Month: May 2024

  • India

    അടിപതറി ബിജെപി; ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ നീക്കം

    ന്യൂഡൽഹി: 400 സീറ്റ് അവകാശവാദവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബിജെപി 200 സീറ്റുകൾ പോലും നേടില്ലെന്ന് സൂചന.ബിജെപി അനുകൂല മാധ്യമങ്ങളുടേതാണ് ഈ‌ നിരീക്ഷണം. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ പോലും, ഇന്ത്യ മുന്നണിയിലെ ഘടക കക്ഷികളെ അടര്‍ത്തിയെടുത്ത് സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമെന്ന വാദത്തിലേക്കാണ് ബി.ജെ.പി അനുകൂലികളായ മാധ്യമ പ്രവര്‍ത്തകർ ഇപ്പോള്‍ ചുരുങ്ങിയിരിക്കുന്നത്. ഇതിനിടെയാണ് കെജ്രിവാള്‍ പുറത്തിറങ്ങിയതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ സംഘടിതമായി സടകുടഞ്ഞ് എണീറ്റിരിക്കുന്ന കാഴ്ച. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കെജ്രിവാള്‍ ‘ഇഫക്‌ട്’ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയാലും അത്ഭുതപ്പെടാന്‍ കഴിയുകയില്ല. അപ്രതീക്ഷിതമായ സംഭവവികാസങ്ങളില്‍ ബി.ജെ.പി അണികളും ആശങ്കയിലാണ്. പുതിയ സാഹചര്യത്തില്‍ മോദി സ്വപ്നം കണ്ട ഭൂരിപക്ഷം എന്തായാലും ലഭിക്കില്ലെന്ന കാര്യം അവരും ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

    Read More »
  • India

    പഞ്ചാബില്‍ മത്സരിക്കാന്‍ ഖലിസ്ഥാന്‍ ഭീകരന്‍ അമൃത്പാലും; സ്വത്ത് 1000 കോടിയെന്ന് സത്യവാങ്മൂലം

    ചണ്ഡീഗഡ്:  അസമിലെ ജയിലില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിങ്ങിന് ആയിരം കോടിയുടെ ആസ്തി. പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് സ്വതന്ത്രനായി ലോക്‌സഭയിലേക്കു മത്സരിക്കാനുള്ള നാമനിര്‍ദേശപത്രികയ്ക്കൊപ്പം വാരിസ് പഞ്ചാബ് ദേയുടെ അധ്യക്ഷന്‍കൂടിയായ അമൃത്പാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുക്കള്‍ സംബന്ധിച്ച വിവരം പുറത്തുവന്നത്. ജൂണ്‍ ഒന്നിനാണ് പഞ്ചാബിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അമൃത്പാലിനുവേണ്ടി അമ്മാവന്‍ താന്‍ തരണ്‍ വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അമൃത് പാല്‍ ഇപ്പോഴുള്ളത് അസമിലെ ദിബ്രുഗഡിലുള്ള അതിസുരക്ഷാ ജയിലിലാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 23നാണ് അമൃത്പാലിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. പിടിയാലാകുംവരെ പഞ്ചാബില്‍ വ്യാപകമായി ഖലിസ്ഥാന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് അമൃത്പാല്‍ സിങ്. അമൃത്സറിലെ ബാബ ബകാലയിലെ റയ്യയിലുള്ള എസ്ബിഐയുടെ ശാഖയില്‍ 1000 കോടിയുണ്ടെന്നാണ് സത്യവാങ്മുലത്തില്‍ പറയുന്നത്. ഇതുകൂടാതെ മറ്റു സ്ഥാവരജംഗമ വസ്തുക്കളും ഇല്ലെന്നും ഇതില്‍ പറയുന്നു. അമൃത്പാലിന്റെ ഭാര്യ കിരണ്‍ദിപ് കൗറിന് 18.37 ലക്ഷത്തിന്റെ സ്വത്തുണ്ട്. ഇതില്‍ കൈവശം 20,000…

    Read More »
  • India

    കെജ്രിവാളിന്റെ അറസ്റ്റ്;  ബി.ജെ.പിയുടെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച നീക്കം

    ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതോടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇംപാക്‌ട് അല്ല ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ അറസ്റ്റ് ചെയ്താല്‍ ഉണ്ടാകുകയെന്ന യാഥാര്‍ത്ഥ്യമാണ് നരേന്ദ്ര മോദി ഭരണകൂടം തിരിച്ചറിയാതെ പോയത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കെജ്രിവാളിന്റെ അറസ്റ്റ് ബി.ജെ.പിക്ക് തിരിച്ചടിയാകാനാണ് സാധ്യത. ഇപ്പോള്‍ വൈകിയാണെങ്കിലും സുപ്രീംകോടതി ജാമ്യം നല്‍കിയ സാഹചര്യത്തില്‍, ഇനി തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന യു.പി ഉള്‍പ്പെടെയുള്ള ബി.ജെ.പി ശക്തികേന്ദ്രങ്ങളിലും കെജ്രിവാള്‍ പ്രചരണത്തിന് ഇറങ്ങുന്നത്, വീര പരിവേഷത്തോടെ ആയിരിക്കും. ജയിലില്‍ നിന്നും പുറത്തു വന്ന് ഇന്ത്യാ സഖ്യത്തിന്റെ പ്രചരണമാണ് കെജ്രിവാള്‍ നയിക്കാന്‍ പോകുന്നത്. ഇത് ബി.ജെ.പിയുടെ സകല കണക്കു കൂട്ടലുകളും തെറ്റിക്കുന്ന നീക്കമായി മാറാന്‍ തന്നെയാണ് സാധ്യത.   കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ പകപോക്കലാണ് ബി.ജെ.പി നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടയിലായിരുന്നു…

    Read More »
  • Kerala

    വൈദ്യുതാഘാതമേറ്റ് മ്ലാവ് ചത്തു

    ചെറുതോണി:  ഇടുക്കി മെഡിക്കല്‍ കോളജിനുസമീപം മ്ലാവ് വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസു പ്രായമുള്ള മ്ലാവിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍  രാവിലെ കണ്ടെത്തിയത്. സമീപത്ത് ഉണങ്ങിനിന്ന മരം വൈദ്യുതി പോസ്റ്റിലേക്കു മറിഞ്ഞ് ലൈൻ പൊട്ടിവീണ് മ്ലാവിന് ഷോക്കേല്‍ക്കുകയായിരുന്നു. മൂന്നാറില്‍ നിന്നെത്തിയ വനം വകുപ്പിന്‍റെ വെറ്റിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തി വൈദ്യുതാഘാതമേറ്റാണു മ്ലാവ് ചത്തതെന്നു സ്ഥിരീകരിച്ചു.

    Read More »
  • Kerala

    രണ്ട് പെണ്‍മക്കള്‍; കാമുകനൊപ്പം കൂടിയ വീട്ടമ്മയ്ക്ക് സംഭവിച്ചത് 

    തിരുവനന്തപുരം: കാട്ടാക്കട മുതിയാവിളയില്‍ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഇവരോടൊപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവർ രഞ്ജിത്തിന് (31) ആയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. പേരൂർക്കട ഹാർവിപുരം ഭാവനാ നിലയത്തില്‍ മായാ മുരളി(37) യുടെ മൃതദേഹമാണ് മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ പുരയിടത്തില്‍ വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ടെത്തിയത്. മായയുടെ ഭർത്താവ് മനോജ് നാലുവർഷം മുൻപ് അപകടത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് രഞ്ജിത്തുമായി അടുക്കുന്നതും ഒരുമിച്ചു താമസം തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. മൂന്നുമാസം മുമ്ബാണ് മുതിയാവിള കാവുവിളയിലെ വീട്ടില്‍ ഇവർ താമസത്തിനെത്തുന്നത്. ഭാര്യാ ഭർത്താക്കൻമാർ എന്ന നിലയിലാണ് വീട് വാടകയ്ക്ക് എടുക്കുന്നത്. മായയുടെ രണ്ട് പെണ്‍മക്കള്‍ പേരൂർക്കടയില്‍ അമ്മൂമ്മയോടൊപ്പമാണ് കഴിയുന്നത്. ഒപ്പം താമസിക്കുന്ന രഞ്ജിത്ത് മായയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മായാ മുരളിയുടെ…

    Read More »
  • Kerala

    മാങ്ങ പറിക്കവേ മാവില്‍നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

    കടുത്തുരുത്തി: മാവില്‍നിന്ന് വീണു മധ്യവയസ്കൻ മരിച്ചു. പെരുവ അവര്‍മ ചിറ്റക്കാട്ട് ഗോകുലന്‍ (62) ആണ്  മരിച്ചത്. മാങ്ങ പറിക്കാനായി കയറിയ ഗോകുലന്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പൊതിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: പ്രസന്നകുമാരി. മകള്‍: നീതു.

    Read More »
  • Kerala

    വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം; മലയാളി സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും

    കോഴിക്കോട് :സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും. ഇന്നലെ ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം… കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്തുമോട്ട അതീപറമ്ബ് ജയരാജിന്റെ മകന്‍ ആദര്‍ശ് (27) ആണ് മരിച്ചത്.ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ആദർശ് സഞ്ചരിച്ചിരുന്ന  ജീപ്പിന് മുകളിലേക്ക് കൂറ്റന്‍ പാറ അടർന്നു വീണത്. ആദിത്യയാണ് ഭാര്യ. മാതാവ്: ബബിത. സഹോദരങ്ങള്‍: അക്ഷയ്, അനന്തു . മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.

    Read More »
  • Kerala

    വൈക്കം, കുമരകം, തിരുവാര്‍പ്പ് മേഖലകളിലെ ഉയര്‍ന്ന പോളിങ്; കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ജയിക്കുമെന്ന് സൂചന

    കോട്ടയം:ഈഴവ സമുദായാഗംങ്ങള്‍ കൂടുതലുളള വൈക്കം, കുമരകം, തിരുവാര്‍പ്പ് മേഖലകളിലെ ഉയര്‍ന്ന പോളിങ് ബി.ഡി.ജെ.എസിന് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ജയിക്കുമെന്നും ബിജെപി. മണ്ഡലത്തില്‍ രണ്ടര ലക്ഷം വോട്ട് എന്‍.ഡി.എ പിടിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍.ഡി.എയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും കോട്ടയത്ത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു പ്രതീക്ഷകളേറെയാണ്. ജെ.പി നദ്ദയടക്കമുള്ള നേതാക്കള്‍ തുഷാറിനായി പ്രചാരണത്തിനെത്തിയിരുന്നു. ബി.ഡി.ജെ.എസ്. നേതൃത്വത്തിന്റെ കണക്കു പ്രകാരം ബി.ജെ.പി വോട്ടുകള്‍ക്കൊപ്പം ബി.ഡി.ജെ.എസ്. പിടിക്കുന്ന ഈഴവ വോട്ടുകളും ചേര്‍ത്താല്‍ ഇക്കുറി രണ്ടര ലക്ഷത്തോളം വോട്ടുകള്‍ എന്‍.ഡി.എയുടെ പെട്ടിയില്‍ വീഴുമെന്നാണ്. ഇതില്‍ കുറവു വന്നാലും രണ്ടു ലക്ഷത്തോളം വോട്ടുകള്‍ തുഷാറിനു ലഭിക്കുമെന്നു ബി.ജെ.പിയും കരുതുന്നുണ്ട്. പ്രതീക്ഷിക്കുന്ന വോട്ടുകള്‍ തുഷാര്‍ പിടിച്ചാല്‍ എന്‍.ഡി.എ കേന്ദ്ര മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം തുഷാറിനു ബി.ജെ.പി കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണു ബി.ഡി.ജെ.എസ്. നേതൃത്വങ്ങളില്‍ നിന്നു പുറത്തുവരുന്ന വിവരം. അതേ സമയം പ്രതീക്ഷിച്ച വോട്ടുകള്‍ തുഷാര്‍ നേടിയില്ലെങ്കില്‍ ബി.ജെ.പി -ബി.ഡി.ജെ.എസ്…

    Read More »
  • India

    പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഗുജറാത്ത് സ്വദേശി പിടിയില്‍

    അഹമ്മദാബാദ്: പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി ചെയ്ത ഗുജറാത്ത് സ്വദേശി അറസ്റ്റില്‍. ഗുജറാത്തിലെ ബറൂച്ചില്‍ നിന്നാണ് ഗുജറാത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ഇയാളെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി പ്രവര്‍ത്തിച്ച പ്രവീണ്‍ മിശ്രയെന്നയാളാണ് പിടിയിലായത്. ഉധംപൂരിലെ മിലിട്ടറി ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സായുധസേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സിഐഡി കണ്ടെത്തി. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ചേര്‍ന്ന് പ്രതി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തില്‍ ലഭിച്ചു. വാട്സ്‌ആപ്പ് കോളുകള്‍, ഓഡിയോ ചാറ്റുകള്‍ എന്നിവയുടെ തെളിവുകളും ലഭിച്ചു. ഡിആര്‍ഡിഒയുമായി ബന്ധമുള്ള ഹൈദരാബാദിലെ ഒരു കമ്ബനിയിലാണ് പ്രവീണ്‍ മിശ്ര ജോലി ചെയ്യുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചുവെന്ന് സിഐഡിയുടെ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യന്‍ അറിയിച്ചു.

    Read More »
  • Kerala

    യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കം തിരുവല്ലയിലെ കത്തീഡ്രലില്‍

    തിരുവല്ല:ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ സഭാധ്യക്ഷൻ കാലം ചെയ്ത ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കാൻ തീരുമാനം. സഭാ ആസ്ഥാനത്തു ഇന്നലെ രാത്രി ചേർന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. യുഎസിലെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതർ അറിയിച്ചു. സഭ പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതു വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചൊവ്വാഴ്ചപ്രഭാത സവാരിക്കിടെ യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ‍ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

    Read More »
Back to top button
error: