CrimeNEWS

പിതാവ് ഹാജരാക്കിയ തെളിവുകള്‍ അംഗീകരിച്ചു; ജെസ്‌ന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോട

രുവനന്തപുരം: പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന് 6 വര്‍ഷം മുന്‍പ് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനക്കേസില്‍ തുടരന്വേഷണം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവ്. സിബിഐ തന്നെയാണ് തുടരന്വേഷണം നടത്തുക. ജെസ്‌നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിബിഐ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ സമാന്തര അന്വേഷണത്തിലൂടെ താന്‍ കണ്ടെത്തിയെന്നുമുള്ള ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ഉത്തരവ്.

തിരോധാനത്തിനു പിന്നില്‍ അജ്ഞാത സുഹൃത്തിനു പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ക്കു പിന്‍ബലമായി രേഖകളും ജയിംസ് മുദ്രവച്ച കവറില്‍ ഹാജരാക്കിയിരുന്നു. ഇവ സിബിഐയുടെ അന്വേഷണ പരിധിയില്‍ വന്നിരുന്നോ എന്നും കോടതി പരിശോധിച്ചു. ഇല്ലെന്നു വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. ജയിംസ് നല്‍കിയ രേഖകള്‍ സിബിഐ എസ്പിക്ക് കോടതി കൈമാറി.

Signature-ad

പുനരന്വേഷണത്തിന് തയാറാണെന്ന് കോടതിയെ സിബിഐ അറിയിച്ചിരുന്നു. 2018 മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്. വീട്ടില്‍നിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് ഓട്ടോയില്‍ പോയ ജെസ്‌നയെ പിന്നെ ആരും കണ്ടിട്ടില്ല. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്.

‘ജെസ്‌ന വീട്ടില്‍നിന്നു പോകുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് രക്തസ്രാവം ഉണ്ടായി. ഇതിന്റെ കാരണങ്ങള്‍ സിബിഐ പരിശോധിച്ചില്ല. വീട്ടില്‍ നിന്നു പോകുന്നതിന്റെ തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങള്‍ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് ഇതു സംബന്ധിച്ച അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. ജെസ്‌ന രഹസ്യമായി പ്രാര്‍ഥിക്കാന്‍ പോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്‌നയുടെ കയ്യില്‍ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ നല്‍കിയതല്ല. കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. അജ്ഞാത യുവാവിനെ സംശയമുണ്ട്’.

ന്മ ‘തുടരന്വേഷണത്തിനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ പുറത്തുവരുമെന്ന ഉറച്ച വിശ്വാസമുണ്ട്. എന്റെ പക്കലുള്ള പുതിയ തെളിവുകള്‍ സിബിഐ എസ്പിയുമായി ചര്‍ച്ച നടത്തി കൈമാറും. എനിക്കും ബന്ധുക്കള്‍ക്കുമുള്ള സംശയങ്ങളാണ് കോടതിയെ അറിയിച്ചത്. 6 മാസം കൂടി അന്വേഷണം തുടരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതിന് അനുകൂലമായ തീരുമാനമാണ് കോടതിയില്‍നിന്നുണ്ടായത്.’ – ജയിംസ് ജോസഫ് (ജെസ്‌നയുടെ പിതാവ്)

Back to top button
error: