KeralaNEWS

പത്ത് പേര്‍ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; കോഴിക്കോടും മലപ്പുറത്തും ജാഗ്രത നിര്‍ദേശം

കോഴിക്കോട്:  പത്ത് പേർക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പനി ബാധിച്ച്‌ രണ്ടുപേർ കോഴിക്കോട് ജില്ലയില്‍ മരിച്ചിരുന്നു. ഇവരുടെ സാമ്ബിള്‍ ഫലം വന്നിട്ടില്ല. മൃഗങ്ങളില്‍ നിന്നും കൊതുക് വഴിയാണ് രോഗം മനുഷ്യരിലേക്ക് രോഗം പടരുന്നത്. മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് രോഗം പ്രധാനമായും പരത്തുന്നത്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കും രോഗം പകരാം.

വെസ്റ്റ് നൈല്‍ പനി ബാധിച്ചെന്ന് സംശയിക്കുന്ന വേങ്ങേരി സ്വദേശി നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇയാളുടെ നില ഗുരുതരമാണ്.

Signature-ad

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓർമ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.

Back to top button
error: