Month: May 2024

  • Kerala

    മൂവാറ്റുപുഴയില്‍ കുട്ടികള്‍ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

    എറണാകുളം: മൂവാറ്റുപുഴയില്‍ കുട്ടികള്‍ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസഭ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നഗരസഭ അധികൃതര്‍ സൂചിപ്പിച്ചു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരസഭ കോമ്പൗണ്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ നായയുടെ ആക്രമണമുണ്ടായത്. കടവുംപാടം തേലയ്ക്കല്‍ യഹിയാ ഖാന്റെ മകള്‍ മിന്‍ഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കല്‍ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിനു പിന്നാലെ റോഡിലൂടെ നടന്നുപോയ പുതുപ്പാടി ആര്യങ്കാല തണ്ടേല്‍ രേവതിക്കും (22) കടിയേറ്റു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോയ വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23), ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാര്‍…

    Read More »
  • Crime

    മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് കെജ്രിവാളിന്റെ നിര്‍ദേശപ്രകാരം ആക്രമിച്ചു; ആരോപണവുമായി എ.എ.പിയുടെ വനിതാ രാജ്യസഭാംഗം

    ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് അദ്ദേഹത്തിന്റെ അടുത്ത അനുയായി തന്നെ ആക്രമിച്ചുവന്ന ആരോപണവുമായി എ.എ.പിയുടെ രാജ്യസഭാ എം.പി. സ്വാതി മാലിവാള്‍. കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണണമെന്നും അവര്‍ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായ സ്വാതി ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ്. കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെതിരേയാണ് ആരോപണം. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് (പി.സി.ആര്‍.) രണ്ട് ഫോണ്‍ കോളുകള്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍വെച്ച് താന്‍ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ് രാവിലെ 9.34-ന് സ്വാതി മലിവാള്‍ പി.സി.ആറിലേക്ക് വിളിച്ചിരുന്നു. അവര്‍ സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ വന്നു. എന്നാല്‍ പരാതി നല്‍കാതെ മടങ്ങി. പരാതി പിന്നീട് നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്, ഡല്‍ഹി നോര്‍ത്ത് ഡി.സി.പി. മനോജ് മീണ പറഞ്ഞു. നേരത്തെ കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആയിരുന്ന ബൈഭവ് കുമാറിനെ ഡല്‍ഹി…

    Read More »
  • Crime

    പ്രണയപ്പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ക്കയറി കൊന്ന കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

    കണ്ണൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. മാനന്തേരി കളത്തില്‍ ഹൗസില്‍ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 22ന് രാവിലെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെടുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് നിര്‍ണായകമായത്. വിഷ്ണുപ്രിയയുടെ സഹോദരിക്കൊപ്പം ബികോം പഠിച്ചയാളാണ് ശ്യാംജിത്. പരിചയം സൗഹൃദമായി. പിന്നീട് വിഷ്ണുപ്രിയ അടുപ്പം കാണിക്കാത്തതാണ് വിരോധത്തിനു കാരണമായത്. സംഭവദിവസം രാവിലെ അമ്മയും സഹോദരിയും സമീപത്തെ ബന്ധുവീട്ടില്‍ പോയതിനാല്‍ വിഷ്ണുപ്രിയ തനിച്ചായിരുന്നു വീട്ടില്‍. സുഹൃത്തുമായി ഫോണില്‍ സംസാരിച്ചുകൊണ്ടു കട്ടിലില്‍ ഇരുന്ന വിഷ്ണുപ്രിയയുടെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചു ബോധം കെടുത്തിയ ശേഷം ഇരുതലമുര്‍ച്ചയുള്ള കത്തികൊണ്ടു തലയറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തുവെന്നാണ് കേസ്. മരിച്ചശേഷവും…

    Read More »
  • India

    സിബിഎസ്ഇ പത്താം ക്ലാസ് ഫലം: 93.60 ശതമാനം വിജയം,  മുൻപിൽ പെണ്‍കുട്ടികൾ

    ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. മേഖലകളിൽ മുന്നിൽ തിരുവനന്തപുരമാണ്. 99.75 ശതമാനം വിജയം. വിജയവാഡ, ചെന്നൈ എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. വിജയ ശതമാനത്തിൽ മുൻപിൽ പെണ്‍കുട്ടികളാണ്. cbseresults.nic.in, cbse.gov.in എന്നീ സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികള്‍ക്ക് ഫലമറിയാം. ഡിജി ലോക്കർ ആപ്പ് വഴിയും ഫലമറിയാം. സിബിഎസ്‌ഇ പ്ലസ്ടു ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 87.98 ശതമാനമാണ് വിജയം. മേഖലകളിൽ 99.91 ശതമാനവുമായി തിരുവനന്തപുരം ഒന്നാമത് എത്തി. കഴിഞ്ഞ വർഷത്തെക്കാൾ വിജയം ശതമാനത്തിൽ 0.65 ന്റെ വർധനവാണ് ഉണ്ടായത്. ഈ വർഷവും  പെൺകുട്ടികൾ  ആൺകുട്ടികളെ പിന്നിലാക്കി. പെൺകുട്ടികളുടെ വിജയ ശതമാനം  91.52 ശതമാനവും ആൺകുട്ടികളുടേത് 85.12 ശതമാനവുമാണ്. കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 99.91 ശതമാനം വിജയം നേടി രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. 24,000…

    Read More »
  • Kerala

    എസി പൊട്ടിത്തെറിച്ച് കൊല്ലത്ത് വീട് കത്തി നശിച്ചു

    കൊല്ലം: ശാസ്താംകോട്ടയില്‍ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങള്‍ പള്ളിയില്‍ പോയ സമയത്താണ് അപകടം നടന്നത്.   ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം.വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു. പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.  

    Read More »
  • NEWS

    മമ്മൂട്ടി ആരാധകരുടെ യുകെ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം, ലക്ഷ്യം ജീവ കാരുണ്യം

    ലണ്ടൻ: മമ്മൂട്ടി ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് ആൻ്റ് വെൽഫെയർ അസോസിയേഷൻ ഇൻ്റർനാഷ്ണലിന്  (MFWAI) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒരു താരാരധന സംഘടന എന്നതിൽ ഉപരി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് പ്രധാനമായും MFWAl ലക്ഷ്യമിടുന്നത്. 2023 ൽ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബർ 7നു നടന്ന രക്തദാന കാമ്പയ്നിൽ രക്തദാനം നിർവഹിച്ചവർ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവർത്തനമാണല്ലോ രക്തദാനം. കൂടുതൽ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടിയാണ് ഇവർ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികൾ അറിയിച്ചു. 1500 ലേറെ അംഗങ്ങൾ അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡൻ്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡൻ്റ്- അജ്മൽ, ട്രഷറർ- അനൂപ്, ജോയിൻ്റ് സെക്രട്ടറമാർ- ബിബിൻ സണ്ണി നിതിൻ. രക്ഷാധികാരി-…

    Read More »
  • India

    ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം: ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ കാൻ ഫിലിം ഫെസ്റ്റിവലിൽ, ചിത്രത്തിൻ്റെ ട്രയ്ലർ ശ്രദ്ധേയമാകുന്നു

    കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ന്റെ ട്രയ്ലർ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നു. ഒരിന്ത്യൻ സിനിമ 30 വർഷങ്ങൾക്കു ശേഷമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. 1994 ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം ആണ് ഇതിനു മുമ്പ് ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. യുവ സംവിധായക പായൽ കപാഡിയ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന സന്ദർഭം കൂടിയാണ് ഈ സെലക്ഷൻ. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി…

    Read More »
  • NEWS

    മലയാളി യുവാവ് 6 വർഷം സൗദിയില്‍ കുടുങ്ങി, ഒടുവിൽ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ നാടണഞ്ഞു

        ജിദ്ദ: തൊഴില്‍ പ്രതിസന്ധിയിലും നിയമക്കുരുക്കിലും പെട്ട് നാട്ടില്‍ പോകാന്‍ കഴിയാത്ത മലയാളി യുവാവിന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ ഒടുവില്‍ നാടണയാനായി. മലപ്പുറം കാരാട് സ്വദേശിയായ ഇല്ലത്ത് റാഫിക്കാണ് 6 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍  വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റായ മുഹമ്മദലി കുറുക്കോളിന്റെ ഇടപെടലില്‍ നാട്ടിലെത്താനായത്. ഏറെ വര്‍ഷങ്ങള്‍ ബൂഫിയയില്‍ ജീവനക്കാരനായി പ്രവാസ ജീവിതം തുടങ്ങിയ റാഫിയുടെ സ്‌പോണ്‍സര്‍ സ്ഥാപനം ഒഴിവാക്കിയതോടെയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. യാംബുവിലും മക്കയിലുമായി മറ്റും ചില്ലറ ജോലി ചെയ്തു വരികയായിരുന്ന റാഫിയെ സ്‌പോണ്‍സര്‍ ‘ഹുറൂബ്’ കൂടി ആക്കിയതോടെ താമസ രേഖ മാറ്റുവാനോ നിയമ പ്രകാരം മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാനോ കഴിയാതെ വന്നു. റാഫി അകപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ജിദ്ദയിലും മറ്റുമുള്ള പല സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടുവെങ്കിലും പരിഹരിക്കാനായില്ല. ഇതിനിടയിലാണ് 4 മാസങ്ങള്‍ക്കു മുമ്പ് റാഫിയുടെ പ്രശ്‌നം മുഹമ്മദലിയുടെ ശ്രദ്ധയില്‍  എത്തിയത്. വ്യക്തിപരമായി ബന്ധമുള്ള യാംബുവിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി മുഹമ്മദലി,…

    Read More »
  • Crime

    കടംവാങ്ങിയ പണത്തിനായി വീട് കയറി ആക്രണം; ഡി.സി.സി സെക്രട്ടറിക്കെതിരെ കേസ്

    എറണാകുളം: കടംവാങ്ങിയ പണം തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് ഡി.സി.സി. സെക്രട്ടറി അജിത് അമീര്‍ ബാവയും സംഘവും ഗൃഹനാഥനെ വീട് കയറി അക്രമിച്ചതായി പരാതി. പെരുമ്പാവൂര്‍ സ്വദേശി മാര്‍ട്ടിനാണ് മര്‍ദനമേറ്റത്. മാര്‍ട്ടിന്റെ പരാതിയില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു. വീട്ടില്‍ അതിക്രമിച്ചു കയറി കസേര കൊണ്ട് തലയ്ക്കടിച്ചും മുഖത്തടിച്ചും തന്നെ പരിക്കേല്‍പ്പിച്ചെന്നും പ്രാണരക്ഷാര്‍ഥം കൈ ഞരമ്പ് മുറിച്ചെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തിയിരുന്നു. അജിത് അമീര്‍ ബാവ, അജിതിന്റെ ഭാര്യ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിത, ഷിജു എന്നിവര്‍ക്കെതിരേയാണ് എഫ്.ഐ.ആര്‍. കൂടുതല്‍ പേര്‍ കേസില്‍ പ്രതികളായി വരാന്‍ സൂചനയുണ്ടെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ചു അജിത് അമീര്‍ ബാബ രംഗത്തെത്തി. മാര്‍ട്ടിനെ മര്‍ദിച്ചിട്ടില്ലെന്നും പണം തിരികെ ചോദിക്കാന്‍ ചെന്നതാണെന്നും അജിത് പറയുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപ നല്‍കാതെ മാര്‍ട്ടിന്‍ തന്നെ കബളിപ്പിച്ചുവെന്നും പണം നല്‍കിയിട്ടും ഭൂമി നല്‍കാതായതോടെ പല തവണ പണം തിരികെ തരാന്‍ ആവശ്യപ്പെട്ടെങ്കിലും മാര്‍ട്ടിന്‍ തയ്യാറായില്ലെന്നും അജിത് പറയുന്നു.…

    Read More »
  • NEWS

    കോവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തക ജയില്‍ മോചിതയാകുന്നു

    ബെയ്ജിങ്: കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമ പ്രവര്‍ത്തക ഒടുവില്‍ ജയില്‍ മോചിതയാവുന്നു. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് പുറത്തുവിട്ട സിറ്റിസണ്‍ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് ഷാനെ ആണ് നാലുവര്‍ഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്. 2020ലാണ് കോവിഡ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഷാന്‍ നേരിട്ട് വുഹാനിലെത്തിയത്. എന്നാല്‍ അന്ന് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന സമയമായതിനാല്‍ ഏതാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ വീഡിയോ ആയും മറ്റും ഷാന്‍ ശേഖരിക്കുകയും തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ പുറത്തുവിട്ടു. ട്വിറ്റര്‍, യൂട്യൂബ്, വിചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഷാന്‍ പങ്കുവെച്ചത്. രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികള്‍ നിറഞ്ഞു കവിയുന്നതിനെ കുറിച്ചെല്ലാം അതില്‍ ഉള്‍പ്പെട്ടിരുന്നു. ‘നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. ഈ നഗരത്തെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ മാര്‍ഗം ഭീഷണിയും തടവിലിടുകയുമാണ്, നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു’ 2020 ല്‍ ഷാന്‍ തന്റെ…

    Read More »
Back to top button
error: