Month: May 2024
-
Crime
ഹോട്ടല്‍ മുറിയില്‍ ഭാര്യക്കൊപ്പം രണ്ടു യുവാക്കളെ പിടികൂടി; ‘അടിച്ചു റൊട്ടിപ്പരുവമാക്കി’ ഭര്‍ത്താവും ബന്ധുക്കളും
ലക്‌നൗ: ഹോട്ടല്‍ മുറിയില്‍ നിന്ന് ഭാര്യക്കൊപ്പം ഭര്‍ത്താവ് രണ്ട് യുവാക്കളെ ദുരൂഹ സാഹചര്യത്തില്‍ പിടികൂടി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. സംഭവത്തില്‍ ഭാര്യക്കും യുവാക്കള്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഭാര്യയും ഭര്‍ത്താവും. കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. കഴിഞ്ഞ ദിവസം കാസ്ഗഞ്ചിലെ ഹോട്ടലില്‍ ഭാര്യയും രണ്ട് സുഹൃത്തുക്കളും കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഭര്‍ത്താവ് ബന്ധുക്കളെയും കൂട്ടി സ്ഥലത്തെത്തി. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയപ്പോഴാണ് രണ്ട് യുവാക്കളെ കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാക്കളെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ യുവതി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. അതേസമയം ഭര്‍ത്താവിനെതിരെ യുവതി പരാതിയൊന്നും നല്‍കിയിട്ടില്ല. ഗാസിയാബാദ് ബുലന്ദ്ഹര്‍ സ്വദേശികളാണ് യുവതിക്കൊപ്പം…
Read More » -
Kerala
മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ട്. മുഖ്യമന്ത്രി മുമ്പ് വിദേശത്തു പോയപ്പോഴും തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി മുമ്പ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളും തന്നെ അറിയിച്ചിട്ടില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള, മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Read More » -
Crime
കിടപ്പുരോഗിയായ അച്ഛനെ മക്കള്‍ വാടകവീട്ടില്‍ ഉപേക്ഷിച്ച് കടന്നു; കേസെടുത്ത് പോലീസ്
കൊച്ചി: തൃപ്പൂണിത്തുറയില്‍ അച്ഛനെ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞതായി പരാതി. ഏരൂരില്‍ വാടകയക്ക് താമസിച്ചുവന്നിരുന്ന അജിത്തും കുടുംബവുമാണ് പിതാവിനെ ഒറ്റയ്ക്കാക്കി കടന്നുകളഞ്ഞത്. 70 വയസുള്ള കിടപ്പുരോഗിയായ ഷണ്‍മുഖനെയാണ് മക്കള്‍ വാടക വീട്ടിലുപേക്ഷിച്ചത്. 10 മാസങ്ങള്‍ക്കുമുമ്പാണ് ഇവര്‍ വാടകയ്‌ക്കെത്തിയത്. വീട്ടുടമയുമായി വാടക തര്‍ക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ വാടക വീട്ടിലുപേക്ഷിച്ച് വീട്ടുസാധനങ്ങളളുമായി മകനും കുടുംബവും കടന്നുകളഞ്ഞത്. പോലീസ് അജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മരട് നഗരസഭ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാടക തരാതായപ്പോള്‍ ഒഴിയാന്‍ പറഞ്ഞിരുന്നുവെന്നും പോലീസില്‍ പരാതിയും നല്‍കിയിരുന്നതായും വീട്ടുടമ പറഞ്ഞു. സാധനങ്ങള്‍ മാറ്റിയത് അറിഞ്ഞിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ മാറമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.
Read More » -
Life Style
”അച്ഛന് ആശ മകളായിരുന്നു; അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹസിച്ചു”
ഭക്തിഗാന മാലയിലൂടെ മലയാള സംഗീതാസ്വാദകരുടെ ഇടയില്‍ ശ്രീകോവില്‍ നട തുറന്ന ഗായകന്‍ കെ.ജി ജയന്റെ വിയോഗ വാര്‍ത്ത ഏവരേയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഗീത ലോകത്ത് മറക്കാനാകാത്ത സംഭവനകള്‍ നല്‍കി മറഞ്ഞ അദ്ദേഹത്തിന്റെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടിയ മകന്‍ മനോജ് കെ ജയനെയും കുടുംബത്തെയും മലയാളി പ്രേക്ഷകര്‍ ഏറെ വേദനയോടെയാണ് കണ്ടത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. ആശ തന്റെ അച്ഛന് മകളായിരുന്നു എന്നും ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്നേഹത്തെപ്പോലും ചിലര്‍ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കുറിച്ചു. ആശയ്ക്കുണ്ടായ നഷ്ടം തിരിച്ചറിയുന്നത് ആശ മാത്രമാണ്. ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ് അവളുടെ വേദനയെയും അതിന്റെ ഗൗരവത്തെയും അവഗണിക്കുന്നത്. ആശ സഹനശീലയാണെന്നും കരുണാപൂര്‍വ്വവുമായ സ്നേഹമാണ് നല്‍കിയിരുന്നത് എന്നും മനോജ് അച്ഛന്‍ ജയനൊപ്പമുള്ള കുടുംബ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ കുറിച്ചു. ഏപ്രില്‍ 16-നായിരുന്നു കെ.ജി ജയന്‍ അന്തരിച്ചത്. ജയ-വിജയ സഹോദരന്മാരില്‍ പ്രശസ്തനായിരുന്നു അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും.…
Read More » -
Kerala
ചത്ത കോഴികളുമായി തമിഴ്‌നാട്ടിൽ നിന്നും എത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു
കോഴിക്കോട്: ചത്ത കോഴികളുമായി തമിഴ്‌നാട്ടിൽ നിന്നും എത്തിയ വണ്ടി നാട്ടുകാർ തടഞ്ഞു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. നമ്ബര്‍പ്ലേറ്റ് മറച്ച നിലയില്‍ കോഴി ഇറച്ചി വില്‍പ്പന നടത്തുന്ന കടയിലേക്ക് ലോഡ് എത്തിയപ്പോള്‍ തന്നെ നാട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു.തുടർന്ന് വാഹനം തടഞ്ഞ ശേഷം പരിശോധന നടത്തിയ നാട്ടുകാര്‍ കണ്ടത് ചത്ത കോഴികളെയായിരുന്നു. വില്‍പ്പനയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ച ശേഷം പിക്കപ്പ് വാനിലായിരുന്നു വിതരണം. കോഴികളെ വില്‍ക്കുന്നതില്‍ നിന്ന് കടക്കാരനേയും നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.ഈ കോഴിക്കടക്കെതിരെ ഇതിന് മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രദേശത്തെ പല ഹോട്ടലുകളിലും കല്യാണ ആവശ്യങ്ങള്‍ക്കും കോഴിയിറച്ചി എത്തിക്കുന്നത് ഇതേ സംഘമാണെന്ന് സൂചനയുണ്ട്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് പിടികൂടിയത്. ഈയിടെ കോഴിക്കോട് നടക്കാവില്‍ വിലകുറച്ച് വില്‍പന നടത്തുന്ന കോഴിക്കടയില്‍ നിന്ന് സമാന രീതിയില്‍ ചത്ത കോഴികളെ പിടികൂടിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും…
Read More » -
Kerala
11ദിവസം മുൻപ് പ്രസവം; സര്‍ക്കാര്‍ജോലി ലഭിച്ചത് 3 ദിവസം മുൻപ്, സൗഭാഗ്യങ്ങള്‍ക്കിടെ ദുരന്തം
പത്തനാപുരം: പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങള്‍ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്. പതിനൊന്നുദിവസംമുൻപ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെയും വാഹനാപകടത്തിന്റെ രൂപത്തില്‍ മരണമെത്തുകയായിരുന്നു. പത്തനംതിട്ട ഏനാത്തിനു സമീപം എം.സി.റോഡില്‍ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടത്തില്‍ പൊലിഞ്ഞത് ഒരു സാധാരണകുടുംബത്തിന്റെ പ്രതീക്ഷയാണ്. പത്തനാപുരം കുന്നിക്കോട് ശ്രീശൈലത്തില്‍ (ഇരുപ്പക്കല്‍വീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ എം.ആർ.ഗോപിക (27)രണ്ടുദിവസംമുൻപാണ് സർക്കാർ ജോലിയില്‍ പ്രവേശിച്ചത്. പ്രസവത്തിനു തൊട്ടുപിന്നാലെയാണ് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് തസ്തികയില്‍ കണ്ണൂരിലായിരുന്നു നിയമനം. കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയില്‍ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകള്‍ തുടരാനായി നാട്ടിലെത്തുകയായിരുന്നു. വ്യാഴാഴ്ച വീട്ടിലെത്തി ഏറെക്കഴിയുംമുൻപേ കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവുംകൂടിയാണ് കുഞ്ഞിനെ രാത്രിയില്‍ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചെങ്ങന്നൂരിലെ…
Read More » -
Crime
രഹസ്യ വിവരമറിഞ്ഞ് കൊച്ചിയിലെ ഫ്‌ലാറ്റിലെത്തി, ഉള്ളില്‍ യുവതിയടക്കം ഏഴുപേര്‍; കയ്യോടെ പൊക്കി പൊലീസ്
കൊച്ചി: നഗരത്തിയില്‍ മയക്കുമരുന്നും ആയുധങ്ങളുമായി ഗുണ്ടാസംഘം പിടിയില്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെഎസ് സുദര്‍ശന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും തൃക്കാക്കര പൊലീസും ചേര്‍ന്നാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള അഡ്മിറല്‍ ഫ്‌ലാറ്റില്‍ 202-ാം നമ്പര്‍ റൂമില്‍ പരിശോധന നടത്തിയത്. ഇവിടെ വച്ച് 50 ഗ്രാമോളം എംഡിഎംഎയുമായി 31കാരനായ നഹാസ്, പടിഞ്ഞാറെ പറമ്പില്‍ എലൂര്‍ അക്ബര്‍ (27), ചൂരല്‍ കോട്ടായിമല, കാക്കനാട് റിഷാദ് (40), ലിബിന്‍, (32) വികാസവണി ഇസ്മയില്‍ (31),കുറ്റിപ്പുറം, മലപ്പുറം, സുനീര്‍ (44), കാക്കനാട് സ്വദേശിനി സൈബി സൈമണ്‍ എന്നിവര്‍ പിടിയിലായത്. നഹാസിന്റെ നേതൃത്വത്തില്‍ സിറ്റിയില്‍ ക്വാട്ടേഷന്‍ ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിവരികയായിരുന്നു. പ്രതികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. മയക്കുമരുന്ന് ക്വാട്ടേഷന്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ആഡംബര കാര്‍ പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതില്‍ വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും പിടികൂടി. നഹാസിനും കൂട്ടാളികള്‍ക്കും സിറ്റിയിലെ…
Read More » -
Kerala
മത്തി കിലോയ്ക്ക് 380 രൂപ; ‘പെടയ്ക്കണ’ വിലയുമായി മത്സ്യവിപണി
പാലക്കാട്: കടുത്ത വേനലില്‍ അറബിക്കടല്‍ ചൂടായതോടെ കേരളതീരങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു. ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉത്പാദനം വലിയതോതില്‍ കുറഞ്ഞതോടെ വിപണിയില്‍ മത്തി ഉള്‍പ്പെടെ മീനുകള്‍ക്ക് പൊള്ളു വിലയാണ്. മത്തി കിലോ 380 രൂപയാണ് വില, അയല 350, ചെമ്മീന്‍ 950 എന്നിങ്ങനെപോകുന്നു പെടപെടക്കണ വില. മത്സ്യങ്ങള്‍ ഇപ്പോള്‍ കൂടുതലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കടല്‍ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീന്‍ വില കൂടാന്‍ കാരണമായിട്ടുണ്ട്. ദിനംപ്രതി മലമ്പുഴ ഡാമില്‍ ശരാശരി 1.5 ടണ്‍ മത്സ്യംവരെ ലഭിച്ചിരുന്നത്, ഇപ്പോള്‍ 600 കിലോയായി കുറഞ്ഞു. മലമ്പുഴ, വാളയാര്‍, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാര്‍, ശിരുവാണി തുടങ്ങി ഡാമുകളെ ആശ്രയിച്ചു കഴിയുന്ന ആയിരത്തിലേറെ മത്സ്യബന്ധന തൊഴിലാളികളെ ഇതു സാരമായി ബാധിച്ചു. കട്ല, രോഹു, മൃഗാല്‍, കരിമീന്‍, തിലാപ്പിയ, പൊടിമീന്‍ എന്നിവയാണു ജില്ലയില്‍ പ്രധാനമായും വളര്‍ത്തുന്ന മീനുകള്‍. തിലാപ്പിയ ആണു കൂടുതല്‍. കട്ല, രോഹു, മൃഗാല്‍ തുടങ്ങിയ വലിയ മീനുകള്‍ക്കു കിലോയ്ക്ക് 150…
Read More » -
Kerala
ഡോക്ടറെ വീട്ടില്‍ വരുത്തി കലക്ടറുടെ കുഴിനഖ ചികിത്സ; റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ഡ്യൂട്ടിയിലായിരുന്ന ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കുഴിനഖ ചികിത്സയ്ക്കായി ഔദ്യോഗിക വസതിയിലേക്ക് തിരുവനന്തപുരം കലക്ടറുടെ വിളിച്ചുവരുത്തിയ സംഭവത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തില്‍ വ്യക്തത വേണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് കലക്ടര്‍ ജെറോമിക് ജോര്‍ജ് ചികിത്സയ്ക്കായി ഡോക്ടറെ വേണമെന്ന് ഡിഎംഒയോട് ആവശ്യപ്പെട്ടത്. ആദ്യം ആവശ്യം നിരസിച്ച ഡിഎംഒ പിന്നീട് കലക്ടറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒപിക്കിടെ ഡ്യൂട്ടി ഡോക്ടറെ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു. 11 മണിയോടെ ഡോക്ടറും ജീവനക്കാരും ആംബുലന്‍സില്‍ കലക്ടറുടെ വസതിയിലേക്കുപോയി. ഈ സമയം മുന്നൂറോളം രോഗികള്‍ ഒപിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കലക്ടര്‍ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ ഡോക്ടര്‍ ഉള്‍പ്പെട്ട സംഘത്തിന് ഒരു മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നെന്നും ആരോപണമുണ്ട്. കലക്ടര്‍ക്ക് നഖത്തിലെ പഴുപ്പ് വൃത്തിയാക്കിക്കൊടുത്തശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡോക്ടര്‍ തിരികെയെത്തിയത്.
Read More » -
Kerala
അതിഥിതൊഴിലാളിയെ ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടു; റോഡില്‍ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂര്‍: കൂട്ടിരിക്കാന്‍ ആരുമില്ലാത്ത അതിഥിതൊഴിലാളിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് ദാരുണാന്ത്യം. ജില്ലാ ആശുപത്രിയില്‍നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിയാണ് തൊട്ടടുത്തുള്ള ആശുപത്രി ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ അഗ്നിരക്ഷാസേന എത്തിയാണ് വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. കാലിനുണ്ടായ പൊട്ടലിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന അദ്ദേഹം മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ച് വിദഗ്ധചികിത്സയ്ക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഉണ്ടായിരുന്നില്ല. 108 ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും കൂട്ടിരിപ്പുകാരില്ലാത്തത് കാരണം രോഗിയെ കയറ്റാന്‍ ഡ്രൈവര്‍ വിസമ്മതിച്ചു. അതോടെ ഗത്യന്തരമില്ലാതെ അതിഥിതൊഴിലാളി തിരിച്ച് ജില്ലാ ആശുപത്രിയിലേക്ക് മടങ്ങിയെങ്കിലും സുരക്ഷാജീവനക്കാര്‍ തടഞ്ഞു. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തയാളെ അകത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് സുരക്ഷാജീവനക്കാരും പോലീസുകാരനും പറഞ്ഞു. ചക്രക്കസേരയില്‍നിന്ന് ഇയാളെ അവര്‍ നിര്‍ബന്ധപൂര്‍വം ഇറക്കിവിട്ടു. വൈകിട്ട് 4.30-ഓടെ…
Read More »