Month: May 2024
-
Kerala
മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം
തിരുവനന്തപുരം: മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വകുപ്പിന് കീഴിലെ ഐഎഎസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത് റോഡുകളില്‍ എത്തി പ്രവൃത്തി പുരോഗതി പരിശോധിക്കും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രീ മണ്‍സൂണ്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. നിലവില്‍ പ്രവൃത്തികള്‍ ഉള്ള റോഡുകളില്‍, ആ കരാറുകാര്‍ തന്നെ കുഴിയടച്ച് അപകടരഹിതമായ ഗതാഗതം ഉറപ്പാക്കണം. കെആര്‍ എഫ്ബി, കെഎസ്ടിപി, എന്നീ വിഭാഗങ്ങളുടെ പരിപാലനത്തില്‍ ഉള്ള റോഡുകളില്‍ കുഴികള്‍ ഇല്ലാത്ത വിധം സംരക്ഷിക്കാന്‍ അതാത് വിംഗുകള്‍ ശ്രദ്ധ ചെലുത്തണം. ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ മേഖലകളില്‍ അടക്കം സീബ്ര ലൈന്‍ തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വാട്ടര്‍ അതോറിറ്റി ഉള്‍പ്പെടെ…
Read More » -
Local
കാർ ഓടിക്കുന്നതിനിടെ ഭർത്താവിന് നെഞ്ചുവേദന, നിയന്ത്രണം വിട്ടു പോയ കാർ ഭാര്യ സ്റ്റിയറിങ് തിരിച്ച് തിട്ടയിൽ ഇടിപ്പിച്ചു നിർത്തി; പക്ഷേ ജീവൻ രക്ഷിക്കാനായില്ല
കുട്ടിക്കാനം: മലനിരകളിലെ ഹെയർപിൻ വളവിലൂടെ കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു. പെരുവന്താനം കിരൻചിറയിൽ സിബു ജോസഫ് (56) ആണ് മരിച്ചത്. ഇന്ന് (തിങ്കൾ) രാത്രി 8.30 ഓടെയായിരുന്നു സംഭവം. അണക്കരയിൽ നിന്നും ഭാര്യയോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ പുല്ലുപാറയിൽ വച്ച് സിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ നിയന്ത്രണം വിട്ട് പോകുന്നത് കണ്ട് ഭാര്യ സ്റ്റിയറിങ് തിരിച്ച് കാർ തിട്ടയിൽ ഇടിപ്പിച്ചു നിർത്തി. എന്നാൽ സിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലയ്ക്കു മാറ്റി.
Read More » -
NEWS
ആലുവയിലും ഗുണ്ടാ വിളയാട്ടം, മാധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ച് തകര്‍ത്തു
ആലുവയില്‍ മാധ്യമപ്രവര്‍ത്തകയുടെ വീട് ആറംഗ ഗുണ്ടാസംഘം തല്ലിതകർത്തു. കലാകൗമുദി റിപ്പോര്‍ട്ടര്‍ ജിഷാ ബാബുവിൻ്റെ വീടാണ് തകര്‍ത്തത്. വീട്ടു മുറ്റത്തുണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങളും തല്ലി തകര്‍ത്തു. പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുന്നതിനിടെ രണ്ടാമതും ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ മാധവപുരം കോളനിയിലെ താമസക്കാരായ 5 പേർ പൊലീസ് പിടിയിലായി. ആലുവ തായിക്കാട്ടുകര ശ്രീനാരായണപുരം കാട്ടൂപ്പറമ്പിൽ ബാബുവിന്റെ വീട്ടിൽ ആറംഗ സംഘം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ആദ്യ ആക്രമണം നടത്തിയത്. ബാബു വിദേശത്താണ്. ഭാര്യ ജിഷ ബാബുവും ഇളയമകൻ വിപിനും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. മൂത്തമകൻ ജിതിൻ മുകൾ നിലയിൽ വാതിൽ പൂട്ടിയിട്ടിരുന്നതിനാലാണ് ആക്രമണത്തിന് ഇരയാകാതിരുന്നത്. കഴിഞ്ഞ മാസം 27ന് രാത്രി 10 മണിയോടെ ബാബുവിന്റെ ജ്യേഷ്ഠൻ ജയനെ (60) സമീപത്ത് വാടകക്ക് താമസിക്കുന്ന പട്ടേരിപ്പുറം സ്വദേശി രാഹുൽ അകാരണമായി മർദ്ദിച്ചു. വീടിന്റെ വരാന്തയിലിരുന്ന് പുകവലിക്കുമ്പോൾ രാഹുൽ ബീഡി ചോദിച്ചെത്തി. ഇല്ലെന്ന് പറഞ്ഞപ്പോൾ തള്ളിവീഴ്ത്തി മർദ്ദിച്ചു. കരച്ചിൽകേട്ട് ബാബുവിന്റെ മക്കളും …
Read More » -
Kerala
മഞ്ഞുമ്മല്‍ ബോയ്‌സിനെ വീഴ്ത്താന്‍ തമന്നയുടെ ഹൊറര്‍ ചിത്രം; കോളിവുഡിന് ആശ്വാസമായി ‘അരണ്‍മനൈ 4’
തമന്നയും റാഷി ഖന്നയും പ്രധാന വേഷത്തിലെത്തിയ തമിഴ് കോമഡി ഹൊറര്‍ ചിത്രം ‘അരണ്‍മനൈ 4’ ബോക്‌സോഫീസില്‍ നേട്ടമുണ്ടാക്കുന്നു. സുന്ദര്‍ സി ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും 50 കോടി ക്ലബ്ബും കടന്ന് കുതിക്കുകയാണ്. ഇതുവരെ ആ?ഗോളതലത്തില്‍ ചിത്രം 66 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോ?ഗി ബാബു, സുന്ദര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മറ്റ് പ്രധാന റിലീസുകള്‍ ഈ വാരം ഇല്ലാത്തതിനാല്‍ വൈകാതെ ചിത്രം 100 കോടി ക്ലബ്ബിലിടം നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. യുവതാരം കവിന്‍ നായകനായ ‘സ്റ്റാര്‍’ ആണ് ‘അരണ്‍മനൈ 4’ന് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രം. അതേസമയം, തമിഴ്‌നാട്ടില്‍ നിന്ന് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി ‘മഞ്ഞുമ്മല്‍ ബോയ്‌സി’നാണ്. തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രം 50 കോടിരൂപയിലധികം നേടിയിരുന്നു. ഇതുവരെ 40 കോടിയിലധികം രൂപ തമിഴ്‌നാട്ടില്‍ നിന്നും സ്വന്തമാക്കിയ ‘അരണ്‍മനൈ 4’ കളക്ഷനില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെ വീഴ്ത്തുമോയെന്നാണ്…
Read More » -
Crime
പിതാവ് ഹാജരാക്കിയ തെളിവുകള്‍ അംഗീകരിച്ചു; ജെസ്‌ന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോട
രുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന് 6 വര്‍ഷം മുന്‍പ് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനക്കേസില്‍ തുടരന്വേഷണം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവ്. സിബിഐ തന്നെയാണ് തുടരന്വേഷണം നടത്തുക. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിബിഐ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ താന്‍ കണ്ടെത്തിയെന്നുമുള്ള ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഉത്തരവ്. തിരോധാനത്തിനു പിന്നില്‍ അജ്ഞാത സുഹൃത്തിനു പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കു പിന്‍ബലമായി രേഖകളും ജയിംസ് മുദ്രവച്ച കവറില്‍ ഹാജരാക്കിയിരുന്നു. ഇവ സിബിഐയുടെ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്നും കോടതി പരിശോധിച്ചു. ഇല്ലെന്നു വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. ജയിംസ് നല്‍കിയ രേഖകള്‍ സിബിഐ എസ്പിക്ക് കോടതി കൈമാറി. പുനരന്വേഷണത്തിന് തയാറാണെന്ന് കോടതിയെ സിബിഐ അറിയിച്ചിരുന്നു. 2018…
Read More » -
Kerala
നവവധുവിനെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചു, പരാതി നൽകാനെത്തിയ യുവതിയോടും പിതാവിനോടും പൊലീസ് മോശമായി പെരുമാറി
സ്ത്രീധനം കുറഞ്ഞുപോയി എന്നതിൻ്റെ പേരിൽ നവവധു നേരിട്ടത് ക്രൂര പീഡനം. കോഴിക്കോട് പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽ നിന്നു നവവധു നേരിട്ടത് ക്രൂരമായ പീഡനം. കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. മേയ് 5നായിരുന്നു പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലും(29) എറണാകുളം സ്വദേശിനി യുവതിയും വിവാഹിതരായത്. കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടിൽ വിവാഹ സത്കാരം നടന്നു. വധുവിന്റെ വീട്ടുകാർ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്ത് പരിക്കേറ്റ പാടുകൾ കണ്ടത്. മാത്രമല്ല യുവതിക്ക് ശാരീരിക അസ്വസ്ഥതയും ഉണ്ടായിരുന്നു. തുടർന്ന് വീട്ടുകാർ വിവരം അന്വേഷിച്ചു. രാഹുൽ മർദ്ദിച്ചതാണെന്ന് പറഞ്ഞതോടെ ബന്ധുക്കൾ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകി. മാട്രിമോണിയൽ വഴിയാണ് രാഹുലിന്റെ വിവാഹാലോചന വന്നത്. വിവാഹത്തിന് മുമ്പ് പ്രശ്നങ്ങളൊന്നും അനുഭവപെ ട്ടില്ല എന്ന് യുവതി പറയുന്നു. രാഹുലിന് ഭാര്യയെ സംശയമായിരുന്നു. കൂടെ…
Read More » -
Kerala
വിവാഹം കഴിഞ്ഞ് എത്തിയപ്പോൾ വരന്റെ വീട്ടിൽ മറ്റൊരു യുവതി, വധുവിൻ്റെ പരാതിയെ തുടർന്ന് യുവാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ മറ്റൊരു യുവതി. ഇതോടെ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരെ പരാതി നല്‍കി വധുവും കുടുംബവും. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരെയാണ് യുവതിയും കുടുംബവും പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതികള്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി അവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു 35കാരി അവിടേക്ക് വന്നത്. ഇതോടെ തര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാര്‍ മനഃപൂര്‍വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോഴും രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വര്‍ണ്ണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുന്‍ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ നവവധുവിന്റെ പരാതിയില്‍ മിഥുനും കുടുംബത്തിനും എതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
Read More » -
Kerala
പെരിയ കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത സംഭവം: കോൺഗ്രസിൽ വെടി നിർത്തൽ, അന്വേഷണത്തിന് കമ്മീഷനെ വെക്കുന്നു
കാസർകോട്: പെരിയ കേസിലെ പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തെ തുടർന്നുണ്ടായ പരസ്യമായ വിഴുപ്പലക്കലിൽ കെപിസിസി നേതൃത്വം ഇടപെട്ടു. വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ രണ്ട് ദിവസത്തിനുള്ളിൽ കമ്മീഷനെ വെക്കും. കെപിസിസി ജനറൽ സെക്രട്ടറിമാരായ വി എ നാരായണൻ, പി എ സലീം എന്നിവരായിക്കും കമ്മീഷൻ അംഗങ്ങൾ. രാജിഭീഷണി മുഴക്കിയ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അടക്കമുള്ള നേതാക്കളോടും രാജ്മോഹൻ ഉണ്ണിത്താനോടും പരസ്യ വിമർശനം പാടില്ലെന്ന് കെപിസിസി അറിയിച്ചു. വിഷയം ലോക്‌സഭ തിരഞ്ഞടുപ്പിൻ്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിക്കുള്ളിൽ വിശദമായി ചർച്ച ചെയ്യാനാണ് ധാരണ. തൽക്കാലം വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് ബാലകൃഷ്ണൻ പെരിയ. ബുധനാഴ്ച വാർത്താസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ പറയുമെന്ന് പറഞ്ഞിരുന്ന ബാലകൃഷ്ണൻ ഇതിൽ നിന്നും പിൻമാറി. പെരിയ കൊലപാതക കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠനും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടു എന്നതടക്കമുള്ള ഫേസ്ബുക് പോസ്റ്റ്…
Read More » -
Kerala
ഇങ്ങനെ പോയാല്‍ ചിക്കന്‍ കറിയിലെ കഷ്ണങ്ങളുടെ എണ്ണം കുറയും!
തിരുവനന്തപുരം: മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒന്നായ ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഇന്നത്തെ വില പ്രകാരം ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നല്‍കണം. ജീവനോടെ വാങ്ങിയാല്‍ 162 രൂപ നല്‍കിയാല്‍ മതി. ഇതോടെ പൊറുതി മുട്ടിയിരിക്കുന്നത് സംസ്ഥാനത്തെ ഹോട്ടലുടമകളാണ്. തിരുവനന്തപുരത്തെ കൂടാതെ മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്. 2023 നവംബര്‍ മാസത്തില്‍ 90 രൂപ അടുപ്പിച്ചുണ്ടായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വര്‍ദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകള്‍ പറയുന്നു. വേനല്‍കാലത്ത് കോഴിയെ വളര്‍ത്തുന്നവര്‍ക്ക് ഒരുപാട് നഷ്ടമുണ്ടാകാറുണ്ട്. തണുപ്പ് കാലത്തും വേനല്‍ക്കാലത്തും കോഴിക്കുണ്ടാകുന്ന വളര്‍ച്ച വ്യത്യാസമാണെന്ന് ഇറച്ചിക്കട ഉടമ അനാമുദ്ദീന്‍ പറയുന്നു. ചെറുകിട കര്‍ഷകര്‍ പരമാവധി ചൂട് സമയത്ത് കോഴി വളര്‍ത്തുന്നത് നിര്‍ത്തിവയ്ക്കും. ചൂടു കൂടുന്നതനുസരിച്ച് കോഴികള്‍ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാല്‍ കോഴികള്‍ക്ക് തൂക്കം കുറയുന്നു. കൂടാതെ ഈ സമയത്ത് വളര്‍ത്തിയാല്‍ ചൂട് കാരണം ഒരുപാട് കോഴികള്‍ ചത്തുപോകും. വലിയ നഷ്ടം…
Read More » -
India
മോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ശ്രീരാമന്റെ ആഗ്രഹം; യോഗി ആദിത്യനാഥ്
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തണമെന്നാണ് ശ്രീരാമന്റെ ആഗ്രഹമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേന്ദ്രത്തില്‍ ഭരണത്തിലെത്തും. ഭഗവാന്‍ ശ്രീരാമന്‍ പോലും തന്റെ തീവ്ര ഭക്തന്‍ വിജയിക്കണമെന്ന് ആ?ഗ്രഹിക്കുന്നു- ആദിത്യനാഥ് അവകാശപ്പെട്ടു. ‘നാലാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍, മോദി തരംഗം സുനാമിയായി മാറിയിരിക്കുന്നു. മോദിയുടെ നേതൃത്വത്തില്‍ ജാതി, സമുദായ വ്യത്യാസമില്ലാതെ എല്ലാവരും വികസന പദ്ധതികളില്‍ നിന്ന് പ്രയോജനം നേടി. ജനങ്ങള്‍ മാത്രമല്ല, ശ്രീരാമനും തന്റെ ഭക്തന്‍ വീണ്ടും രാജ്യത്തിന്റെ ഭരണം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നു’- യോഗി ആദിത്യനാഥ് പറഞ്ഞു. ബാരാബങ്കി ബിജെപി സ്ഥാനാര്‍ഥി രാജ്‌റാണി റാവത്തിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി. ‘കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും അഴിമതികളുടെ ചരിത്രമുള്ളവരാണ്. അവര്‍ വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ അവരുടെ കാലത്ത് ആളുകള്‍ പട്ടിണി മൂലം മരിക്കുകയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും യുവാക്കള്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു’- ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം…
Read More »