്ന ജസ്പ്രീതിനെയാണ് കാണുന്നത്. ജസ്പ്രീതിന്റെ പിതാവ് അടുത്തിടെ മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ചു. 14 വയസുള്ള ഒരു സഹോദരിയുണ്ട് ജസ്പ്രീതിന്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ച്‌ അമ്മ തങ്ങളെ ഉപേക്ഷിച്ചുവെന്നാണ് ജസ്പ്രീത് പറയുന്നത്. രാവിലെ സ്‌കൂളില്‍ പോവുകയും വൈകുന്നേരങ്ങളില്‍ തട്ടുകടയില്‍ ജോലി ചെയ്തുമാണ് ജസ്പ്രീത് സഹോദരിയുടെയും തന്റെ ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുകള്‍ക്കുമുള്ള വരുമാനം കണ്ടെത്തുന്നത്.ചിക്കന്‍ റോള്‍, കബാബ് റോള്‍, പനീര്‍ റോള്‍, ചൗമീന്‍ റോള്‍, സീഖ് കബാബ് റോള്‍ എന്നിവയും ജസ്പ്രീത് ഉണ്ടാക്കുന്നുണ്ട്.   ഡല്‍ഹിയിലെ തിലക് നഗറിലാണ് ജസ്പ്രീത് ഉള്ളത്. ആര്‍ക്കെങ്കിലും അവന്റെ കോണ്‍ടാക്റ്റ് നമ്ബര്‍…

    Read More »
  • India

    ഹിന്ദി മേഖലയിൽ പോളിംഗ് കുറവ്; ആശങ്കയിൽ ബിജെപി നേതൃത്വം

    മുംബൈ: രാജ്യത്തെ 93 മണ്ഡലങ്ങളിലേക്കുള്ള മൂന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് രണ്ടു വരെ 39.92 ശതമാനം പോളിംഗ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 31.55 ആണ് മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം. അസം (45.88) ബിഹാര്‍(36.69) ഛത്തീസ്ഗഡ്(46.14) ദാദര്‍ ഹവേലി&ദാമന്‍ ദിയു(39.94) ഗോവ(49.04 ) ഗുജറാത്ത്(37.83) കര്‍ണാടക(41.59) മധ്യപ്രദേശ് (44.67) ഉത്തര്‍പ്രദേശ് (38.12) പശ്ചിമ ബംഗാള്‍ (49.27) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ് ശതമാനം. വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷമുണ്ടായി. മുര്‍ഷിദാബാദിലെ ബൂത്തില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. അതേസമയം യുപിയില്‍ പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ ബൂത്തുകള്‍ കൈയടക്കിയെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.സമാജ്‌വാദി പാര്‍ട്ടിയുടെ വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിപ്പിക്കുന്നില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ പരാതിക്ക് അടിസ്ഥാനമില്ലെന്ന് ബിജെപി പ്രതികരിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്.

    Read More »
  • Kerala

    നാലു മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് ബി ജെ പിയുടെ പ്രാഥമിക വിലയിരുത്തല്‍

    തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാലു മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് ബി ജെ പിയുടെ പ്രാഥമിക വിലയിരുത്തല്‍.തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട മണ്ഡലങ്ങളിലാണ് വിജയസാധ്യത. ജില്ലാ തലങ്ങളിലുള്ള അവലോകനം പൂർത്തിയായതിന് ശേഷമാണ് ബി ജെ പി സംസ്‌ഥാന നേതൃത്വം ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്.  എല്ലാ ജില്ലകളിലും പാർട്ടിക്ക് മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നേതൃത്വം  വിലയിരുത്തി. മറ്റ് പാർട്ടികളില്‍ നിന്നുണ്ടായ അടിയൊഴുക്ക്, സ്ത്രീ വോട്ടർമാരുടെ നിലപാട് എന്നിവയാണ് അനുകൂല ഘടകമായതെന്നാണ് പൊതുവേയുള്ള  വിലയിരുത്തല്‍. എല്ലാ ജില്ലകളിലും ബി ജെ പിക്ക് മികച്ച വിജയം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് അനുമാനം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയം ഏറെക്കുറെ ഉറപ്പാണ്.ആറ്റിങ്ങലിലും തൃശ്ശൂരും പത്തനംതിട്ടയിലും സ്ഥിതി അനുകൂലമാണ്. വി മുരളീധരന്‍, സുരേഷ് ഗോപി, അനില്‍ ആന്റണി എന്നിവരുടെ കാര്യത്തില്‍ മികച്ച പ്രതീക്ഷയാണുള്ളത്. തൃശൂരില്‍ സ്ത്രീവോട്ടർമാരായിരിക്കും തുണയ്ക്കുകയെന്നും വിലയിരുത്തുന്നു.   മറ്റ് മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ വർഷത്തേക്കാള്‍ മികച്ച പ്രവർത്തനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും ബി ജെ പി വിലയിരുത്തുന്നു.

    Read More »
  • Kerala

    100 രൂപ വീതം ജനങ്ങൾ പിരിക്കണം; യദുവിനെ പിന്തുണച്ച്‌ മുന്‍ ഡിജിപി ടി.പി.സെന്‍കുമാർ

    തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്‌ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തില്‍ യദുവിനെ പിന്തുണച്ച്‌ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ഫെയ്സ്ബുക്ക്‌ കുറിപ്പിലൂടെയാണ് യദുവിന് പിന്തുണയുമായി സെന്‍കുമാര്‍ എത്തിയത്. കോടതികളില്‍ പോകുവാൻ പണം അധികം വേണ്ടിവരും അതിനാല്‍ 100 രൂപയുടെ ചലഞ്ച് ഏര്‍പ്പെടുത്തണം എന്നാണ് സെന്‍കുമാര്‍ ഫെയ്സ്ബുക്ക്‌ കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. ഫെയ്സ്ബുക്ക്‌ കുറിപ്പിന്റെ പൂർണരൂപം: കെഎസ്‌ആർടിസിയിലെ ഡ്രൈവർ യദുവിന്റെ കാര്യത്തില്‍ കോടതികള്‍ ഇടപെട്ടു തുടങ്ങി. അസാധാരണമായ സമ്മർദ്മാണ് യദു അനുഭവിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ സിസ്റ്റം മുഴുവനും പോലീസും മറ്റും ജോലികൊടുക്കാതെ കെഎസ്‌ആർടിസിയും സമ്മർദ്ദങ്ങള്‍ കൊടുക്കുന്നു. ശാരീരിക ഭീഷണികള്‍ പുറമെ. സമൂഹം കാര്യക്ഷമമായി യദുവിനെ പിൻ താങ്ങേണ്ടതുണ്ട്.. അതിനു തയാറായ ഒരു അപൂർവ മലയാളിയാണ് യദു. നേരത്തെ എഴുതിയിരുന്നതുപോലെ ” സപ്പോർട്ട് യദു”.ഒരു ചലഞ്ച്,100 രൂപയുടെ, യദുവിന് വേണ്ടി,അടുത്ത ആളുകള്‍ തുടങ്ങുക. കോടതികളില്‍ പോകുവാൻ പണം അധികം വേണ്ടി വരും.

    Read More »
  • Crime

    സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല

    ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗൗതം ബുദ്ധ സര്‍വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ വാട്ടര്‍ടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ടാങ്കില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹമാണ് വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. അതേസമയം, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും താമസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപക്ഷേിച്ചശേഷം ഇരുവരും രക്ഷപ്പെട്ടതായാണ് പോലീസ് കരുതുന്നത്. സര്‍വകലാശാലയ്ക്ക് സമീപത്തെ ജിംസ് ആശുപത്രിയിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലിചെയ്തിരുന്നത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നാണ് അയല്‍ക്കാരുടെ മൊഴി. ഞായറാഴ്ച രാത്രിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.  

    Read More »
  • Kerala

    മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

    കാസര്‍കോട്: മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് വന്ന കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കുഞ്ചത്തൂരില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സുമായാണ് കാര്‍ കൂട്ടിയിടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
Back to top button
error: