KeralaNEWS

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; ടിപ്പര്‍ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം 

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി. ടിപ്പര്‍ ലോറി കയറി ഇറങ്ങി ബൈക്ക് യാത്രികയായ യുവതി മരിച്ചു.

പെരുമാതുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. 35 വയസായിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് അപകടം

Signature-ad

കണിയാപുരത്ത് നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. സ്‌കൂട്ടറിനെ മറികടക്കാന്‍ ടിപ്പര്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

 ചതഞ്ഞരഞ്ഞ നിലയിലായിരുന്നു മൃതദേഹം.ഓടി രക്ഷപെട്ട ടിപ്പര്‍ ഡ്രൈവറെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അശ്രദ്ധമായി അമിത വേഗത്തില്‍ ഓടിച്ചതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Back to top button
error: