KeralaNEWS

അരളിപ്പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു; ക്ഷേത്രങ്ങളിലും വേണ്ട !

ആലപ്പുഴ: ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചത് അരളിപ്പൂവിലെ വിഷം ഉള്ളില്‍ ചെന്നാണെന്ന പ്രചാരണത്തിന് പിന്നാലെ പൂവിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞു.

സാധാരണയായി ക്ഷേത്രങ്ങളിലെ പൂജകള്‍ക്കും മാലകള്‍ക്കുമായാണ് അരളിപൂക്കള്‍ കൂടുതലായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ മിക്ക ക്ഷേത്രങ്ങളും ഇപ്പോള്‍ പൂജകളില്‍ നിന്നും അരളിപ്പൂവ് ഒഴിവാക്കിയിട്ടുണ്ട്. ഇതും പൂവിന്റെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലുളള അരളിപ്പൂക്കളാണ് ഉള്ളത്. ഇതില്‍ പിങ്കിനും ചുവപ്പിനുമാണ് ആവിശ്യക്കാരേറെ ഉണ്ടായിരുന്നത്. ഒരു കിലോ അരളിപ്പൂവിന് 300 രൂപയോളം വിലയുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ സേലത്ത് നിന്നുമാണ് അരളിപ്പൂക്കള്‍ കൂടുതലായി എത്തുന്നത്.

അരളിപ്പുവിന് ആവിശ്യക്കാരില്ലാതായതോടെ പൂക്കടകളിലൊന്നും വില്പനയ്ക്കായി അരളിപ്പൂക്കള്‍ പ്രദർശിപ്പിക്കുന്നില്ല. ഇപ്പോള്‍ അരളിപ്പൂക്കള്‍ക്ക് പകരം തെറ്റി, തുളസി, താമര, മുല്ല തുടങ്ങിയവയാണ് കൂടുതലായി വിറ്റു പോകുന്നത്.

അതേസമയം അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന വാർത്തകള്‍ക്ക് പിന്നാലെ വീടുകളില്‍ നിന്നും അരളി ചെടികള്‍ പൂർണമായും ഒഴിവാക്കുകയാണ്.കഴിഞ്ഞദിവസം അരളി കഴിച്ച് പത്തനംതിട്ടയിൽ പശുവും കിടാവും ചത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: