KeralaNEWS

മഞ്ഞുമ്മല്‍ ബോയ്‌സിനെ വീഴ്ത്താന്‍ തമന്നയുടെ ഹൊറര്‍ ചിത്രം; കോളിവുഡിന് ആശ്വാസമായി ‘അരണ്‍മനൈ 4’

മന്നയും റാഷി ഖന്നയും പ്രധാന വേഷത്തിലെത്തിയ തമിഴ് കോമഡി ഹൊറര്‍ ചിത്രം ‘അരണ്‍മനൈ 4’ ബോക്‌സോഫീസില്‍ നേട്ടമുണ്ടാക്കുന്നു. സുന്ദര്‍ സി ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും 50 കോടി ക്ലബ്ബും കടന്ന് കുതിക്കുകയാണ്. ഇതുവരെ ആ?ഗോളതലത്തില്‍ ചിത്രം 66 കോടിയോളം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോ?ഗി ബാബു, സുന്ദര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മറ്റ് പ്രധാന റിലീസുകള്‍ ഈ വാരം ഇല്ലാത്തതിനാല്‍ വൈകാതെ ചിത്രം 100 കോടി ക്ലബ്ബിലിടം നേടുമെന്നാണ് അനലിസ്റ്റുകളുടെ പ്രവചനം. യുവതാരം കവിന്‍ നായകനായ ‘സ്റ്റാര്‍’ ആണ് ‘അരണ്‍മനൈ 4’ന് വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രം.

അതേസമയം, തമിഴ്‌നാട്ടില്‍ നിന്ന് ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ഖ്യാതി ‘മഞ്ഞുമ്മല്‍ ബോയ്‌സി’നാണ്. തമിഴ്‌നാട്ടില്‍ നിന്നുമാത്രം ചിത്രം 50 കോടിരൂപയിലധികം നേടിയിരുന്നു. ഇതുവരെ 40 കോടിയിലധികം രൂപ തമിഴ്‌നാട്ടില്‍ നിന്നും സ്വന്തമാക്കിയ ‘അരണ്‍മനൈ 4’ കളക്ഷനില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെ വീഴ്ത്തുമോയെന്നാണ് അനലിസ്റ്റുകള്‍ ഉറ്റുനോക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: