KeralaNEWS

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം; മലയാളി സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും

കോഴിക്കോട് :സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും. ഇന്നലെ ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്റെ വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം…

കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്തുമോട്ട അതീപറമ്ബ് ജയരാജിന്റെ മകന്‍ ആദര്‍ശ് (27) ആണ് മരിച്ചത്.ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു.

ഇന്നലെ ഉച്ചയ്ക്കാണ് ആദർശ് സഞ്ചരിച്ചിരുന്ന  ജീപ്പിന് മുകളിലേക്ക് കൂറ്റന്‍ പാറ അടർന്നു വീണത്.

Signature-ad

ആദിത്യയാണ് ഭാര്യ. മാതാവ്: ബബിത. സഹോദരങ്ങള്‍: അക്ഷയ്, അനന്തു . മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.

Back to top button
error: