KeralaNEWS

വൈദ്യുതാഘാതമേറ്റ് മ്ലാവ് ചത്തു

ചെറുതോണി:  ഇടുക്കി മെഡിക്കല്‍ കോളജിനുസമീപം മ്ലാവ് വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസു പ്രായമുള്ള മ്ലാവിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയില്‍  രാവിലെ കണ്ടെത്തിയത്.

സമീപത്ത് ഉണങ്ങിനിന്ന മരം വൈദ്യുതി പോസ്റ്റിലേക്കു മറിഞ്ഞ് ലൈൻ പൊട്ടിവീണ് മ്ലാവിന് ഷോക്കേല്‍ക്കുകയായിരുന്നു. മൂന്നാറില്‍ നിന്നെത്തിയ വനം വകുപ്പിന്‍റെ വെറ്റിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തി വൈദ്യുതാഘാതമേറ്റാണു മ്ലാവ് ചത്തതെന്നു സ്ഥിരീകരിച്ചു.

Back to top button
error: